ബിഎസ് III നിരോധനം; ബിഎസ് IV വാഹനങ്ങളുടെ വില കുത്തനെ വര്‍ധിക്കുന്നു

Written By:

മലിനീകരണ മാനദണ്ഡമായ ഭാരത് സ്‌റ്റേജ് IV ലേക്ക് ഇന്ത്യ കടന്നിരിക്കുകയാണ്. ബിഎസ് III യെ അപേക്ഷിച്ച് കുറഞ്ഞ തോതില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന ബിഎസ് IV മോഡലുകളാണ് സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.

ബിഎസ് III മോഡലുകളുടെ വില്‍പനയും രജിസ്‌ട്രേഷനും നിരോധിച്ചുള്ള സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ 3 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് വാഹന നിര്‍മാതാക്കള്‍ നേരിടുന്നത്. 

തത്ഫലമായി വിപണിയില്‍ പുതുതായി അവതരിച്ചിരിക്കുന്ന മോഡലുകള്‍ക്ക് മേല്‍ ആറ് മുതല്‍ പത്ത് ശതമാനം വില വര്‍ധനവാണ് നിര്‍മാതാക്കള്‍ വരുത്തിയിരിക്കുന്നത്.

നിരോധനത്തിന് മുന്നോടിയായി രാജ്യത്ത് ബിഎസ് III എഞ്ചിനില്‍ അടിസ്ഥാനപ്പെടുത്തിയ 9 ലക്ഷം വാഹനങ്ങളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. 

6.71 ലക്ഷം ടൂവീലറുകളും, 16000 കാറുകളും, 40000 ത്രീവീലറുകളും, 96000 വാണിജ്യാടിസ്ഥാനത്തിലുള്ള മോഡലുകളുമാണ് ബിഎസ് III പശ്ചാത്തലത്തില്‍ വിപണിയില്‍ നിരോധനം നേരിടുന്നത്.

അവസാന നിമിഷങ്ങളില്‍ നിര്‍മാതാക്കളും ഡീലര്‍മാരും പ്രഖ്യാപിച്ച വന്‍ ഓഫറുകളുടെയും ഡിസ്‌കൗണ്ടുകളുടെയും പിന്‍ബലത്തില്‍ വലിയ ശതമാനം ടൂവീലറുകളെ വിറ്റഴിക്കാന്‍ സാധിച്ചൂ. 

എങ്കിലും മറ്റ് ബിഎസ് III മോഡലുകള്‍, പ്രത്യേകിച്ച് ട്രക്ക് ഉള്‍പ്പെടെയുള്ള വാണിജ്യ മോഡലുകളുടെ വന്‍ ശേഖരം നിര്‍മാതാക്കള്‍ക്ക് വലിയ ബാധ്യതയാണ് വരുത്തി വെച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, സുപ്രിംകോടതിയുടെ പുതിയ നയം ഓട്ടോ വിപണിയില്‍ മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് ഒരുക്കിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, ബിഎസ് III എഞ്ചിന്‍ മോഡലുകളുടെ ഉത്പാദനം നിര്‍ത്തി വെയ്ക്കണമെന്ന് സുപ്രിംകോടതി മുന്‍കൂട്ടി വാഹന നിര്‍മാതാക്കളെ അറിയിച്ചിരുന്നതാണ്. 

ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യം ബിഎസ് IV നിര്‍ദ്ദേശങ്ങളിലേക്ക് കടക്കുമെന്നും വിപണിയില്‍ ബിഎസ് IV വാഹനങ്ങള്‍ മാത്രമെ വില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നും സുപ്രിംകോടതി അറിയിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

എന്തായാലും അവശേഷിക്കുന്ന ബിഎസ് III മോഡലുകളുടെ ശേഖരത്തില്‍ നിന്നുണ്ടായ നഷ്ടം, പുത്തന്‍ ബിഎസ് IV മോഡലുകളുടെ വില വര്‍ധനവിലൂടെ നികത്താനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.

പുത്തന്‍ നയത്തിന്റെ പശ്ചാത്തലത്തില്‍ ബൈക്കുകള്‍ക്കും കാറുകള്‍ക്കും മേല്‍ പത്ത് ശതമാനം വരെയാണ് വിപണിയില്‍ വില വര്‍ധിച്ചിരിക്കുന്നത്. 

ഏറെ പ്രചാരത്തിലുള്ള ബജറ്റ് ടൂവീലര്‍ മോഡലുകള്‍ മുതല്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള മോഡലുകള്‍ക്ക് വരെ വില വര്‍ധിച്ച സാഹചര്യമാണ് നിലവിലുള്ളത്.

അതേസമയം, മിച്ചം വന്നിരിക്കുന്ന ബിഎസ് III മോഡലുകളെ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തി, നഷ്ടം ഭാരം കുറയ്ക്കാൻ നിർമാതാക്കൾക്ക് അവസരമുണ്ട്. 

ഇത് അത്ര എളുപ്പമല്ല. കാരണം, ബിഎസ് III മാനദണ്ഡങ്ങള്‍ പിന്‍തുടരുന്ന രാജ്യാന്തര തലത്തില്‍ ഏറെ കുറവാണ്. മിക്ക വികസിത, വികസ്വര രാജ്യങ്ങളും മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഏറെ മുന്നിലാണ്. 

ഇത് മാത്രമല്ല പ്രശ്‌നം. ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരുക്കിയ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് സംവിധാനവും മോഡലുകളില്‍ ഇപ്പോള്‍ വില്ലനാവുകയാണ്.

അന്തരീക്ഷ മലനീകരണത്തിന്റെ പശ്ചാത്തലത്തില്‍, 2001 ലാണ് ഇന്ത്യയില്‍ ആദ്യമായി ഭാരത് സ്റ്റേജ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയത്.

ആദ്യ ഘട്ടത്തില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് മേല്‍ മാത്രം നിഷ്‌കര്‍ഷിച്ചിരുന്ന ബിഎസ് മാനദണ്ഡങ്ങള്‍ പിന്നീട് പെട്രോള്‍ വാഹനങ്ങളിലേക്കും ബാധകമാക്കുകയായിരുന്നു.

പിന്നീട് 2000-ത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ മലിനീകരണ മാനദണ്ഡമായ 'യൂറോ നിലവാരം' അടിസ്ഥാനമാക്കി ഭാരത് സ്റ്റേജ് രാജ്യവ്യാപകമായി പരീക്ഷിക്കപ്പെട്ടു.

തുടര്‍ന്ന് അടുത്ത വര്‍ഷം ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവടങ്ങില്‍ ബിഎസ് II നടപ്പിലാക്കി.

2005 ഓടെയാണ് രാജ്യവ്യാപകമായി ബിഎസ് II നടപ്പാക്കിയത്. 2010 ലാണ് ബിഎസ് III യിലേക്ക് രാജ്യം കടക്കുന്നത്.

2020 ഓടെ രാജ്യം ബിഎസ് VI മാനദണ്ഡങ്ങളിലേക്ക് കടക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.

അതിനാല്‍ കുറഞ്ഞ കാലയളവിനുള്ളില്‍ ബിഎസ് ഢ ല്‍ കടക്കാതെ നേരിട്ട് ബിഎസ് VI മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം.

English summary
BSIV vehicles price increases in Indian Market. Read in Malayalam.
Please Wait while comments are loading...

Latest Photos