ഫോര്‍-വീല്‍-ഡ്രൈവിൽ ആധിപത്യം ഉറപ്പിച്ച് സുബാരു; വിൽപനയിൽ പിന്തള്ളിയത് ഔടിയെ

Written By:

ഫോര്‍-വീല്‍-ഡ്രൈവ് കാറുകളുടെ രാജ്യാന്തര വില്‍പനയില്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ സുബാരു മുന്നില്‍. ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഔടിയെ പിന്തള്ളിയാണ് സുബാരു ഫോര്‍-വീല്‍-ഡ്രൈവ് വില്‍പനയില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്.

2015-16 സാമ്പത്തിക വര്‍ഷം ഏകദേശം 10 ലക്ഷം ഫോര്‍-വീല്‍-ഡ്രൈവ് കാറുകളാണ് സുബാരു വിറ്റത്. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ക്വാത്രോ ലൈനപ്പിനെക്കാളും 2,45,382 കാറുകളാണ് സുബാരുവില്‍ നിന്നും വില്‍ക്കപ്പെട്ടത്.

മാത്രമല്ല, വില്‍പന കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതവും സുബാരു നേടി. 

വിനിമയ നിരക്കില്‍ യെന്‍ മുന്നിട്ട് നിന്നതിന്റെ പശ്ചാത്തലത്തില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, പോര്‍ഷെ മുതലായ വമ്പന്മാരെക്കാളേറെ ലാഭം സുബാരുവിനു ലഭിച്ചു.

അമേരിക്കയാണ് സുബാരുവിന്റെ ശ്രദ്ധാകേന്ദ്രം. അമേരിക്കയില്‍ വില്‍ക്കപ്പെട്ട സുബാരുകളില്‍ 99.3 ശതമാനവും ഫോര്‍-വീല്‍-ഡ്രൈവ് കാറുകളാണ്. 

2017 ല്‍ കൂടുതല്‍ ഫോര്‍-വീല്‍-ഡ്രൈവ് കാറുകളെ ശ്രേണിയില്‍ സുബാരു അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. അതേസമയം, സുബാരുവിന്റെ വില്‍പന അമേരിക്കന്‍ വിപണിയെ ആശ്രയിച്ചുമാണ്.

സുബാരുവില്‍ നിന്നുള്ള 60 ശതമാനം ഫോര്‍-വീല്‍-ഡ്രൈവ് കാറുകളും വില്‍ക്കപ്പെടുന്നത് അമേരിക്കന്‍ വിപണിയിലാണ്. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍, യൂറോപ്യന്‍ വിപണിയില്‍ നാമമാത്രമായ ഫോര്‍-വീല്‍-ഡ്രൈവ് കാറുകളാണ് സുബാരുവില്‍ നിന്നും വില്‍ക്കപ്പെടുന്നത്.

കൂടുതല്‍... #സുബാരു
English summary
Subaru Tops The Chart In Global AWD Sales. Read in Malayalam.
Please Wait while comments are loading...

Latest Photos