ടമോയില്‍ ഒരുങ്ങുന്ന ടാറ്റയുടെ പുതിയ ഹാച്ച്ബാക്ക് — ഇത് അടുത്ത നാനോ?

Written By:

അതിവേഗ ട്രാക്കിലേക്കുള്ള ടാറ്റയുടെ ചുവട് വെയ്പ് വിപണിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. 2017 ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ അവതരിപ്പിച്ച ടമോ റെയ്‌സ്‌മോയില്‍ വിപണി ഒന്നാകെയാണ് അമ്പരന്നത്.

ടമോ റെയ്‌സ്‌മോയെ ടാറ്റയില്‍ നിന്നുമുള്ള സ്‌പോര്‍ട്‌സ് കാര്‍ എന്നതില്‍ ഉപരി, റെയ്‌സ്‌മോ ഒരുങ്ങിയിട്ടുള്ള പുത്തന്‍ മോഫ്‌ളക്‌സ് പ്ലാറ്റ്‌ഫോമിലേക്കാണ് ഓട്ടോ ലോകം ശ്രദ്ധ പതിപ്പിക്കുന്നത്.

ജനീവ മോട്ടോര്‍ ഷോയിലെ ഹിറ്റ് താരമായി മാറിയ ടമോ റെയ്‌സ്‌മോയ്ക്ക് പിന്നാലെ പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്ന വാര്‍ത്തയുമായി ടാറ്റ വീണ്ടും കളം നിറയുകയാണ്.

ടാറ്റയുടെ സ്‌പോര്‍ട്‌സ് ഡിവിഷനായ ടമോയില്‍ നിന്നും കുഞ്ഞന്‍ ഹാച്ച്ബാക്കിനെ ഒരുക്കാനുള്ള തിരക്കിലാണ് ടാറ്റ ഇപ്പോള്‍.

റെയ്‌സ്‌മോയെ ഒരുക്കിയ ടമോയില്‍ നിന്നും വന്നെത്തുക സാധാരണ ഹാച്ച്ബാക്ക് അല്ലെന്ന സൂചനയാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.

സ്മാര്‍ട്ട് കാര്‍ ആശയത്തില്‍ അധിഷ്ടതിമായാകും ടമോയില്‍ നിന്നുമുള്ള ഹാച്ച്ബാക്ക് ഒരുങ്ങുക.

ഹൈ-സെറ്റ് സീറ്റുകളും ഏറ്റവും കുറഞ്ഞ വീല്‍ബേസുമായാകും ടാറ്റയുടെ ടമോ ഹാച്ച്ബാക്ക് വന്നെത്തുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സമകാലിക സ്മാര്‍ട് കാര്‍ ആശയങ്ങള്‍ക്ക് പുത്തന്‍ മുഖരൂപം നല്‍കാനാണ് ടാറ്റ ടമോയിലൂടെ ശ്രമിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇലക്ട്രിക് എഞ്ചിന്‍ പശ്ചാത്തലമാക്കിയാണ് പുത്തന്‍ ഹാച്ച്ബാക്കിനെ ടമോ അണിനിരത്തുക. 

അതേസമയം, യൂറോപ്യന്‍ ടെക്‌നിക്കല്‍ സെന്റര്‍ മുഖേന തങ്ങളുടെ ഇലക്ട്രിക് എഞ്ചിനുകളെയെല്ലാം ടാറ്റ രാജ്യാന്തര തലത്തില്‍ പരീക്ഷിച്ച് വരികയാണ്.

ഇലക്ട്രിക് വെഹിക്കിള്‍ സാങ്കേതികതയില്‍ ടാറ്റ വികസിപ്പിച്ച മോഡലാണ് ബോള്‍ട്ട് ഇവി. 

പുത്തന്‍ ഹാച്ച്ബാക്കില്‍ ഏറെ ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്. ടമോയില്‍ ഒരുങ്ങുന്ന പുത്തന്‍ ഹാച്ച്ബാക്കിനെ നാനോ എന്നാകും ടാറ്റ പേര് നൽകുക.

വിപണിയില്‍ നിന്നും തുടച്ച് നീക്കപ്പെടാനിരിക്കുന്ന നാനോയ്ക്ക് പുത്തന്‍ മുഖവും പുതുജീവനും നല്‍കാന്‍ ടമോ ഹാച്ച്ബാക്കിന് സാധിക്കുമോ എന്നതാണ് വിപണി ഇപ്പോള്‍ ഉറ്റ് നോക്കുന്നത്.

അതേസമയം, ടാറ്റയില്‍ നിന്നുമുള്ള ആദ്യ സ്‌പോര്‍ട്‌സ് കാര്‍, ടമോ റെയ്‌സ്‌മോയ്ക്ക് ഇതിനകം വലിയ ആരാധകശൃഖലയെ നേടാൻ സാധിച്ചൂവെന്നതും ശ്രദ്ധേയം.

1.2 ലിറ്റര്‍ ടര്‍ബ്ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ കരുത്തിലെത്തുന്ന ടാറ്റാ റെയ്സ്മോ 186 bhp യും 210 Nm torque ഉം പുറപ്പെടുവിക്കും.

പാഡില്‍ ഷിഫ്റ്റുകളോട് കൂടിയ 6 സ്പീഡ് എഎംടി ഗിയര്‍ബോക്സാണ് ടമോ റെയ്സ്മോയില്‍ ടാറ്റ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

മണിക്കൂറിൽ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ടമോ റെയ്സ്മോയ്ക്ക് വേണ്ടത് ആറ് സെക്കന്റ് മാത്രമാണ്.

ഇറ്റലിയിലെ ടൂറിനിലുള്ള ടാറ്റാ മോട്ടോര്‍സ് ഡിസൈന്‍ സ്റ്റുഡിയോയില്‍ നിന്നുമാണ് ടമോ റെയ്സ്മോ രൂപകല്‍പന ചെയ്തത്.

സ്ലീക്ക് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ബട്ടര്‍ഫ്ളൈ ഡോര്‍സ്, കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‍സും റൂഫും ഉള്‍പ്പെടെ റേസിങ്ങ് ശൈലിക്ക് അനുസൃതമായ രൂപകല്‍പനയുമായാണ് ടമോ റെയ്സ്മോ വന്നെത്തുന്നത്.

റെയ്സ്മോ, റെയ്സ്മോ+ എന്നിങ്ങനെ രണ്ട് വ്യത്യസ്ത വേര്‍ഷനുകളിലായാണ് റെയ്സ്മോയെ ടാറ്റ അവതരിപ്പിക്കുന്നത്. 

സാധാരണ നിരത്തുകള്‍ക്കായി റെയ്‌സ്മോയും, ട്രാക്ക് റേസിങ്ങിനായി റെയ്സ്മോ+ എന്നിങ്ങനെയാണ് ടമോ കാറുകള്‍ ലഭ്യമാവുക.

മൈക്രോസോഫ്റ്റിന്റെ ഡിജിറ്റല്‍ ഗെയ്മിങ്ങ് പ്ലാറ്റ്ഫോമായ ഫോര്‍സ ഹോറൈസണിലും റെയ്സ്മോ+ സാന്നിധ്യമറിയിച്ചു എന്നതും ശ്രദ്ധേയമാണ്.

ഇതാദ്യമായാണ് ഫോര്‍സ സീരിസില്‍ ഒരു ഇന്ത്യന്‍ കാര്‍ സാന്നിധ്യമറിയിക്കുന്നത്. അടുത്ത വര്‍ഷത്തോടെ നിയന്ത്രിത തോതില്‍ ടാറ്റാ ടമോ റെയ്സ്മോ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ടാറ്റ #tata
English summary
Tata To Develop A New Electric Hatch Based On The Moflex Platform. Read in Malayalam.
Please Wait while comments are loading...

Latest Photos