ടാറ്റ ചെറു സെഡാൻ കൈറ്റ് 5 ഇനിമുതൽ 'ടിഗോർ'; കൂടുതൽ ഇമേജുകളും വിവരങ്ങളും

Written By:

ടാറ്റ മോട്ടേഴ്സ് അവതരിപ്പിക്കുന്ന പുതിയ കോംപാക്ട് സെഡാന് ആൾട്ടിഗോ, വിയാഗോ എന്ന പേരിലേതിങ്കിലും ഒന്ന് തിരഞ്ഞെടുക്കാമെന്നുള്ള തീരുമാനത്തിലായിരുന്നു ടാറ്റ. നിലവിൽ 'കൈറ്റ് 5' കോഡ് നാമത്തിലറിയപ്പെടുന്ന ഈ കോംപാക്ട് സെഡാൻ 'ടിഗോർ' എന്ന പേരിലറിയപ്പെടുമെന്നുള്ള ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരിക്കുകയാണ് ടാറ്റ.

2016 ഓട്ടോഎക്സ്പോയിൽ അവതരിച്ച കോൺസ്പെറ്റിന്റെ പ്രോഡക്ഷൻ പതിപ്പാണ് ടാറ്റ ടിഗോർ. ടിയാഗോ, ഹെക്സ വാഹനങ്ങൾക്ക് ശേഷം ടാറ്റയുടെ ഇംപാക്ട് ഡിസൈൻ ഫിലോസഫിയിൽ ഉരുതിരിയുന്ന മൂന്നാമത്തെ വാഹനമാണിത്.

എംപിവി വാഹനം ഹെക്സയുടെ അവതരണത്തിനു ശേഷം കോംപാക്ട് സെഡാൻ സെഗ്മെന്റിന് പുതിയ ശൈലിയും പ്രതിച്ഛായയും നൽകുന്ന ടിഗോർ സെഡാനുമായി വിപണിപിടിക്കാനുള്ള തിടുക്കത്തിലാണ് ഞങ്ങളെന്ന് പാസഞ്ചർ വെഹിക്കിൾ വിഭാഗം പ്രസിണ്ടന്റ് മാനിയക് പരീക്ക് അഭിപ്രായപ്പെട്ടു.

മനംകവരും ഡിസൈനിൽ യുവാക്കളെ ലക്ഷ്യം വച്ചായിരിക്കും ടാറ്റ ടിഗോർ എത്തിച്ചേരുകയെന്നും പരീക്ക് കൂട്ടിച്ചേർത്തു. ടിഗോർ അവതരണത്തിലൂടെ ഈ സെഗ്മെന്റിന്റേ തന്നെ പ്രതിച്ഛായയ്ക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

ടിയാഗോയ്ക്ക് കരുത്തേകുന്ന അതെ എൻജിനുകൾ തന്നെയായിരിക്കും ടിഗോർ ചെറു സെഡാന്റേയും കരുത്ത്. മാനുവൽ, എഎംടി ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിട്ടുള്ള 1.2ലിറ്റർ പെട്രോൾ, 1.05ലിറ്റർ ഡീസൽ എൻജിനുകളായിരിക്കും കരുത്തേകുക.

വിപണിയിൽ മാർച്ചോടുകൂടി പുതിയ ടിഗോർ കോംപാക്ട് സെഡാന്റെ അവതരണം നടത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയും കമ്പനി പ്രകടിപ്പിച്ചു.

കോംപാക്ട് സെഡാൻ രംഗത്തൊരു വിപ്ലവകരമായ മാറ്റത്തിന് സാക്ഷ്യംവഹിക്കാൻ എത്തുന്ന ടാറ്റ ടിഗോർ എക്സ്ക്ലൂസീവ് ഇമേജുകൾ കാണാം. 
 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ടാറ്റ #tata
English summary
Tata Motors Reveals The Name Of India's First Styleback — Kite 5 Renamed
Please Wait while comments are loading...

Latest Photos