ഓഫ്‌റോഡിംഗ് വീര്യത്തില്‍ ജയ്‌സാല്‍മീര്‍; 2017 ഇന്ത്യ ബാജ റാലിയ്ക്ക് തുടക്കമായി

ഇരു പാദങ്ങളിലെ ആറ് ഘട്ടങ്ങളില്‍ നിന്നായി 430 കിലോമീറ്റര്‍ ദൂരമാണ് ഇന്ത്യ ബാജ റാലി പിന്നിടുക.

Written By:

ഇന്ത്യ ബാജ റാലിയുടെ രണ്ടാം എഡിഷന് ഇന്ന് തുടക്കം കുറിച്ചു. ഏപ്രില്‍ 7 മുതല്‍ 9 വരെ രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണ് ഇന്ത്യ ബാജ റാലി അരങ്ങേറുന്നത്. ഡാക്കര്‍ ചലഞ്ച് സീരിസിന്റെ ഭാഗമാണ് ഇന്ത്യ ബാജ റാലി.

ഇന്ത്യ ബാജ റാലിയിലെ ടൂവീലര്‍ സിരീസിലെ വിജയിതാവിന് ലഭിക്കുന്നത് മൊറോക്കോയില്‍ വെച്ച് നടക്കുന്ന അഫ്രീക്കിയ മെര്‍ഗൗസ റാലിയിലേക്കുള്ള ഫ്രീ പാസാണ്. അഫ്രീക്കിയ റാലിയിലെ ജേതാവിനെ കാത്തിരിക്കുന്നത് ലോകത്തിലെ ഏറ്റവും ദുര്‍ഘടമായ ഡാക്കര്‍ റാലിയിലേക്കുള്ള ഫ്രീ എന്‍ട്രിയാണ്.

അതേസമയം, 2018 മാരുതി സുസൂക്കി ഡെസര്‍ട്ട് സ്റ്റോര്‍മിലേക്കുള്ള ഫ്രീ എന്‍ട്രിയാണ് ഫോര്‍ വീലര്‍ കാറ്റഗറിയിലെ വിജയിതാവിന് ലഭിക്കുക. 

രണ്ട് പാദങ്ങളിലായാണ് ഇന്ത്യ ബാജ റാലി അരങ്ങേറുന്നത്. ഇരു പാദങ്ങളിലെ ആറ് ഘട്ടങ്ങളില്‍ നിന്നായി 430 കിലോമീറ്റര്‍ ദൂരമാണ് ഇന്ത്യ ബാജ റാലി പിന്നിടുക.

ഇന്ത്യ ബാജ റാലിയിലെ ടൂവീലര്‍ കാറ്റഗറിയിലാണ് കടുത്ത മത്സരം നടക്കുന്നത്. 

ഹീറോ മോട്ടോര്‍സ് ടീം റാലി റൈഡര്‍ ജോക്കിം റോഡ്രിഗസും, ടിവിഎസ് റൈഡര്‍മാരായ അഡ്രിയന്‍ മെറ്റിഗ, അരവിന്ദ് കെപി എന്നിവര്‍ തമ്മിലാണ് വീറുറ്റ പോരാട്ടം നടക്കുക.

കഴിഞ്ഞ ഡെസര്‍ട്ട് സ്‌റ്റോം റാലിയില്‍ നിന്നും കഴുത്തിന് ഏറ്റ പരുക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ മികച്ച റാലി റൈഡറായ സി എസ് സന്തോഷ് ഇത്തവണ മത്സരിക്കുന്നില്ല. 

ദേശീയ ചാമ്പ്യന്മാരായ ആര്‍ നടരാജ്, ടിവിഎസ് റേസിംഗില്‍ നിന്നുള്ള അബ്ദുള്‍ വഹീദ് തന്‍വീര്‍ എന്നിവരും പ്രമുഖ മത്സരാര്‍ത്ഥികളുടെ പട്ടികയിലെ ശ്രദ്ധാ കേന്ദ്രമാണ്.

100 ല്‍ അധികം മത്സരാര്‍ത്ഥികളാണ് ജയ്‌സാല്‍മീറില്‍ വെച്ച് നടക്കുന്ന രണ്ടാം എഡിഷന്‍ ഇന്ത്യ ബാജ റാലിയില്‍ പങ്കെടുക്കുന്നത്.

ഇന്ത്യന്‍ ഓഫ്‌റോഡ് മത്സരങ്ങളുടെ നിലവാരം വര്‍ധിക്കുന്നതില്‍ താന്‍ അതിയായി സന്തോഷിക്കുന്നൂവെന്ന് ഡാക്കര്‍ റാലിയുടെ സ്‌പോര്‍ടിംഗ് ഡയറക്ടറും അഞ്ച് തവണ ഡാക്കര്‍ ജേതാവുമായ മാര്‍ക്ക് കോമ പറഞ്ഞു.

ഡാക്കര്‍ സീരിസിലേക്കുള്ള ഇന്ത്യന്‍ താരങ്ങളുടെ ആദ്യ ചുവട് വെയ്പാണ് ഇന്ത്യ ബാജ റാലിയെന്നും മാര്‍ക്ക് കോമ കൂട്ടിച്ചേര്‍ത്തു.

WHAT OTHERS ARE READING

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

English summary
2017 India Baja Rally kick starts in Jaisalmeer. Read in Malayalam.
Please Wait while comments are loading...

Latest Photos

LIKE US ON FACEBOOK