പിയാജിയോ പോര്‍ട്ടര്‍ 700 വിപണിയില്‍ എത്തി

By Dijo Jackson

പിയാജിയോ പോര്‍ട്ടര്‍ 700 ഇന്ത്യന്‍ വിപണിയില്‍ എത്തി. പുതുതലമുറ കൊമേഴ്‌സ്യല്‍ വാഹനമായ പോര്‍ട്ടര്‍ 700 നെ 3.31 ലക്ഷം രൂപയ്ക്കാണ് പിയാജിയോ അവതരിപ്പിച്ചിരിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

പിയാജിയോ പോര്‍ട്ടര്‍ 700 വിപണിയില്‍ എത്തി

ഇന്ത്യന്‍ വിപണിയിലെ ഫോര്‍ വീലര്‍ കാര്‍ഗോ സെഗ്മെന്റ് പിടിച്ചെടുക്കാനുള്ള ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ ശ്രമമാണ് പിയാജിയോ പോര്‍ട്ടര്‍ 700. വേറിട്ട ഡിസൈന്‍ തത്വമാണ് കൊമേഴ്‌സ്യല്‍ വാഹന ശ്രേണിയില്‍ പിയാജിയോ പോര്‍ട്ടര്‍ 700 നെ ശ്രദ്ധേയമാക്കുകയെന്ന് കമ്പനി വ്യക്തമാക്കുന്നു.

പിയാജിയോ പോര്‍ട്ടര്‍ 700 വിപണിയില്‍ എത്തി

പോര്‍ട്ടര്‍ 700 ല്‍ ഇടംപിടിച്ചിരിക്കുന്ന ട്വിന്‍ ഹെഡ്‌ലൈറ്റ് സെറ്റപ്പ് തന്നെ ഇതിന് ഉത്തമ ഉദ്ദാഹരണമാണ്. ക്രോസ് ഓവര്‍ വൈപറുകളും പിയാജിയോ പോര്‍ട്ടര്‍ 700 ന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

പിയാജിയോ പോര്‍ട്ടര്‍ 700 വിപണിയില്‍ എത്തി

14.7 bhp കരുത്തും 40 Nm torque ഉം ഉത്പാദിപ്പിക്കുന്ന 652 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് പോര്‍ട്ടര്‍ 700 ഒരുങ്ങിയിരിക്കുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് എഞ്ചിനുമായി പിയാജിയോ ബന്ധപ്പെടുത്തിയിരിക്കുന്നതും.

പിയാജിയോ പോര്‍ട്ടര്‍ 700 വിപണിയില്‍ എത്തി

മണിക്കൂറില്‍ 62 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാന്‍ പ്രാപ്തമാണ് പിയാജിയോ പോര്‍ട്ടര്‍ 700. 26 കിലോമീറ്ററാണ് മോഡലില്‍ പിയാജിയോ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

പിയാജിയോ പോര്‍ട്ടര്‍ 700 വിപണിയില്‍ എത്തി

1950 mm നീളവും 1400 mm വീതിയും 314 mm ഉയരവുമാണ് പോര്‍ട്ടര്‍ 700 ന്റെ കാര്‍ഗോ ബെയ്ക്കുള്ളത്. 700 കിലോഗ്രാം ഭാരം വരെ വഹിക്കാന്‍ പോര്‍ട്ടര്‍ 700 ന് സാധിക്കും.

പിയാജിയോ പോര്‍ട്ടര്‍ 700 വിപണിയില്‍ എത്തി

1475 കിലോഗ്രാം ഭാരത്തിലെത്തുന്ന പിയാജിയോ പോര്‍ട്ടര്‍ 700 ല്‍ 12 ഇഞ്ച് വീലുകളാണ് ഇടംപിടിച്ചിരിക്കുന്നതും.

Most Read Articles

Malayalam
കൂടുതല്‍... #പിയാജിയോ #new launches
English summary
Piaggio Porter 700 Launched In India — The Next Generation Last Mile Transport. Read in Malayalam.
Story first published: Wednesday, June 14, 2017, 14:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X