റെനോ കാത്ത് വെച്ച ക്വിഡിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു; മുഖം മാത്രം മിനുക്കിയോ ക്ലൈമ്പര്‍ എത്തുക?

വരും ആഴ്ചകളില്‍ റെനോ അവതരിപ്പിക്കാനിരുന്ന ക്വിഡിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ ക്വിഡ് ക്ലൈമ്പറിന്റെ ബ്രോഷറാണ് ചോര്‍ന്നത്

Written by: Dijo

ആരാധകരെ ആശ്ചര്യപ്പെടുത്താന്‍ റെനോ ഒരുക്കിയ സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ റെനോ ക്വിഡ് ക്ലൈമ്പറിന്റെ ചിത്രങ്ങള്‍ പുറത്ത്. വരും ആഴ്ചകളില്‍ റെനോ അവതരിപ്പിക്കാനിരുന്ന ക്വിഡിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ ക്വിഡ് ക്ലൈമ്പറിന്റെ ബ്രോഷറാണ് ചോര്‍ന്നത്. നേരത്തെ, ക്വിഡ് ക്ലൈമ്പറിന്റെ കോണ്‍സെപ്റ്റ് മോഡല്‍ ദില്ലിയില്‍ നടന്ന 2016 ഓട്ടോ എക്‌സ്‌പോയില്‍ റെനോ അവതരിപ്പിച്ചിരുന്നു.

ക്വിഡ് ക്ലൈമ്പറിന്റെ ബ്രോഷറിനെ ഓട്ടോസ്അറീനയാണ് പുറത്ത് കൊണ്ട് വന്നത്. ഓറഞ്ച് ORVM ക്യാപുകളോട് കൂടിയ എക്‌സ്‌ക്ലൂസീവ് ഇലക്ട്രിക് ബ്ലൂ എക്സ്റ്റീരിയര്‍ കളറാണ് ബ്രോഷറില്‍ റെനോ അവതരിപ്പിക്കുന്ന പ്രധാന ഫീച്ചര്‍.

അതേസമയം, ക്വിഡില്‍ നിന്നും ഒരല്‍പം വ്യത്യസ്ത പുലര്‍ത്താന്‍ റെനോ ശ്രമം നടത്തിയതായി ബ്രോഷര്‍ സൂചന നല്‍കുന്നു. ബമ്പറില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പിന് ചുറ്റും, കട്ടി കൂടിയ പ്ലാസ്റ്റിക് അലങ്കരണവും സില്‍വര്‍ സ്‌കിഡ് പ്ലേറ്റും ക്വിഡ് ക്ലൈമ്പറില്‍ റെനോ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സൈഡുകളിലേക്ക് കടക്കുമ്പോള്‍ എക്‌സ്‌ക്ലൂസീവ് മള്‍ട്ടി-സ്‌പോക്ക് അലോയ് വീലുകളും ഫ്രണ്ട് ഡോറില്‍ ക്ലൈമ്പര്‍ എംബ്ലവും റെനോ ഒരുക്കിയിട്ടുണ്ട്. ക്വിഡ് ക്ലൈമ്പറിന്റെ പിന്‍ഭാഗം ബ്രോഷറില്‍ അവതരിപ്പിക്കുന്നില്ലെങ്കിലും ഫ്രണ്ട് ബമ്പറില്‍ നല്‍കിയതിന് സമാനമായ സില്‍വര്‍ ബമ്പര്‍ പിന്‍ഭാഗത്തും റെനോ നല്‍കുമെന്നാണ് വിലയിരുത്തുന്നത്.

ഇന്റീരിയര്‍സിലേക്കും റെനോ പുത്തന്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഗിയര്‍ നോബ്, ഡോര്‍ കാര്‍ഡ്‌സ്, സീറ്റ് ബോള്‍സ്‌റ്റേഴ്‌സ്, ഗ്ലോസ് ബ്ലാക്ക് സെന്റര്‍ കണ്‍സോള്‍ എന്നിവയ്ക്ക് സമാന്തരമായി നല്‍കിയിട്ടുള്ള ഓറഞ്ച് ആക്‌സന്റ് ഇതിനുത്തമ ഉദ്ദാഹരണമാണ്. കൂടാതെ ഹെഡ്റ്റുകളില്‍ ക്ലൈമ്പറിന്റെ ബ്രാന്‍ഡിങ്ങ് ഉള്‍പ്പെടുത്താനും റെനോ ശ്രദ്ധിച്ചിട്ടുണ്ട്.

SCe ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തിലുള്ള ക്വിഡ് 1.0 ലിറ്റര്‍ വേരിയന്റില്‍ അടിസ്ഥാനമാക്കിയാകും ക്വിഡ് ക്ലൈമ്പര്‍ എത്തുക. 5500 rpm ല്‍ 67 bhpയും 4250 rpm ല്‍ 91 Nm torque ഉം ഉത്പാദിപ്പിക്കുന്ന ക്വിഡ് 1.0 ലിറ്റര്‍ എഞ്ചിനില്‍ റെനോ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. അതേസമയം 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് ക്വിഡ് ക്ലൈമ്പറിലുണ്ടാവുക.

റെഗുലര്‍ മോഡലില്‍ നിന്നും 30000-40000 രൂപ വരെയുള്ള വില വര്‍ധനവോടെയാകും ക്വിഡ് ക്ലൈമ്പറിനെ റെനോ അവതരിപ്പിക്കുകയെന്ന് പ്രതീക്ഷിക്കുന്നു.

റെനോ ക്വിഡ് എഎംടി ഫോട്ടോ ഗാലറി

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #റെനോ #renault
Story first published: Tuesday, March 7, 2017, 15:18 [IST]
English summary
Renault might readying the Kwid Climber for a launch in the coming weeks
Please Wait while comments are loading...

Latest Photos