കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

നിലവില്‍ വിപണിയില്‍ മുന്നിട്ട് നില്‍ക്കുന്ന ബിഎസ് IV കാറുകള്‍ ഏതൊക്കെയൊന്ന് പരിശോധിക്കാം-

By Dijo Jackson

അങ്ങനെ ഭാരത് സ്റ്റേജ് IV ഘട്ടത്തിലേക്ക് ഇന്ത്യ കടന്നു. ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് ഭാരത് സ്റ്റേജ് III വാഹനങ്ങള്‍ വില്‍ക്കുന്നതും രജിസ്റ്റര്‍ ചെയ്യുന്നതും നിരോധിച്ചുള്ള സുപ്രിംകോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍, വാഹനവിപണിയില്‍ ഏറെ മാറ്റങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

അവസാന നിമിഷങ്ങളില്‍ നിര്‍മാതാക്കള്‍, പ്രത്യേകിച്ച് ടൂവീലര്‍ നിര്‍മാതാക്കള്‍ നടത്തിയ വമ്പന്‍ ഡിസ്‌കൗണ്ട് മാമാങ്കത്തിന് ശേഷം വിപണി വീണ്ടും സാധാരണ ഗതിയിലേക്ക് തിരിഞ്ഞ് കൊണ്ടിരിക്കുകയാണ്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

ഇനി ഇപ്പോള്‍ നിങ്ങള്‍ ഒരു കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ ഏത് കാറാകും സ്വന്തമാക്കുക?

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ബിഎസ് IV മാനദണ്ഡങ്ങള്‍ പാലിച്ചുള്ള വാഹനങ്ങളാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളത്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

ഉത്തരവാദിത്വപ്പെട്ട പൗരന്‍ എന്ന നിലയ്ക്ക് കാര്‍ബണ്‍ പുറന്തള്ളല്‍ തോത് കുറഞ്ഞ ബിഎസ് IV വാഹനങ്ങള്‍ സ്വന്തമാക്കുന്നത് ഗ്രീന്‍ ഇക്കോണമി എന്ന ഇന്ത്യന്‍ ലക്ഷ്യത്തിലേക്കുള്ള ചുവട് വെയ്പിന്റെ വേഗം വര്‍ധിപ്പിക്കുന്നു.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

അതിനാല്‍ നിലവില്‍ വിപണിയില്‍ മുന്നിട്ട് നില്‍ക്കുന്ന ബിഎസ് IV കാറുകള്‍ ഏതൊക്കെയൊന്ന് പരിശോധിക്കാം-

റെനോ ക്വിഡ്

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് കാറുകളിലുള്ള നമ്മുടെ സങ്കല്‍പങ്ങളെ അട്ടിമറിക്കുന്നതാണ് റെനോ ക്വിഡ്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

വിപ്ലവകരമായ ഡിസൈന്‍ തത്വം തന്നെയാണ് റെനോ ക്വിഡിനെ എതിരാളികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഡിസൈനിനൊപ്പം, നൂതന സാങ്കേതികതിയില്‍ ഊന്നിയ ഫീച്ചറുകളും ക്വിഡിന് വിപണിയില്‍ മുന്‍തൂക്കം നല്‍കുന്നു.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

800 സിസി, 1000 സിസി എന്നിങ്ങനെ രണ്ട് പെട്രോള്‍ വേരിയന്റ് എഞ്ചിനുകളിലാണ് റെനോ ക്വിഡ് വിപണിയില്‍ അവതരിക്കുന്നത്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

അതേസമയം, 800 സിസി എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാകും ഉപഭോക്താവിന് ലഭിക്കുക.

1.0 ലിറ്റര്‍ എഞ്ചിനില്‍ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് എന്നീ ഓപ്ഷനുകള്‍ ഒരുക്കിയിട്ടുണ്ട്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

ടാറ്റ ടിയാഗോ

ഹാച്ച്ബാക്ക് ശ്രേണിയിലെ ഹിറ്റ് മോഡലാണ് ടാറ്റ ടിയാഗോ. അവതരിച്ചതിന് പിന്നാലെ ഇന്ത്യന്‍ മനസ് കീഴടക്കിയ ടിയാഗോ, വില കുറവിന്റെ കൂടി പശ്ചാത്തലത്തില്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ വ്യക്തിമുദ്ര പതിപ്പിച്ച് കഴിഞ്ഞു.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

ടാറ്റയുടെ IMPACT ഡിസൈന്‍ തത്വത്തിന്റെ വിജയം കൂടിയാണ് ടിയോഗോ. മുന്‍ ടാറ്റ കാറുകളില്‍ നിന്നും വ്യത്യസ്തമായി ഡിസൈനിംഗില്‍ അതീവ ശ്രദ്ധ ചെലുത്തിയാണ് ടിയോഗോ എത്തിയിട്ടുള്ളത്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

ഹര്‍മാന്‍ മ്യൂസിക് സിസ്റ്റം, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ ഉള്‍പ്പെടെയുള്ള പുത്തന്‍ ഫീച്ചറുകളും ടിയോഗോയുടെ പ്രാചാരം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകമായി.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

പെട്രോള്‍-ഡീസല്‍ വേരിയന്റുകളില്‍ ടിയാഗോ ലഭ്യമാണ്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ വന്നെത്തുന്ന ടിയാഗോയ്ക്ക് എഎംടി, 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണ്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

അതേസമയം, 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് ടാറ്റ ഒരുക്കിയിട്ടുള്ളത്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

മാരുതി സുസൂക്കി ഡിസൈര്‍

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സബ്‌കോമ്പാക്ട് സെഡാനാണ് മാരുതി ഡിസൈര്‍.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

ഉയര്‍ന്ന ഇന്ധനക്ഷമതയും, കൂടുതല്‍ ക്യാബിന്‍ സ്‌പെയ്‌സുമാണ് പുത്തന്‍ ഡിസൈറിന്റെ ഹൈലൈറ്റ്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

പെട്രോള്‍-ഡീസല്‍ വേരിയന്റുകളില്‍ ഡിസൈറും വന്നെത്തുന്നുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നീ ഓപ്ഷനുകള്‍ ലഭിക്കും.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

എന്നാല്‍ ഡീസല്‍ വേരിയന്റില്‍ ഉള്‍പ്പെട്ടിട്ടുള്ള 1.3 ലിറ്റര്‍ എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, എഎംടി ഓപ്ഷനുകളാണ് മാരുതി നല്‍കിയിട്ടുള്ളത്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

ഹോണ്ട സിറ്റി

എക്‌സിക്യൂട്ടീവ് ലുക്കാണ് ഹോണ്ട സിറ്റിയുടെ സ്വീകാര്യത വിപണിയില്‍ വര്‍ധിപ്പിച്ചത്. സണ്‍റൂഫ്, ഡിജിറ്റല്‍ കണ്‍ട്രോളുകള്‍ ഉള്‍പ്പെടെയുള്ള പ്രീമിയം ഫീച്ചറുകളുടെ സാന്നിധ്യം ഹോണ്ട സിറ്റിയിലേക്ക് ഉപഭോക്താക്കളുടെ ശ്രദ്ധ വിളിച്ച് വരുത്തുകയാണ്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

ഇവിടെയും ഡീസല്‍-പെട്രോള്‍ വേരിയന്റുകളില്‍ സിറ്റിയെ ഹോണ്ട ലഭ്യമാക്കുന്നുണ്ട്. 1.5 ലിറ്റര്‍ i-VTEC പെട്രോള്‍, 1.5 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിനുകളിലാണ് സിറ്റി ഒരുങ്ങിയിട്ടുള്ളത്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

പെട്രോള്‍ മോഡലില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഉപഭോക്താവിന് ലഭിക്കുമ്പോള്‍, 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് ഡീസല്‍ വേര്‍ഷനില്‍ ലഭ്യമായിട്ടുള്ളത്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

മാരുതി സുസൂക്കി സിയാസ്

പ്രീമിയം നെക്‌സ ഔട്ട്‌ലെറ്റുകള്‍ മുഖേന മാരുതി ലഭ്യമാക്കുന്ന സിയാസ് വിപണിയിലെ മിന്നും താരമാണ്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

ഡീസല്‍ വേരിയന്റില്‍ കുറഞ്ഞ തോതില്‍ ഹൈബ്രിഡ് ടെക്‌നോളജി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതും സിയാസിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകളിലാണ് സിയാസ് വന്നെത്തുന്നത്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ പെട്രോള്‍ വേരിയന്റ് ലഭ്യമാകുമ്പോള്‍, 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമാണ് ഡീസല്‍ മോഡല്‍ ലഭിക്കുക.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

മാരുതി സുസൂക്കി ബ്രെസ്സ

സബ്‌കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ ഒരു ലക്ഷത്തോളം ബ്രെസ്സ യൂണിറ്റുകളെ മാരുതി ഇതിനകം വില്‍പന നടത്തിയത് തന്നെ ബ്രെസ്സയുടെ ജനപ്രിയത വെളിപ്പെടുത്തുന്നതാണ്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

സബ്-ഫോര്‍ മീറ്റര്‍ പ്ലാറ്റ്‌ഫോമിന് ഉതകുന്ന ബ്രെസ്സയുടെ ഡിസൈന്‍ സങ്കല്‍പം വിപണിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട് കഴിഞ്ഞു.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

ക്രൂയിസ് കണ്‍ട്രോള്‍, ഡിആര്‍എലുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെ നീളുന്നു ബ്രെസ്സുയുടെ ഫീച്ചറുകള്‍.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ മാത്രമാണ് ബ്രെസ്സയെ മാരുതി നിലവില്‍ ഒരുക്കിയിട്ടുള്ളത്. മാത്രമല്ല, 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ബ്രെസ്സയില്‍ ഉപഭോക്താവിന് ലഭിക്കുക.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്

ഇന്ത്യയില്‍ ആദ്യമായി സബ്‌കോമ്പാക്ട് എസ്‌യുവിയെ അവതരിപ്പിക്കുന്നത് ഫോര്‍ഡാണ്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

ഏത് ഡ്രൈവിംഗ് സാഹചര്യവുമായി പൊരുത്തപ്പെടുന്ന ഇക്കോ സ്‌പോര്‍ടില്‍ ഫോര്‍ഡ് ഒരുക്കിയിട്ടുള്ളത് ആറ് എയര്‍ബാഗുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫോര്‍ഡ് സിംഗ് ഉള്‍പ്പെടെയുള്ള ഫീച്ചറുകളാണ്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ്, 1.5 ലിറ്റര്‍ എഞ്ചിന്‍ എന്നിങ്ങനെ രണ്ട് പെട്രോള്‍ വേരിയന്റിലും, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലുമാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എത്തുന്നത്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

റെനോ ഡസ്റ്റര്‍

4x4 ഓപ്ഷനോട് കൂടിയ വിപണിയിലെ ഏക കോമ്പാക്ട് എസ് യുവിയാണ് റെനോ ഡസ്റ്റര്‍. വിപണിയില്‍ സ്വന്തമായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ചുരങ്ങിയ കാലയളവില്‍ നിന്ന് തന്നെ ഡസ്റ്ററിന് സാധിച്ചൂവെന്നത് ശ്രദ്ധേയമാണ്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

പെട്രോള്‍-ഡീസല്‍ വേരിയന്റുകളില്‍ ഡസ്റ്ററും വിപണിയില്‍ ലഭ്യമാണ്. 1.6 ലിറ്റര്‍ പെട്രോള്‍ വേരിയന്റിലും, രണ്ട് ട്യൂണിംഗോട് കൂടിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലുമാണ് ഡസ്റ്റര്‍ ലഭിക്കുന്നത്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

ഹ്യൂണ്ടായ് ക്രെറ്റ

ഇന്ത്യയിലെ ബെസ്റ്റ് സെല്ലിങ്ങ് എസ് യുവിയാണ് ഹ്യുണ്ടായ് ക്രെറ്റ. തനത് ഡിസൈനിംഗില്‍ പുതമയാര്‍ന്ന ഫീച്ചറുകളാണ് ക്രെറ്റയെ വിപണിയില്‍ വേറിട്ട് നിര്‍ത്തുന്നത്.

കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV കാറുകള്‍

1.4 ലിറ്റര്‍, 4.6 ലിറ്റര്‍ ഡീസല്‍ വേരിയന്റുകള്‍ക്ക് ഒപ്പം, 1.6 ലിറ്റര്‍ പെട്രോള്‍ വേരിയന്റും ക്രെറ്റയില്‍ ഹ്യുണ്ടായ് നല്‍കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Most Popular BSIV Cars in India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X