സെഡാനുമായി വീണ്ടും ടാറ്റ; ടിഗോര്‍ വിപണിയില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം

Written by: Dijo

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടാറ്റയുടെ സബ് കോംപാക്ട് സെഡാന്‍ ടിഗോര്‍ ഉടന്‍ വിപണിയില്‍ എത്തും. 2017 മാര്‍ച്ച് 29 ന് ടിഗോര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിക്കും.

ഹാച്ച്ബാക്ക് ശ്രേണിയില്‍ ടാറ്റയുടെ ഹിറ്റ് മോഡല്‍ ടിയാഗോയുടെ രൂപകല്‍പനയെ കടമെടുത്താണ് സെഡാന്‍ മോഡല്‍ ടിഗോറിനെ കമ്പനി ഒരുക്കിയിട്ടുള്ളത്. മോഡല്‍ ലൈനപ്പില്‍ ടാറ്റ സെസ്റ്റിന് പിന്നിലാകും ടിഗോറിന് ടാറ്റ സ്ഥാനം നല്‍കുക.

2017 ജനീവ മോട്ടോര്‍ ഷോയിലാണ് ടിഗോറിനെ ടാറ്റ ആദ്യമായി അവതരിപ്പിച്ചത്. ടാറ്റയില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്ന നെക്‌സോണിനെയും കമ്പനി ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചിരുന്നു. ടിയാഗോയെ ഒരുക്കിയ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ടാറ്റ ടിഗോറിനെയും ഒരുക്കിയിട്ടുള്ളത്.

ഹാച്ച്ബാക്ക് സഹോദരനായ ടിയാഗോയ്ക്ക് നല്‍കിയതിന് സമാനമായ ഇംപാക്ട് ഡിസൈന്‍ ഭാഷയിലാണ് ടിഗോറിനെയും ടാറ്റ ഒരുക്കിയിരിക്കുന്നത്. ടിയാഗോയുടേതിന് സമാനമായ മുഖ രൂപമാണ് ടിഗോറിനും ലഭിച്ചിട്ടുള്ളത്.

പ്രോജക്ടര്‍ ലൈറ്റ്‌സിന് ഒപ്പമുള്ള സ്വെപ്റ്റ് ബാക്ക് ഹെഡ്‌ലാമ്പുകളും, ഡെയ്‌ടൈം എല്‍ഇഡി ലൈറ്റുകളും ഉള്‍പ്പെടെ ടിയാഗോയ്ക്ക് സമാനമായ രൂപ കല്‍പനയാണ് ടിഗോറിനും ടാറ്റ നല്‍കിയിട്ടുള്ളത്.

ചരിഞ്ഞിറങ്ങുന്ന റൂഫിംഗ് ശൈലി ടിഗോറിന്റെ മസ്‌കുലാര്‍ ബൂട്ട് ലിഡിന് യോജിച്ച് നില്‍ക്കുന്നുണ്ട്. സ്‌പോര്‍ട്ടി ലുക്കിന് വേണ്ടി ടിഗോഗിന് റാപ് എറൗണ്ട് ടെയില്‍ ലാമ്പുകളും, വീതിയേറിയ ബമ്പറുമാണ് ടിഗോറിന്റെ പിന്‍വശത്ത് ടാറ്റ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ റിവോട്രണ്‍ പെട്രോള്‍ എഞ്ചിനും, 1.05 ലിറ്റര്‍ ത്രീ സിലിണ്ടര്‍ റിവോടാര്‍ഖ് ഡീസല്‍ എഞ്ചിന്‍ വേരിയന്റിലുമാണ് ടിഗോര്‍ ലഭ്യമാവുക. ടിയാഗോയ്ക്കും ടാറ്റ ഇതേ വേരിയന്‍ുകളിലുള്ള എഞ്ചിനുകളാണ് നല്‍കിയിരിക്കുന്നത്.

ഇരു എഞ്ചിനുകളുടെയും കരുത്ത് സമാനമാണെന്നാണ് പ്രതീക്ഷിക്കുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സോട് കൂടിയ എഞ്ചിനാണ് ടിഗോറില്‍ ടാറ്റ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രേണിയില്‍ ഫോര്‍ഡ് ആസ്പിയര്‍, ഹോണ്ട അമെയ്‌സ്, ഹ്യുണ്ടായ് എക്‌സെന്റ്, മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍ എന്നീ കരുത്തന്മാരുമായാണ് ടിഗോര്‍ മത്സരിക്കുക.

ഫോട്ടോ ഗാലറി

അതിവേഗ ട്രാക്കില്‍ ടാറ്റയുടെ ചുവട് വെയ്പ്പ് ഏറെ ശ്രദ്ധേയമാവുകയാണ്. ടമോ റെയ്‌സ്‌മോയിലൂടെ ടാറ്റ ട്രാക്കിലും കരുത്ത് കാട്ടുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ടമോ റെയ്‌സ്‌മോയുടെ കൂടുതല്‍ ചിത്രങ്ങള്‍ താഴെ കാണാം.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ടാറ്റ #tata
English summary
Tata Motors has revealed the launch date of its much awaited subcompact sedan, the Tigor. The new car will be launched in India on March 29, 2017
Please Wait while comments are loading...

Latest Photos