നാനോ, സുമോ മോഡലുകള്‍ക്ക് ഭീഷണി; ടാറ്റയുടെ ലിസ്റ്റില്‍ നിന്നും പുറത്താകാന്‍ സാധ്യത

നാനോ, ഇന്‍ഡിക്ക, ഇന്‍ഡിഗോ സിഎസ്, സുമോ മോഡലുകളാണ് ടാറ്റയുടെ പട്ടികയില്‍ നിന്നും പുറത്താക്കല്‍ ഭീഷണി നേരിടാന്‍ സാധ്യത.

Written By:

ടാറ്റ മോട്ടോര്‍സ് ശ്രേണിയില്‍ നിന്നും നാല് മോഡലുകള്‍ പുറത്ത് പോകുമെന്ന് സൂചന. നാല് വര്‍ഷത്തിനുള്ളില്‍ പോര്‍ട്ട്‌ഫോളിയോയില്‍ നിന്നും നാല് മോഡലുകളെ പുറത്താക്കി പ്ലാറ്റ്‌ഫോമുകളുടെ എണ്ണം ആറില്‍ നിന്നും രണ്ടായി കുറയ്ക്കാനാണ് ടാറ്റ മോട്ടോര്‍സ് ലക്ഷ്യമിടുന്നത്.

നാനോ, ഇന്‍ഡിക്ക, ഇന്‍ഡിഗോ സിഎസ്, സുമോ മോഡലുകളാണ് ടാറ്റയുടെ പട്ടികയില്‍ നിന്നും പുറത്താക്കല്‍ ഭീഷണി നേരിടാന്‍ സാധ്യത. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാസഞ്ചര്‍ ശ്രേണിയില്‍ ടാറ്റ മോട്ടോര്‍സ് ആദ്യമായി അവതരിപ്പിച്ച സുമോയുടെ പിന്‍ഗാമിയായ സുമോ ഗ്രാന്‍ഡെയുടെ ഉത്പാദനം ടാറ്റ ഇതിനകം നിര്‍ത്തി കഴിഞ്ഞു.

വരും കാലങ്ങളില്‍ രണ്ട് പ്ലാറ്റ്‌ഫോമുകളില്‍ മാത്രം അധിഷ്ടിതമാക്കി മോഡലുകളെ നിര്‍മ്മിക്കാനാണ് ടാറ്റ മോട്ടോര്‍സ് ലക്ഷ്യമിടുന്നതെന്ന് ടാറ്റ മോട്ടോര്‍സ് മാര്‍ക്കറ്റിംഗ് ഹെഡായ ശ്രീവാസ്തവ പറഞ്ഞു. 

പുതുതായി അവതരിപ്പിച്ച സബ്‌കോമ്പാക്ട് സെഡാന്‍ ടിഗോര്‍ ഉള്‍പ്പെടെ നിലവില്‍ പത്ത് കാറുകളാണ് പോര്‍ട്ട്‌ഫോളിയോയില്‍ തങ്ങള്‍ക്ക് ഉള്ളതെന്ന് ശ്രീവാസ്തവ വ്യക്തമാക്കി.

2019-20 വരെ പോര്‍ട്ട്‌ഫോളിയോ വര്‍ധിപ്പിക്കാതെ തന്നെ നാല് കാറുകളെ കൂടി അവതരിപ്പിക്കാന്‍ ടാറ്റ മോട്ടോര്‍സ് ലക്ഷ്യമിടുന്നു. 

ആയതിനാല്‍ നിലവിലുള്ള നാല് കാറുകള്‍ ടാറ്റയുടെ പോര്‍ട്ട്‌ഫോളിയോയില്‍ നിന്നും പുറത്ത് പോകുമെന്ന് ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെയാണ് ടാറ്റ നാനോ വാര്‍ത്തകളില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചത്. സാധാരണക്കാരൻറെ സ്വപ്ന കാറായി അവതരിച്ച നാനോ പക്ഷെ, ടാറ്റായ്ക് വലിയ നഷ്ടമാണ് വരുത്തിയത്. 

കമ്പനിക്ക് വന്‍ തോതില്‍ നഷ്ടം വരുത്തി കൊണ്ടിരിക്കുന്ന ടാറ്റ നാനോയുടെ ഉത്പാദനം നിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് പുറത്താക്കപ്പെട്ട ടാറ്റ സണ്‍സ് ചെയര്‍മാന്‍ സൈറസ് മിസ്ത്രി വ്യക്തമാക്കിയിരുന്നു.

ലോകത്തെ ഏറ്റവും വില കുറഞ്ഞ കാറെന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കിയ രത്തന്‍ ടാറ്റയുമായുമായുള്ള അഭിപ്രായ വ്യത്യാസമാണ് സൈറസ് മിസ്ത്രിക്ക് ടാറ്റ ഗ്രൂപ്പില്‍ നിന്നും പടിയിറങ്ങേണ്ടതായി വന്നത്. 

എന്നാല്‍ മിസ്ത്രി സൂചിപ്പിച്ചത് പോലെ സ്‌റ്റൈലിഷ് കാര്‍ മേക്കര്‍ എന്ന ഇമേജ് സ്വന്തമാക്കാന്‍ ടാറ്റയ്ക്ക് വിലങ്ങു തടിയാകുന്നത് ഇതേ നാനോ തന്നെയാണ്.

അതിനാല്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കാണ്ട് നാനോയെ തങ്ങളുടെ പട്ടികയില്‍ നിന്നും പുറത്താക്കാന്‍ ടാറ്റ മാനേജ്‌മെന്റ് ഒരുങ്ങുമെന്നാണ് സൂചന.

മാത്രമല്ല, 2018-2020 കളില്‍ പിന്‍തുടരാനിരിക്കുന്ന ക്രാഷ് ടെസ്റ്റ്, ബിഎസ് VI നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ പഴയ മോഡലുകളുടെ പുറത്താക്കല്‍ നടപടി ടാറ്റയെ സംബന്ധിച്ച് അനിവാര്യവുമാണ്.

ഏറെ കൊട്ടിഘോഷിച്ച് 2010 ല്‍ വിപണിയില്‍ എത്തിയ നാനോയ്ക്ക് ടാറ്റയുടെ പ്രതീക്ഷ കാക്കാന്‍ സാധിച്ചില്ല. 

അതേസമയം, കൊമേഴ്‌സ്യല്‍ ശ്രേണിയില്‍ ഇപ്പോഴും വില്‍പന നടക്കുന്ന ഇന്‍ഡിക്ക, ഇന്‍ഡിഗോ സിഎസ് മോഡലുകള്‍ക്ക് പകരം ബോള്‍ട്ട്, സെസ്റ്റ് മോഡലുകള്‍ ഇടം നേടാനും സാധ്യത നിലനില്‍ക്കുന്നു.

മഹീന്ദ്രയുമായി വിപണിയില്‍ മൂന്നാം സ്ഥാനത്തിനായി പോരാടുന്ന ടാറ്റയ്ക്ക് പുത്തന്‍ മോഡലുകളെ അണിനിരത്തുന്നതിനൊപ്പം പഴയ മോഡലുകളെ പിന്‍വലിക്കുന്നതും നിര്‍ണായകമാണ്.

ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കോമ്പാക്ട് എസ്‌യുവി നെക്‌സോണ്‍, സ്‌പോര്‍ട്‌സ് കാര്‍ ടമോ റെയ്‌സ്‌മോ എന്നീ മോഡലുകളാണ് 2017-18 വര്‍ഷം ടാറ്റയില്‍ നിന്നും വരാനിരിക്കുന്നത്. 

2017 ജനീവ മോട്ടോര്‍ഷോയിലാണ് ടമോ റെയ്‌സമോയെ ടാറ്റ് കാഴ്ചവെച്ചത്. അതിവേഗ ട്രാക്കിലേക്കുള്ള ടാറ്റുയുടെ ചുവട് വെയ്പാണ് ടമോ റെയ്‌സമോ.

കൂടാതെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ബലെനോ, ഹ്യുണ്ടായ് ഐ20 എലൈറ്റ്, ഹോണ്ട ജാസ് എന്നിവരുമായി മത്സരിക്കാന്‍ ഒരുങ്ങുന്ന മോഡലും ടാറ്റയുടെ പണിപ്പുരയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

WHAT OTHERS ARE READING

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ടാറ്റ #tata
Story first published: Wednesday, April 5, 2017, 14:20 [IST]
English summary
Nano and Sumo to be phased out of Tata's portfolio. Read in Malayalam.
Please Wait while comments are loading...

Latest Photos

LIKE US ON FACEBOOK