വരവ് അറിയിച്ച് പോളോ; പുതുതലമുറ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ ഫോക്‌സ്‌വാഗണ്‍ പുറത്ത് വിട്ടു

Written By:

പുതുതലമുറ പോളോയുടെ രാജ്യാന്തര വരവിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ ചിത്രങ്ങളുമായി ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. 2017 ജൂണ്‍ 16 ന്, ബര്‍ലിനില്‍ വെച്ച് നടക്കുന്ന ചടങ്ങിലാണ് പുതിയ പോളോയെ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിക്കുക.

വരവിന് മുന്നോടിയായി പുതുതലമുറ ഹാച്ച്ബാക്കിന്റെ രണ്ട് ചിത്രങ്ങള്‍ കൂടി ഫോക്‌സ്‌വാഗണ്‍ പുറത്ത് വിട്ടിരിക്കുകയാണ്. പോളോയുടെ ഹെഡ്‌ലാമ്പും ടെയില്‍ലാമ്പുമാണ് ചിത്രങ്ങളിലൂടെ ഫോക്‌സ്‌വാഗണ്‍ വെളിപ്പെടുത്തുന്നത്. 

ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ ആംഗുലാര്‍ ഹെഡ്‌ലാമ്പാണ് പോളോയ്ക്ക് ലഭിച്ചിട്ടുള്ളത്. കൂടാതെ പുതിയ ഫ്രണ്ട് ഗ്രില്ലില്‍ ക്രോം ഫിനിഷിംഗും ഫോക്‌സ്‌വാഗണ്‍ നല്‍കുന്നു.

പുതുക്കിയ ഫ്രണ്ട് ബമ്പറും, ബോണറ്റുമാണ് പോളോയില്‍ ഒരുങ്ങിയിരിക്കുന്നതും. രണ്ടാം ചിത്രത്തില്‍ പോളോയുടെ റിയര്‍ വശമാണ് ഫോക്‌സ്‌വാഗണ്‍ നല്‍കുന്നത്. 

ബോഡിയ്ക്ക് മേല്‍ ഫോക്‌സ് വാഗണ്‍ ഒരുക്കിയിരിക്കുന്ന ഷോള്‍ഡര്‍ ലൈന്‍ ഡിസൈനിനെ ശ്രദ്ധേയമാക്കുന്നു. മാത്രമല്ല, ഡയമണ്ട് കട്ട് അലോയ് വീലുകളും പുതിയ ഹാച്ച്ബാക്കില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഫോക്‌സ്‌വാഗണിന്റെ MQB പ്ലാറ്റ്‌ഫോമിലാണ് പുതിയ പോളോ ഒരുങ്ങിയെത്തുന്നത്. കഴിഞ്ഞ ദിവസം ഫോക്‌സ് വാഗണ്‍ അവതരിപ്പിച്ച ടിഗ്വാനും സ്‌കോഡ ഒക്ടേവിയയും MQB പ്ലാറ്റ്‌ഫോമിലാണ് എത്തുന്നത്.

കാഴ്ചയില്‍ ഏറെ വ്യത്യാസങ്ങളില്ലാതെയാണ് പുതിയ പോളോ അവതരിക്കുക. 

എന്നാല്‍ മുന്‍മോഡലിനെ അപേക്ഷിച്ച് പുതിയ പോളോയില്‍ വലുപ്പം വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ക്യാബിന്‍ സ്‌പെയ്‌സ് 2017 പോളോയില്‍ പ്രതീക്ഷിക്കുന്നു.

ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍-ഡീസല്‍ എഞ്ചിനുകളാണ് പോളോയില്‍ ഇടംപിടിച്ചിരിക്കുന്നത്. 1.0 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിനാണ് പോളോ നിരയിലെ എന്‍ട്രിലെവല്‍ എഞ്ചിന്‍. ഇന്ത്യയില്‍ ഫോക്‌സ് വാഗണ്‍ അവതരിപ്പിക്കുന്ന പോളോ GT TSI യില്‍ ഇടംപിടിക്കുന്നതും ഇതേ എഞ്ചിനാണ്.

1.5 ലിറ്റര്‍ എഞ്ചിനാണ് പോളോ നിരയില്‍ ഏറ്റവും കരുത്തുറ്റത്. എന്നാല്‍ നിലവിലുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനിലും, 1.5 ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലുമാകും പുതിയ പോളോ ഇന്ത്യയില്‍ സാന്നിധ്യമറിയിക്കുക.

2018 ഓടെ മാത്രമാകും പുതിയ പോളോയെ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക. 2017 ന്റെ രണ്ടാം പാദത്തോടെ തന്നെ രാജ്യാന്തര വിപണികളില്‍ പുതിയ പോളോ എത്തി തുടങ്ങും.

കൂടുതല്‍... #ഫോക്‌സ്‌വാഗണ്‍
English summary
All-New Volkswagen Polo Teased Ahead Of Global Debut. Read in Malayalam.
Please Wait while comments are loading...

Latest Photos