ക്രാഷ് ടെസ്റ്റില്‍ ഡസ്റ്റര്‍ പൂര്‍ണ പരാജയം — റെനോയ്ക്ക് നേരെ ചോദ്യചിഹ്നം!

Written By:

റെനോ ഡസ്റ്ററിന് ഇത് വന്‍തിരിച്ചടി. കാറുകളിലെ സുരക്ഷ വെളിപ്പെടുത്തുന്ന ക്രാഷ് ടെസ്റ്റില്‍ റെനോ ഡസ്റ്റര്‍ പൂര്‍ണമായും പരാജയപ്പെട്ടു. എയര്‍ബാഗ് ഇല്ലാത്ത ബേസ് വേരിയന്റ് ഡസ്റ്ററാണ് ക്രാഷ് ടെസ്റ്റില്‍ പൂര്‍ണമായും തകര്‍ന്നത്.

ക്രാഷ് ടെസ്റ്റില്‍ ഏറ്റവും കുറഞ്ഞ സിംഗിള്‍ സ്റ്റാര്‍ റേറ്റിംഗ് കൈവരിക്കാന്‍ പോലും റെനോ ഡസ്റ്ററിന്റെ ബേസ് വേരിയന്റിന് സാധിച്ചില്ല. ഗ്ലോബല്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം (NCAP) ന്റെ നേതൃത്വത്തില്‍ നടന്ന ക്രാഷ് ടെസറ്റില്‍ ഡ്രൈവര്‍ക്ക് സംരക്ഷണം ഏകാന്‍ റെനോ ഡസ്റ്ററിന് സാധിക്കാതെ വരികയായിരുന്നു.

ഡ്രൈവർക്ക് ഒപ്പം മുൻനിരയിലെ മുതിർന്ന യാത്രക്കാരനും സുരക്ഷ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ ഡസ്റ്റർ പരാജയപ്പെട്ടു.

അതേസമയം, എയര്‍ബാഗുകളില്ലാതെ വന്ന റെനോ ഡസ്റ്റര്‍ ബേസ് വേരിയന്റ്, റിയര്‍ സീറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷനില്‍ (പിന്‍നിരയിലെ കുട്ടികളുടെ സുരക്ഷ) രണ്ട് സ്റ്റാര്‍ റേറ്റിംഗ് കൈവരിച്ചു.

ഇടിയുടെ ആഘാതത്തെ പ്രതിരോധിക്കാന്‍ ചൈല്‍ഡ് സീറ്റിന് പൂർണമായും സാധിച്ചില്ല എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇത് രണ്ടാം തവണയാണ് ഗ്ലോബല്‍ ന്യൂകാര്‍ അസെസ്‌മെന്റ് പ്രോഗ്രാം, ഇന്ത്യന്‍ നിര്‍മ്മിത കാറുകളുടെ സുരക്ഷ വെളിപ്പെടുത്തുന്ന ക്രാഷ് ടെസ്റ്റിന് നേതൃത്വം നല്‍കുന്നത്. 2014 മുതലാണ് ഇംഗ്ലണ്ട് ആസ്ഥാനമായ ഗ്ലോബല്‍ എന്‍സിഎപി ഇന്ത്യന്‍ കാറുകളുടെ ക്രാഷ് ടെസ്റ്റുകള്‍ നടത്താൻ ആരംഭിച്ചത്.

റെനോ ഡസ്റ്ററിന്റെ മിഡ് വേരിയന്റിനെയും ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റിന് വിധേയമാക്കി.

ഡ്രൈവര്‍ സൈഡ് എയര്‍ബാഗിന് ഒപ്പമെത്തുന്ന മിഡ് വേരിയന്റ് റെനോ ഡസ്റ്റര്‍ മുന്‍നിരയിലെ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷ ഒരുക്കുന്നതില്‍ മൂന്ന് സ്റ്റാര്‍ റേറ്റിംഗ് നേടി.

എന്നാല്‍ പിന്‍നിരയിലെ കുട്ടികളുടെ സുരക്ഷയില്‍ രണ്ട് സ്റ്റാര്‍ നിലനിര്‍ത്താന്‍ മാത്രമാണ് ഡസ്റ്ററിന് സാധിച്ചുള്ളു.

2015 ല്‍, ലാറ്റിന്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ റെനോ ഡസ്റ്ററിന്റെ സിംഗിള്‍ എയര്‍ബാഗ് വേരിയന്റ് കരസ്ഥമാക്കിയത് നാല് സ്റ്റാര്‍ റേറ്റിംഗായിരുന്നു. 

ലാറ്റിന്‍ അമേരിക്കന്‍ വേര്‍ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ഡസ്റ്റര്‍ വേര്‍ഷനുകള്‍ക്ക് ലഭിക്കുന്നത് ചെറിയ എയര്‍ബാഗുകളാണെന്നും ഗ്ലോബല്‍ എന്‍സിഎപി കണ്ടെത്തി.

ഐക്യരാഷ്ട്രസഭയുടെ റോഡ് സുരക്ഷാ വാരാചരണത്തിനിടെ വീണ്ടും ക്രാഷ് ടെസ്റ്റില്‍ സീറോ സ്റ്റാര്‍ റേറ്റിംഗ് നേടുന്ന കാറുകള്‍ നിരാശപ്പെടുത്തുന്നൂവെന്ന് ഗ്ലോബല്‍ എന്‍സിഎപി ജനറല്‍ സെക്രട്ടറി ഡേവിഡ് വാര്‍ഡ് പറഞ്ഞു.

ഒട്ടനവധി വിപണികളില്‍ ഡസ്റ്ററിനെ അവതരിപ്പിക്കുന്ന റെനോ, ഇന്ത്യന്‍ വിപണിയില്‍ നല്‍കിയിരിക്കുന്നത് രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായല്ലെന്ന് ഡേവിഡ് വാര്‍ഡ് വ്യക്തമാക്കി.

ഗ്ലോബല്‍ എന്‍സിഎപി നടത്തി വരുന്ന കാര്‍ റേറ്റിംഗ് സംവിധാനം രാജ്യാന്തര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതാണ്.

ഈവര്‍ഷം ആദ്യം ഷെവര്‍ലെ എന്‍ജോയ്, ഫോര്‍ഡ് ഫിഗോ ആസ്‌പൈര്‍ എന്നിവയും എൻസിഎപി ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയാണ് പാസഞ്ചര്‍ കാറുകള്‍ക്ക് ഇന്ത്യയില്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ദേശീയ പാതകളില്‍ 100 കിലോമീറ്റര്‍ വേഗത എന്നത് പാലിക്കപ്പെടാറില്ല.

സ്‌പോര്‍ടി വേര്‍ഷനില്‍ റെനോ ഒരുക്കിയിട്ടുള്ള ഡസ്റ്ററില്‍ ഡ്രൈവര്‍മാര്‍ പലപ്പോഴും അമിത വേഗത കൈവരിക്കാറുണ്ട്.

അതിനാല്‍ വിദേശ വിപണികളില്‍ എന്ന പോലെ ഇന്ത്യന്‍ വിപണിയിലും എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നല്‍കാന്‍ റെനോ തയ്യാറാകണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാഫിക് എജ്യുക്കേഷന്‍ പ്രസിഡന്റ് രോഹിത് ബലൂജ വ്യക്തമാക്കി.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #റെനോ #renault
English summary
Renault Duster Fails Global NCAP Crash Test. Read in Malayalam.
Please Wait while comments are loading...

Latest Photos