ഇത് ഫോക്സ്‌വാഗൺ എസ്‌യുവി; വരവിന് മുന്നോടിയായി ടിഗ്വാന്റെ ചിത്രങ്ങള്‍ പുറത്ത്

Written By:

ഇന്ത്യന്‍ വിപണിയില്‍ ടിഗ്വാനെ അവതരിപ്പിക്കാനുള്ള തിരക്കിലാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്സ്‌വാഗൺ. ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി ഇന്ത്യന്‍ നിരത്തില്‍ പ്രത്യക്ഷപ്പെട്ട ടിഗ്വാന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്.

മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള സ്‌കോഡയുടെ ഉത്പാദന കേന്ദ്രത്തില്‍ പരീക്ഷണം നടത്തുന്ന ടിഗ്വാന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഡാഷ്‌ബോര്‍ഡ് ലേഔട്ട്, പാസഞ്ചര്‍ സീറ്റുകള്‍ എന്നിവ വ്യക്തമാക്കുന്ന ടിഗ്വാന്റെ ചിത്രങ്ങള്‍ ഇതിനകം വിപണിയില്‍ ചര്‍ച്ചയായിയിരിക്കുകയാണ്.

ഫോക്‌സ്‌വാഗൺ എംക്യുബി പ്ലാറ്റ്‌ഫോമിലാണ് ടിഗ്വാന്‍ ഒരുങ്ങിയിരിക്കുന്നത്.

മുന്‍തലമുറയില്‍ നിന്നും പുത്തന്‍ ടിഗ്വാനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളില്‍ ഒന്ന് ഭാരമാണെന്ന് ഫോക്‌സ്‌വാഗൺ ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.

മുന്‍തലമുറയില്‍ നിന്നും 50 കിലോഗ്രാം ഭാരക്കുറവിലാണ് 2017 ടിഗ്വാന്‍ അണിനിരക്കുന്നത്.

ക്രോം ലൈനിംഗില്‍ തീര്‍ത്ത വൈഡ് ഗ്രില്ലാണ് ടിഗ്വാന്റെ മുഖരൂപം. ടിഗ്വാനില്‍ ഫോക്‌സ്‌വാഗൺ നല്‍കിയിട്ടുള്ള ക്രോം ലൈനിംഗ്, ഹെഡ്‌ലാമ്പ് വരെയും നീളുന്നു എന്നതും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ഹെഡ്‌ലാമ്പില്‍ എല്‍ഇഡി ലൈറ്റുകളും, ഡെയ്‌ടൈം റണ്ണിംഗ് ലാമ്പുകളും ഉള്‍പ്പെട്ടാണ് ടിഗ്വാന്‍ വന്നെത്തുന്നത്.

ടിഗ്വാന്റെ രണ്ട് വേരിയന്റുകളും പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. ചിത്രങ്ങള്‍ പ്രകാരം, ഫ്രണ്ട് ബമ്പറില്‍ ക്രോം ലൈനിംഗ് ലഭിച്ചിരിക്കുന്ന മോഡല്‍ ടോപ് എന്‍ഡ് വേരിയന്റാണ്.

കംഫോര്‍ട്ട്‌ലൈന്‍, ഹൈലൈന്‍ എന്നി പേരുകളിലാകും ടിഗ്വാന്‍ വേരിയന്റുകളെ ഫോക്‌സ്‌വാഗൺ ലഭ്യമാക്കുക.

നേരത്തെ സൂചിപ്പിച്ചത് പോലെ സ്‌പൈ ഷോട്ടില്‍ ടിഗ്വാന്റെ ഇന്റീരിയറുകളും ഉള്‍പ്പെടുന്നു.

5 സീറ്റര്‍ മോഡലായാണ് ടിഗ്വാന്‍ ഒരുങ്ങിയിരിക്കുന്നത്. ഓള്‍ ബ്ലാക് തീമിലാണ് ടിഗ്വാന്റെ ക്യാബിന്‍ ഒരുങ്ങയിട്ടുള്ളത്.

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ ഒരുപിടി ഫീച്ചറുകളും ടിഗ്വാനില്‍ ഫോക്‌സ്‌വാഗൺ ലഭ്യമാക്കുന്നു.

ഡാഷ്‌ബോര്‍ഡ്, സെന്റര്‍ കണ്‍സോള്‍, ത്രീ-സ്‌പോക്ക്, ഫ്‌ലാറ്റ്-ബോട്ടം സ്റ്റീയറിംഗ് വീല്‍ എന്നിവയ്ക്ക് പിയാനോ ബ്ലാക് തീമാണ് ഫോക്‌സ്‌വാഗൺ നല്‍കിയിരിക്കുന്നത്.

MID സ്‌ക്രീനിന് ഒപ്പമുള്ള ട്വിന്‍ പോഡ് ലേഔട്ടിലാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഒരുങ്ങിയിട്ടുള്ളതും.

എംക്യൂബി പ്ലാറ്റ്‌ഫോമില്‍ ഫോക്‌സ്‌വാഗൺ അവതരിപ്പിക്കുന്ന ആദ്യ എസ് യുവി മോഡലാണ് ടിഗ്വാന്‍. മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്‌കോഡ് നിര്‍മ്മാണകേന്ദ്രത്തില്‍ നിന്നുമാണ് ടിഗ്വാനുകള്‍ ഒരുങ്ങുന്നത്.

2016 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് കോണ്‍സെപ്റ്റ് കാറായി ടിഗ്വാനെ ഫോക്‌സ്‌വാഗൺ അവതരിപ്പിച്ചത്.

4486 mm നീളവും, 1839 mm വീതിയും, 2095 mm ഉയരവും, 2067 mm വീല്‍ബേസുമാണ് ടിഗ്വാനുള്ളത്.

177 bhp കരുത്തം, 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ TDi ടര്‍ബ്ബോ ചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനിലാണ് ടിഗ്വാനെ ഫോക്‌സ്‌വാഗൺ ഒരുക്കിയിരിക്കുന്നത്.

7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ടിഗ്വാനില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തിലാണ് ടിഗ്വാന്റെ ടോപ് വേരിയന്റ് സാന്നിധ്യമറിയിക്കുന്നതും.

സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ടിഗ്വാന്‍ വിപണിയില്‍ എത്തുന്നത്.

7 എയര്‍ബാഗുകള്‍, ഓട്ടോമാറ്റിക് പോസ്റ്റ്-കൊളിഷന്‍ ബ്രേക്കിംഗ് സിസ്റ്റം, ലൈന്‍ അസിസ്റ്റ് സിസ്റ്റം, പ്രീ-ക്രാഷ് പ്രോആക്ടീവ് പ്രൊട്ടക്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ ഉള്‍പ്പെടുന്ന ഒരുപിടി സുരക്ഷാ ക്രമീകരണങ്ങളാണ് ടിഗ്വാനില്‍ ഫോക്‌സ് വാഗൺ നല്‍കുന്നത്.

ഏകദേശം 25 ലക്ഷം രൂപ ആരംഭവിലയിലാകും ടിഗ്വാന്‍ വിപണിയില്‍ അണിനിരക്കുക. ഹ്യുണ്ടായ് ടക്‌സോണ്‍, ഹോണ്ട സിആര്‍വി എന്നിവരാണ് ശ്രേണിയിൽ ടിഗ്വാന്റെ എതിരാളികൾ.

Source: TeamBHP

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഫോക്സ്‌വാഗൺ #volkswagen
English summary
Production-Spec Volkswagen Tiguan Spotted Ahead Of Launch. Read in Malayalam.
Please Wait while comments are loading...

Latest Photos