ഡസ്റ്ററിനു ശേഷം കളത്തിലറങ്ങാൻ റിനോ ക്യാപ്‌ചർ..

ഇന്ത്യയിലെ ഡസ്റ്റർ വിജയത്തിനുശേഷം എസ്‌യുവി സെഗ്മെന്റിൽ വീണ്ടുമൊരു മത്സരത്തിനായി റിനോ ക്യാപ്ചർ എത്തുന്നു.

By Praseetha

ഇന്ത്യൻ വിപണിയിലെ എസ്‌യുവി സെഗ്മെന്റിന്റെ സാധ്യതകൾ പരമാവധി ചൂഷണം ചെയ്യുക എന്ന ഉദ്ദേശത്തോടെ ഡസ്റ്ററിനുശേഷം മറ്റൊരു ചെറു എസ്‌യുവിയുമായി എത്തുകയാണ് റിനോ. യൂറോപ്പിൽ വിറ്റഴിക്കുന്ന ക്യാപ്ച്ചറിന്റെ അതെ രൂപത്തിലുള്ള പുതിയ ക്യാപ്ച്ചർ ക്രോസോവറിനെയാണ് റിനോ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നത്.

ഡസ്റ്ററിനു ശേഷം നിരത്തു കീഴടക്കാൻ റിനോ ക്യാപ്‌ചർ..

വിപണിപ്രവേശനത്തിനു മുന്നോടിയായുള്ള വാഹനത്തിന്റെ പരീക്ഷണയോട്ടം നടക്കുന്നതു സംബന്ധിച്ചുള്ള വാർത്തകൾ ഇതിനകം റിപ്പോർട്ട് ചെയ്തതാണ്. ഈ വർഷം ഉത്സവക്കാലത്തോടനുബന്ധിച്ചായിരിക്കും റിനോ ക്യാപ്ചറിന്റെ ഇന്ത്യയിലുള്ള അരങ്ങേറ്റം.

ഡസ്റ്ററിനു ശേഷം നിരത്തു കീഴടക്കാൻ റിനോ ക്യാപ്‌ചർ..

ഇന്ത്യയിലുള്ള റിനോ കാർ ശൃംഖല വിപുലപ്പെടുത്തുന്നതിനും കൂടുതൽ വിപണി വിഹിതം മുന്നിൽ കണ്ടും ഓരോ വർഷവും ഒരു കാർ എന്ന രീതിയിൽ വിപണിയിലെത്തുമെന്ന് ഈ വർഷം തുടക്കത്തിൽ തന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നു.

ഡസ്റ്ററിനു ശേഷം നിരത്തു കീഴടക്കാൻ റിനോ ക്യാപ്‌ചർ..

ഡസ്റ്ററിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇന്ത്യയിൽ ഈ മോഡലിന്റെ നിർമാണം നടത്തുക. എന്നാൽ യൂറോപ്പിലും മിഡിൽ ഈസ്റ്റ് വിപണിയിലും വിൽക്കപ്പെടുന്നതായിട്ടുള്ള മോഡൽ ക്ലിയോ പ്ലാറ്റ്ഫോമിനെ ആധാരപ്പെടുത്തിയിട്ടുള്ളതാണ്.

ഡസ്റ്ററിനു ശേഷം നിരത്തു കീഴടക്കാൻ റിനോ ക്യാപ്‌ചർ..

റിനോയുടെ ചെന്നൈയിലുള്ള പ്ലാന്റിൽ വച്ച് പ്രാദേശികമായിട്ടാണ് ഈ മോഡലിന്റെ നിർമാണം. പൂർണമായും ഇന്ത്യൻ നിർമിത വസ്തുക്കൾ ഉപയോഗിച്ചു തന്നെയായിരിക്കും നിർമാണം.

ഡസ്റ്ററിനു ശേഷം നിരത്തു കീഴടക്കാൻ റിനോ ക്യാപ്‌ചർ..

റിനോ ഡസ്റ്ററിന് താഴെയായിട്ടാണ് ക്യാപ്ചറിന്റെ ഇന്ത്യൻ വിപണിയിലുള്ള സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. ആഗോളതലത്തിൽ വിറ്റഴിക്കുന്ന ക്യാപ്ച്ചറിന്റെ ഡിസൈൻ ശൈലി പിൻതുടർന്നായിരിക്കും ഈ വാഹനത്തിന്റെ നിർമിതി.

ഡസ്റ്ററിനു ശേഷം നിരത്തു കീഴടക്കാൻ റിനോ ക്യാപ്‌ചർ..

ബ്ലാക്ക് ഗ്രില്ലിൽ പതിപ്പിച്ച റിനോ ലോഗോ, ഹണികോമ്പ് ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പ് എന്നിവയാണ് മുൻഭാഗത്തെ മോടിവർധിപ്പിക്കുന്ന സവിശേഷതകൾ.

ഡസ്റ്ററിനു ശേഷം നിരത്തു കീഴടക്കാൻ റിനോ ക്യാപ്‌ചർ..

ബ്ലാക്ക് ആന്റ് ബീജ് ഇന്റീരിയർ, ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയായിരിക്കും അകത്തളത്തിലെ മുഖ്യാകർഷണം.

ഡസ്റ്ററിനു ശേഷം നിരത്തു കീഴടക്കാൻ റിനോ ക്യാപ്‌ചർ..

എൻജിൻ സംബന്ധിച്ച വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും 1.6ലിറ്റർ പെട്രോൾ, 1.5ലിറ്റർ ഡീസൽ എൻജിനുകളായിരിക്കും ക്യാപ്ച്ചറിന്റെ കരുത്ത്. ഈ സെഗ്മെന്റിൽ മത്സരം കൊഴുപ്പിക്കാൻ ഓട്ടോമാറ്റിക് ഗിയർബോക്സും ഓൾവീൽ ഡ്രൈവും ഉൾപ്പെടുത്തുമെന്നാണ് കമ്പനി നൽകിയിരിക്കുന്ന സൂചന.

ഡസ്റ്ററിനു ശേഷം നിരത്തു കീഴടക്കാൻ റിനോ ക്യാപ്‌ചർ..

മാരുതി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട്, മഹീന്ദ്ര ടിയുവി300 എന്നിവരായിരിക്കും റിനോ ക്യാപ്ചറിന്റെ മുഖ്യ എതിരാളികൾ.

ഡസ്റ്ററിനു ശേഷം നിരത്തു കീഴടക്കാൻ റിനോ ക്യാപ്‌ചർ..

ഹ്യുണ്ടായ് സാൻട്രോ നിരത്തിലെത്തുന്നു അമ്പരപ്പിക്കുന്ന വിലയിൽ

ഒരു ലിറ്റർ എൻജിനിൽ കരുത്താർജ്ജിച്ച് ഡാറ്റ്സൻ റെഡി-ഗോ

Most Read Articles

Malayalam
കൂടുതല്‍... #റിനോ #renault
English summary
Renault Kaptur To Be Launched This Festive Season In India
Story first published: Wednesday, January 18, 2017, 12:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X