ട്രാഫിക് ചലാനുകള്‍ ഇനി പെയ്ടിഎം മുഖേന അടയ്ക്കാം

Written By:

ട്രാഫിക് ചലാനുകള്‍ ഒടുവില്‍ സ്മാര്‍ട്ടാവുകയാണ്. ഇനി മുതല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ട്രാഫിക് ചലാനുകള്‍ അടയ്ക്കാം. മൊബൈല്‍ പെയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പെയ്ടിഎമാണ് പുതിയ ട്രാഫിക് ചലാന്‍ പെയ്‌മെന്റ് സേവനം ലഭ്യമാക്കുന്നത്.

പെയ്ടിഎം സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് മുഖേന ഉപഭോക്താക്കള്‍ക്ക് ട്രാഫിക് ചലാനുകള്‍ അടയ്ക്കാം. പെയ്ടിഎം ആപ്പിലുള്ള ട്രാഫിക് ചലാന്‍ ഓപ്ഷനിലൂടൊണ് പുതിയ സംവിധാനം യാഥാര്‍ത്ഥ്യമാകുന്നത്. 

വാഹനത്തിന്റെ വിവരങ്ങള്‍ നല്‍കിയതിന് ശേഷം ആപ്പിലെ വെരിഫിക്കേഷന്‍ നടപടികളാണ് ഉപഭോക്താക്കള്‍ പൂര്‍ത്തീകരിക്കേണ്ടത്. പിന്നാലെ പെയ്ടിഎം മുഖേന ഇ ചലാനുകള്‍ അടയ്ക്കാന്‍ സാധിക്കും.

ട്രാഫിക് ചലാന്‍ അടച്ചതിന് പിന്നാലെ ഡിജിറ്റല്‍ ഇന്‍വോയിസും പെയ്ടിഎം ആപ്പ് നല്‍കും. രേഖകള്‍ തപാല്‍ മുഖേനയാണ് ഉപഭോക്താക്കളുടെ വിലാസത്തില്‍ പൊലീസ് ലഭ്യമാക്കുക.

കേരളം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റുകളാണ് പെയ്ടിഎം ഇ ചലാൻ സംവിധാനം സ്വീകരിച്ചിരിക്കുന്നത്.

പുതിയ ട്രാഫിക് ചലാന്‍ സംവിധാനം, നോട്ട് രഹിത സമ്പദ് വ്യവസ്ഥയിലേക്കുള്ള മറ്റൊരു ചുവട് വെയ്പാണ്. നിലവില്‍ തെരഞ്ഞെടുത്ത കൗണ്ടറുകള്‍ മുഖേനയാണ് ട്രാഫിക് ചലാനുകള്‍ അടയ്ക്കുന്നത്.

സംസ്ഥാന പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റുകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പെയ്ടിഎം സീനിയര്‍ വൈസ് പ്രസിഡന്റ് കിരണ്‍ വസിറെഢി പറഞ്ഞു.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Now You Can Pay Traffic Challan Through Paytm. Read in Malayalam.
Please Wait while comments are loading...

Latest Photos