നരേന്ദ്രമോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം; തലയുയര്‍ത്തി പോളാരിസും

Written By:

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നടത്തിയ കേദാര്‍നാഥ് സന്ദര്‍ശനം ഓട്ടോലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. കാരണം എന്തെന്ന് ചിന്തിക്കുന്നുണ്ടോ?

കേദാര്‍നാഥ് ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുത്ത വാഹനമാണ് ശ്രദ്ധിക്കപ്പെടാന്‍ കാരണം. പര്‍വ്വതമുകളിലുള്ള കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് പ്രധാനമന്ത്രിയെ എത്തിക്കാന്‍ നിയോഗിക്കപ്പെട്ടത് പോളാരിസ് റേഞ്ചര്‍ 6x6 ആണ്.

ഇതില്‍ പരം ഒരു പ്രൗഢ നിമിഷം പോളാരിസിനെ തേടിയെത്താനുണ്ടോ?

പോളാരിസ് റേഞ്ചര്‍ 6x6 EFI മോഡലിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥിലേക്ക് സന്ദര്‍ശനം നടത്തിയത്.

ദുര്‍ഘടമായ കുന്നിന്‍പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ ഘടനാരൂപമാണ് ഓഫ്‌റോഡിംഗ് യാത്രകള്‍ക്ക് പോളാരിസിനെ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.

2011 ഓഗസ്റ്റിലാണ് പോളാരിസ് റേഞ്ചര്‍ ആദ്യമായി വിപണിയില്‍ സാന്നിധ്യമറിയിക്കുന്നത്. 907 കിലോഗ്രാം ഭാരം വരെ വലിക്കാന്‍ പ്രാപ്തമാണ് പോളാരിസ് റേഞ്ചര്‍ 6x6 ശ്രേണി.

മാത്രമല്ല, 567 കിലോഗ്രാം ഭാരം വഹിക്കാനും പോളാരിസ് റേഞ്ചറുകള്‍ക്ക് സാധിക്കും.

40 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 800 സിസി ഡബിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് പോളാരിസ് റേഞ്ചര്‍ 6x6 മോഡലുകള്‍ അണിനിരക്കുന്നത്.

പേര് സൂചിപിക്കുന്നത് പോലെ 6 വീല്‍ ഡ്രൈവിലാണ് മോഡലിനെ പോളാരിസ് ഒരുക്കിയിട്ടുള്ളത്.

ഓഫ് റോഡിംഗ് വാഹന വ്യവസായത്തിലെ കിരീടമില്ലാത്ത രാജാക്കന്മാരാണ് പോളാരിസ് ഇന്‍ഡസ്ട്രീസ്.

പോളാരിസ് ഇന്ത്യ എന്ന പേരിലാണ് പോളാരിസ് മോഡലുകള്‍ ഇന്ത്യയില്‍ വന്നെത്തുന്നത്. രാജ്യത്തുടനീളം പോളാരിസിന് ആരാധകര്‍ ഏറുന്നു എന്നതും ശ്രദ്ധേയം.

ഓഫ്‌-റോഡ് ഡ്രൈവിംഗിനായി മാത്രം പോളാരിസ് അവതരിപ്പിച്ച ഏക സ്‌പോര്‍ട് യൂട്ടിലിറ്റി ഓഫ് റോഡര്‍ മോഡലാണ് പോളാരിസ് റേഞ്ചര്‍ RZR സൈഡ് ബൈ സൈഡ്.

നാല് വേരിയന്റുകളാണ് സ്‌പോര്‍ട് യൂട്ടിലിറ്റി ഓഫ്-റോഡര്‍ക്കായി പോളാരിസ് നല്‍കിയിരിക്കുന്നത്.

ദുര്‍ഘടമായ പര്‍വത പ്രദേശങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളതാണ് ഒണ്‍ലി ട്രെയില്‍ വേരിയന്റ്. മരുഭൂമിയിലും മണല്‍ പ്രദേശങ്ങള്‍ക്കുമായുള്ള RZR വേരിയന്റാണ് ഒണ്‍ലി സ്‌പോര്‍ട്.

ലോകത്തിലെ തന്നെ ആദ്യ 4 സീറ്റര്‍ സൈഡ് ബൈ സൈഡ് വേരിയന്റാണ് RZR ന്റെ ഒണ്‍ലി 4 സീറ്റ്.

എല്ലാ സാഹചര്യങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന പോളാരിസ് റേഞ്ചര്‍ RZR വേരിയന്റാണ് ഒണ്‍ലി പ്രീമിയം.

2013 ല്‍ ഉത്തരാഖണ്ഡിനെ നടുക്കിയ മേഘസ്‌ഫോടന ദുരന്തത്തില്‍ തുണയായതും ഇതേ പോളാരിസ് റേഞ്ചറുകളാണ്.

ഉത്തരാഖണ്ഡിനെ തകര്‍ത്ത് തരിപ്പണമാക്കിയ മിന്നല്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് തുണയേകിയത് പോളാരിസ് റേഞ്ചറുകളാണ്.

ഇതാദ്യമായാണ് പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്രമോദി കേദാര്‍നാഥ് സന്ദര്‍ശനം നടത്തുന്നത്. ശൈത്യകാലത്തെ തുടര്‍ന്ന് ആറുമാസമായി കേദാര്‍നാഥ് ക്ഷേത്രം അടച്ചിട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ അടച്ച് കേദാര്‍നാഥ് ക്ഷേത്രം ബുധനാഴ്ച പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെയാണ് വീണ്ടും തുറന്നത്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് രാവത്തിനും ഗവര്‍ണര്‍ കെ കെ പോളിനും ഒപ്പമായിരുന്നു മോദി കേദാര്‍നാഥില്‍ സന്ദര്‍ശനം നടത്തിയത്.

28 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി കേദാര്‍നാഥ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നത് എന്നതും ശ്രദ്ധേയം.

1989 ല്‍ മുന്‍പ്രധാനമന്ത്രി വിപി സിംഗാണ് അവസാനമായി കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചത്. സമുദ്രനിരപ്പില്‍ നിന്നും 3584 മീറ്റര്‍ ഉയരത്തിലാണ് കേദാര്‍നാഥ് സ്ഥിതി ചെയ്യുന്നത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #പോളാരിസ് #polaris
English summary
PM Modi Visits Kedarnath In An Extreme 6x6 Polaris. Read in Malayalam.
Please Wait while comments are loading...

Latest Photos