വില്പനയിൽ 9.2ശതമാനം വർധനവോടെ റിനോ റെക്കോർഡിട്ടു!!!

ചെറു കാർ സെഗ്മെന്റിൽ ക്വിഡിന്റെ വരവോടെ റിനോയുടെ തലവരമാറുകയും ലാഭം കൊയ്യുന്നതിൽ കമ്പനിക്ക് വളരെയധികം സഹായകമാവുകയും ചെയ്തു.

By Praseetha

വില്പനയിൽ 9.2ശതമാനം വർധനവ് വരുത്തി ഫ്രണ്ട് കാർ നിർമാതാവായ റിനോ ഇക്കുറി മുൻപന്തിയിലെത്തിയിരിക്കുന്നു. 2015 സാമ്പത്തിക വർഷത്തിലെ കണക്കുപ്രകാരമുള്ള വില്പനയേക്കാൾ കൂടുതൽ കൈവരിക്കാൻ 2016-ൽ റിനോയ്ക്ക് സാധിച്ചു.

വില്പനയിൽ 9.2ശതമാനം വർധനവോടെ റിനോ റെക്കോർഡിട്ടു!!!

ചെറുകാർ സെഗ്മെന്റിൽ പുറത്തിറക്കിയ ക്വിഡാണ് റിനോയ്ക്ക് ഈ നേട്ടം കൈവരിക്കാൻ സഹായകമായത്. 2015 ഡിസംബർ മാസം ക്വിഡിന്റെ 10,292യൂണിറ്റുകളാണ് വിറ്റഴിച്ചതെങ്കിൽ ഈ വർഷം ഡിസംബറിൽ 11,244യൂണിറ്റുകൾ വിറ്റഴിക്കാൻ റിനോയ്ക്ക് സാധിച്ചു.

വില്പനയിൽ 9.2ശതമാനം വർധനവോടെ റിനോ റെക്കോർഡിട്ടു!!!

അതുപോലെ 2015-ലെ വില്പനയുമായി തട്ടിച്ചുനോക്കുമ്പോൾ 53,847യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത് കഴിഞ്ഞവർഷം മൊത്തമായി 1,32,235യൂണിറ്റുകളാണ് റിനോ വിറ്റഴിച്ചിരിക്കുന്നത്. അതുവഴി വില്പനയിൽ 146ശതമാനം വർധനവ് കൈവരിച്ചിരിക്കുകയാണ് റിനോ.

വില്പനയിൽ 9.2ശതമാനം വർധനവോടെ റിനോ റെക്കോർഡിട്ടു!!!

ചെറു കാർ സെഗ്മെന്റിൽ ക്വിഡ് അവതരിച്ചതോടെ മികച്ച വില്പനകാഴ്ചവെക്കാൻ റിനോയ്ക്ക് സാധിച്ചെന്നു വേണം പറയാൻ. മാത്രമല്ല ഇന്ത്യയിൽ ക്വിഡ് ജനപ്രീതിയാർജ്ജിച്ചൊരു വാഹനവുമായി തീർന്നിരിക്കുകയാണ്.

വില്പനയിൽ 9.2ശതമാനം വർധനവോടെ റിനോ റെക്കോർഡിട്ടു!!!

799സിസി ത്രീസിലിണ്ടർ പെട്രോൾ എൻജിൻ, 1ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിൻ എന്നിവയാണ് ഈ ചെറുകാർ ക്വിഡിന്റെ കരുത്ത്. അടുത്തിടെ ക്വിഡിന്റെ എഎംടി പതിപ്പും വിപണിയിലെത്തുകയുണ്ടായി.

വില്പനയിൽ 9.2ശതമാനം വർധനവോടെ റിനോ റെക്കോർഡിട്ടു!!!

53ബിഎച്ച്പിയും 72എൻഎം ടോർക്കും നൽകുന്നതാണ് 799സിസി എൻജിൻ. ഇതിലെ കരുത്തുറ്റ 1 ലിറ്റർ എൻജിനാകട്ടെ 67ബിഎച്ച്പിയും 91എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നു.

വില്പനയിൽ 9.2ശതമാനം വർധനവോടെ റിനോ റെക്കോർഡിട്ടു!!!

ഇന്ത്യൻ വിപണിയിൽ ക്വിഡിന് മികച്ച വില്പനകാഴ്ച വെക്കാൻ സാധിച്ചതിനാൽ 2016 സാമ്പത്തിക വർഷത്തിൽ 4.5ശതമാനം വിപണിവിഹിതം നേടാണ സാധിച്ചു. ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് ക്വിഡ് എന്ന ചെറുകാറിലൂടെ മാത്രമാണെന്ന് കമ്പനി സിഇഒ സുമിത്ത് ഷേണായി പറഞ്ഞു.

വില്പനയിൽ 9.2ശതമാനം വർധനവോടെ റിനോ റെക്കോർഡിട്ടു!!!

2017-ലും ഇതേ രീതിയിലുള്ള വില്പന കാഴ്ചവെച്ച് മുന്നോട്ട് പോകാമെന്നുള്ള പ്രതീക്ഷയാണ് കമ്പനിക്കുള്ളെതന്നും സുമിത്ത് ഷേണായി കൂട്ടിച്ചേർത്തു.

വില്പനയിൽ 9.2ശതമാനം വർധനവോടെ റിനോ റെക്കോർഡിട്ടു!!!

അതിനായി അടുത്ത അഞ്ച് വർഷത്തേക്ക് ഓരോ വർഷവും ഒരു കാർ എന്ന നിലയിലെങ്കിലും വിപണിയിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് കമ്പനിയെന്നും സുമിത്ത് വ്യക്തമാക്കി.

വില്പനയിൽ 9.2ശതമാനം വർധനവോടെ റിനോ റെക്കോർഡിട്ടു!!!

കൂടുതൽ കാറുകൾ ഉപഭോക്താക്കളിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഈ വർഷം തന്നെ കാറുകളുടെ നിർമാണം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞെന്നും വ്യക്തമാക്കി.

വില്പനയിൽ 9.2ശതമാനം വർധനവോടെ റിനോ റെക്കോർഡിട്ടു!!!

ടൊയോട്ട ഫോർച്യുണറിനൊരു എതിരാളിയോ

നിരത്തും പ്രതീക്ഷിച്ച് പുതിയ ഹ്യുണ്ടായ് ഗ്രാന്റ് ഐ10

Most Read Articles

Malayalam
കൂടുതല്‍... #റിനോ #renault
English summary
Renault India Records 9.2 Percent Growth In Sales In December 2016
Story first published: Thursday, January 5, 2017, 10:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X