ഇനി വരുന്നത് എസ്‌യുവി; ടിയാഗോയ്ക്കും ടിഗോറിനും പിന്നാലെ നെക്‌സോണുമായി ടാറ്റ

Written by: Dijo

കാര്‍ വിപണിയില്‍ ടാറ്റ വീണ്ടും ഉര്‍ജ്ജസ്വലമാവുകയാണ്. ടാറ്റയില്‍ നിന്നുള്ള സബ് കോമ്പാക്ട് സെഡാനായ ടിഗോറിന്റെ വരവ് തന്നെ ഇതിനകം വിപണിയില്‍ ചര്‍ച്ചാ വിഷയമാണ്. ഇപ്പോള്‍ ഇതാ കോമ്പാക്ട് എസ് യുവിയായ നെക്‌സോണിനെയും ടാറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

2017 മാര്‍ച്ച് അവസാനത്തോടെ വിപണിയില്‍ എത്തുന്ന ടിഗോറിന് ശേഷം 2017 ഒക്ടോബറോടെ നെക്‌സോണിനെയും ടാറ്റ അവതരിപ്പിക്കും. ഉത്സവ സീസണിലേക്കുള്ള ടാറ്റയുടെ പ്രതീക്ഷയാണ് എസ്‌യുവി മോഡല്‍ നെക്‌സോണ്‍.

സബ്-4-മീറ്റര്‍ എസ് യുവി ശ്രേണിയിലേക്ക് വന്നെത്തുന്ന നെക്‌സോണിന് മുന്നില്‍ മത്സരം കടുത്തതാകും. ഉത്സവ സീസണ്‍ പ്രമാണിച്ച് തുടക്കം മുതല്‍ക്കെ വലിയ തോതിലുള്ള ഉത്പാദനമാകും നെക്‌സോണിന് വേണ്ടി ടാറ്റ നടത്തുക.

തുടര്‍ച്ചയായുള്ള മോഡല്‍ അവതരണത്തിലൂടെ വിപണി ഓഹരി വര്‍ധിപ്പിക്കുക കൂടി ടാറ്റ ലക്ഷ്യം വെയ്ക്കുന്നു. ടിയാഗോയ്ക്കും, ടിഗോറിനും ഒപ്പം ടാറ്റ ഏറെ പ്രതീക്ഷയോടെ അവതരിപ്പിക്കുന്ന മോഡലാണ് നെക്‌സോണ്‍.

അതേസമയം, വിപണിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തുന്ന മാരുതി വിതാര ബ്രെസ്സയെയും, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടിനെയും വെല്ലുവിളിക്കാന്‍ ടാറ്റ നെക്‌സോണിന് സാധിക്കുമോ എന്നാണ് വിപണി വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.

കോമ്പാക്ട് എസ് യുവി ശ്രേണിയില്‍ നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന മത്സരം കണക്കിലെടുത്താല്‍ നെക്‌സോണിനെ ടാറ്റ എത്തിക്കുന്നത് ഒരല്‍പം വൈകിയല്ലേ എന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്. എന്നാല്‍ കോമ്പാക്ട് എസ് യുവി സങ്കല്‍പങ്ങള്‍ക്ക് നെക്‌സോണിലൂടെ ടാറ്റ പുതിയ മുഖം നല്‍കുമെന്നാണ് സൂചന.

പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റ്‌സ്, സെറാമിക് സൈഡ് ഫിനിഷര്‍, കോണ്‍ട്രാസ്റ്റ് റൂഫ്, 17 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ഡിആര്‍എലുകള്‍, ഫോഗ് ലാമ്പുകള്‍, ഗ്ലിലില്‍ ഗ്ലോസ് ബ്ലാക് ഫിനിഷ്, എല്‍ഇഡിയിലുള്ള ടെയില്‍ ലാമ്പുകള്‍ എന്നിങ്ങനെയുള്ള ഒരുപിടി ഫീച്ചേര്‍സാണ് നെക്‌സോണില്‍ ടാറ്റ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളോട് കൂടിയ എസി, ഡാഷ്ടോപ് ടച്ച് സ്‌ക്രീനോട് കൂടിയ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയാണ് ഇന്റീരിയര്‍സിലേക്കായി ടാറ്റ നടത്തിയ പുതിയ നീക്കം.

സുരക്ഷയുടെ കാര്യത്തിലും ടാറ്റ ഏറെ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയോട് കൂടിയ എബിഎസ്, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ISOFIX ക്യാമറ എന്നിങ്ങനെ പോകുന്നു നെക്‌സോണിലെ സുരക്ഷാ സജ്ജീകരണം.

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധപ്പെടുത്തിയ 1.5 ലിറ്റര്‍ റെവോടോര്‍ഖ് ഡീസല്‍ എഞ്ചിനിലാണ് നെക്‌സോണ്‍ എത്തുന്നത്. അതേസമയം, 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ജ്ഡ് യൂണിറ്റിലാകും നെക്‌സോണിന്റെ പെട്രോള്‍ വേരിയന്റ് വന്നെത്തുക.

ഏകദേശം 6.5 ലക്ഷം രൂപയിലാകും നെക്‌സോണിന്റെ വില ആരംഭിക്കുക. ടോപ് വേരിയന്റിനെ പത്ത് ലക്ഷം രൂപയിലാകും ടാറ്റ വിപണിയില്‍ അവതരിപ്പിക്കുക.

ഫോട്ടോ ഗാലറി

അതേസമയം, അതിവേഗ ട്രാക്കിലെ ടാറ്റയുടെ ചുവട് വെയ്പാണ് വിപണി ഇന്ന് അതിശയത്തോടെ ചര്‍ച്ച ചെയ്യുന്നത്. ടാറ്റ ടമോ റെയ്‌സ്‌മോയുടെ കൂടുതല്‍ ചിത്രങ്ങള്‍ താഴെ

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ടാറ്റ #tata
English summary
Tata Motors confirmed a 1.5-litre Revotorq diesel mill for Nexon and would launch in India in October; however, the petrol variant is expected to be a 1.2-litre turbocharged unit.
Please Wait while comments are loading...

Latest Photos