മാരുതി സ്വിഫ്റ്റിന് പുതിയ എതിരാളി; വിപണി കീഴടക്കുമോ പിഎസ്എ?

ഹാച്ച്ബാക്കിന് പിന്നാലെ കോമ്പാക്ട് എസ് യുവി ശ്രേണിയിലും പിഎസ്എ കണ്ണ് വെയ്ക്കുന്നുണ്ട്.

By Dijo

രാജ്യത്ത് ഏറ്റവും പ്രചാരമേറിയ കാറേതെന്ന് ചോദിച്ചാല്‍ ആദ്യം മനസില്‍ ഓടിയെത്തുക മാരുതി സുസൂക്കി സ്വിഫ്റ്റാകും. കൊച്ച് കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ മാരുതി സസൂക്കി സ്വിഫ്റ്റിന്റെ ഫാന്‍സാണ്. ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഒരു കുത്തക തന്നെയാണ് മാരുതി സുസൂക്കി സ്വിഫ്റ്റിലൂടെ കൈയ്യടക്കി വെച്ചിട്ടുള്ളത്.

മാരുതി സ്വിഫ്റ്റിന് പുതിയ എതിരാളി; വിപണി കീഴടക്കുമോ പിഎസ്എ?

അതിനാല്‍ വിപണിയിലെന്നും മാരുതി സ്വിഫ്റ്റിനോട് മല്ലിടാന്‍ പുത്തന്‍ അവതാരങ്ങള്‍ വന്നു കൊണ്ടേയിരിക്കുകയാണ്. അവതാരങ്ങള്‍ പലതും കടന്ന് പോയെങ്കിലും മാരുതി സുസൂക്കി സ്വിഫ്റ്റിന്റെ കുതിപ്പ് തടയാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.

മാരുതി സ്വിഫ്റ്റിന് പുതിയ എതിരാളി; വിപണി കീഴടക്കുമോ പിഎസ്എ?

എന്നാല്‍ ഇപ്പോള്‍ ഇതാ മാരുതി സ്വിഫ്റ്റിനെ എതിരിടാന്‍ ഫ്രഞ്ച് നാട്ടില്‍ നിന്നും പുതിയ ഒരാള്‍ വന്നിരിക്കുകയാണ്. ഫ്രാന്‍സില്‍ നിന്നുള്ള റെനോ ഇന്ത്യന്‍ മണ്ണില്‍ ചുവട് വേരുറപ്പിച്ചതിന്റെ ചുവട് പിടിച്ച് പിഎസ്എ ഗ്രൂപ്പും വരികയാണ്.

മാരുതി സ്വിഫ്റ്റിന് പുതിയ എതിരാളി; വിപണി കീഴടക്കുമോ പിഎസ്എ?

ആരാണ് പിഎസ്എ?

ഇന്ത്യന്‍ മുഖമുദ്രയായി കാലങ്ങളോളം നിലയുറച്ചിരുന്ന അംബാസിഡര്‍ ബ്രാന്‍ഡിനെ സ്വന്തമാക്കി പിഎസ്എ അടുത്തിടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. ഇത് ആദ്യമായല്ല ഇന്ത്യയിലേക്കുള്ള പിഎസ്എ യുടെ കടന്ന് വരവ്.

മാരുതി സ്വിഫ്റ്റിന് പുതിയ എതിരാളി; വിപണി കീഴടക്കുമോ പിഎസ്എ?

മുമ്പ്, പ്യൂഷോ 309 എന്ന പ്രീമിയം മോഡലിലൂടെ കടന്നെത്താന്‍ ശ്രമിച്ച പിഎസ്എ, പരാജയം രുചിച്ചതിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.

മാരുതി സ്വിഫ്റ്റിന് പുതിയ എതിരാളി; വിപണി കീഴടക്കുമോ പിഎസ്എ?

രണ്ടാം വരവ് ഗുജറാത്തില്‍ തങ്ങളുടേതായ ഫാക്ടറി എന്ന ആശയത്തിലൂടെ ശ്രമിച്ച പിഎസ്എ, അവസാന നിമിഷം പിന്‍മാറി. ചില സാമ്പത്തിക തിരിച്ചടികളുടെ പശ്ചാത്തലത്തിലായിരുന്നു പിന്മാറ്റം. എന്നാല്‍ ഇത്തവണ രണ്ടും കല്‍പിച്ചാണ് പിഎസ്എയുടെ വരവ്.

മാരുതി സ്വിഫ്റ്റിന് പുതിയ എതിരാളി; വിപണി കീഴടക്കുമോ പിഎസ്എ?

മാരുതി സുസൂക്കി സ്വിഫ്റ്റ് അടക്കി വാഴുന്ന ഹാച്ച്ബാക്ക് വിഭാഗത്തില്‍ നിലയുറപ്പിക്കാനാണ് പിഎസ്എയുടെ ശ്രമം. തങ്ങളുടെ മോഡലുകളെ സ്മാര്‍ട്ട്കാറെന്നാണ് പിഎസ്എ വിശേഷിപ്പിക്കുന്നത്. സ്മാര്‍ട്ട് കാറുകളിലൂടെ വിപണിയില്‍ സാന്നിധ്യമറിയിക്കാനാണ് പിഎസ്എ യുടെ നീക്കം.

മാരുതി സ്വിഫ്റ്റിന് പുതിയ എതിരാളി; വിപണി കീഴടക്കുമോ പിഎസ്എ?

ഹാച്ച്ബാക്കിന് പിന്നാലെ കോമ്പാക്ട് എസ് യുവി ശ്രേണിയിലും പിഎസ്എ കണ്ണ് വെയ്ക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ചുവട് ഉറപ്പിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ടാറ്റ ടെക്‌നോളജീസിന്റെയും ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെയും സഹായം ഉറപ്പ് വരുത്തിയിട്ടുണ്ട്.

മാരുതി സ്വിഫ്റ്റിന് പുതിയ എതിരാളി; വിപണി കീഴടക്കുമോ പിഎസ്എ?

റെനോ ഡസ്റ്റര്‍, ഹ്യുണ്ടായ ക്രെറ്റ എന്നിവരുമായാണ് പിഎസ്എ സ്മാര്‍ട്ട്കാര്‍ ടൂ മത്സരിക്കുക. 2020 ഓടെ പിഎസ്എയുടെ ഇന്ത്യന്‍ പതിപ്പുകള്‍ റോഡുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Most Read Articles

Malayalam
English summary
PSA comes against the leading car manufacturers in India including Maurti. read in malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X