ഇവര്‍ ഹിറ്റാകുമോ?; വരുന്നൂ മാരുതിയില്‍ നിന്നും ഏഴ് മോഡലുകള്‍, അറിയേണ്ടതെല്ലാം

വിപണിയില്‍ അവതരിക്കുന്ന പുതിയ അവതാരങ്ങളെ പ്രതിരോധിക്കുന്നതിനായി മാരുതി കണ്ടെത്തിയ മാര്‍ഗം പ്രൊഡക്ട് അപ്‌ഡേഷനാണ്.

By Dijo

കാര്‍ എന്നാല്‍ മാരുതി സുസൂക്കി എന്ന കാലമുണ്ടായിരുന്നു ഇന്ത്യയില്‍. 1980 കളുടെ തുടക്കത്തില്‍ നിരത്തില്‍ പ്രത്യക്ഷപ്പെട്ട മാരുതി സുസൂക്കി ഇന്ത്യന്‍ മണ്ണില്‍ വേരുകള്‍ ദൃഢമായി ഉറപ്പിച്ചാണ് മുന്നേറ്റം നടത്തിയത്. വിശ്വാസ്യതയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കുടുംബങ്ങളുടെ ഭാഗമായി മാറിയ മാരുതി സുസൂക്കിയെ, രാജ്യാന്തര സമൂഹം എന്നും വിസ്മയത്തോടെയാണ് നോക്കി കണ്ടിരുന്നത്.

വരുന്നൂ മാരുതിയില്‍ നിന്നും ഏഴ് മോഡലുകള്‍

പില്‍ക്കാലത്ത് വിപണിയില്‍ അവതരിച്ച പുത്തന്‍ താരോദയങ്ങള്‍ സമവാക്യങ്ങളെ മാറ്റി മറിച്ചെങ്കിലും മാരുതി സുസൂക്കിയ്ക്ക് ഭീഷണി ഉയര്‍ത്താന്‍ അവയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ ഒരല്‍പം വ്യത്യസ്തമാണ്. വിപണിയില്‍ മത്സരം കടുത്തു. നൂതന സാങ്കേതികത വികസിച്ചു. പുത്തന്‍ ട്രെന്‍ഡുകള്‍ ഉടലെടുത്തു. അതിനാല്‍ ഇപ്പോള്‍ ഒരല്‍പം കരുതലോടെയാണ് മാരുതി സുസൂക്കി മുന്നേറുന്നത്.

വരുന്നൂ മാരുതിയില്‍ നിന്നും ഏഴ് മോഡലുകള്‍

വിപണിയില്‍ അവതരിക്കുന്ന പുതിയ അവതാരങ്ങളെ പ്രതിരോധിക്കുന്നതിനായി മാരുതി കണ്ടെത്തിയ മാര്‍ഗം പ്രൊഡക്ട് അപ്‌ഡേഷനാണ്. ഇപ്പോള്‍ നിരന്തരം തങ്ങളടെ മോഡല്‍ പോര്‍ട്ട്‌ഫോളിയോയെ മാരുതി സുസൂക്കി അപ്‌ഡേറ്റ് ചെയ്ത് ആധിപത്യം സ്ഥാപിക്കാനാണ് മാരുതി ശ്രമിക്കുന്നത്. അതിനാല്‍ മാരുതി സുസൂക്കിയില്‍ നിന്നും ഇനി വരാനിരിക്കുന്ന ചില അവതാരങ്ങളെ ഇവിടെ പരിചയപ്പെടാം-

വരുന്നൂ മാരുതിയില്‍ നിന്നും ഏഴ് മോഡലുകള്‍

സ്വിഫ്റ്റ് 2017

ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണയിലേക്ക് എത്താനിരിക്കുന്ന മാരുതി സ്വിഫ്റ്റിനെ 2017 ജനീവ മോട്ടോര്‍ ഷോയിലാണ് സുസൂക്കി അവതരിപ്പിച്ചത്. രണ്ട് വ്യത്യസ്ത എഞ്ചിന് വേരിയന്റുകളിലാണ് മാരുതി സ്വിഫ്റ്റിനെ സുസൂക്കി മോട്ടോര്‍സ് ഒരുക്കിയിട്ടുള്ളത്.

വരുന്നൂ മാരുതിയില്‍ നിന്നും ഏഴ് മോഡലുകള്‍

നിലവിലുള്ള മാരുതി സ്വിഫ്റ്റ് മോഡലില്‍ ഉള്‍പ്പെടുത്തിയ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും, പുത്തന്‍ ബലെനോ ആര്‍എസിലേത് പോലെ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമാണ് സുസൂക്കി രണ്ട് വേരിയന്റുകളില്‍ നല്‍കിയിട്ടുള്ളത്.

വരുന്നൂ മാരുതിയില്‍ നിന്നും ഏഴ് മോഡലുകള്‍

നിലവിലുള്ള മാരുതി സ്വിഫ്റ്റ് മോഡലില്‍ ഉള്‍പ്പെടുത്തിയ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും, പുത്തന്‍ ബലെനോ ആര്‍എസിലേത് പോലെ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമാണ് സുസൂക്കി രണ്ട് വേരിയന്റുകളില്‍ നല്‍കിയിട്ടുള്ളത്.

വരുന്നൂ മാരുതിയില്‍ നിന്നും ഏഴ് മോഡലുകള്‍

ആള്‍ട്ടോ 800

അടുത്തിടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് റെനോ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ക്വിഡിനെതിരെയുള്ള മാരുതി സുസൂക്കിയുടെ ട്രംപ് കാര്‍ഡാണ് ആള്‍ട്ടോ 800. 2018 ഓട്ടോ എക്സ്പോയില്‍ മാരുതി സുസൂക്കി തങ്ങളുടെ പുതിയ ആള്‍ട്ടോ 800 ന്റെ കോണ്‍സെപ്റ്റ് അവതരിപ്പിക്കും.

വരുന്നൂ മാരുതിയില്‍ നിന്നും ഏഴ് മോഡലുകള്‍

ആള്‍ട്ടോയുടെ മുന്‍തലമുറയുടെ വ്യക്തി മുദ്രയെ പാടെ തള്ളി ന്യൂജെന്‍ ലുക്കിനെ മുന്‍നിര്‍ത്തിയാകും മാരുതി സുസൂക്കി ആള്‍ട്ടോ 800 നെ അണിനിരത്തുക. സെലറിയോയില്‍ ഉള്‍പ്പെടുത്തിയതിന് സമാനമായ ട്വിന്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനിലാകും ആള്‍ട്ടോ 800 നെയും മാരുതി സുസൂക്കി അണിനിരത്തുക.

വരുന്നൂ മാരുതിയില്‍ നിന്നും ഏഴ് മോഡലുകള്‍

സ്റ്റാന്‍ഡേര്‍ഡ് എബിഎസ്, എയര്‍ബാഗുകള്‍, സ്പീഡ് വാര്‍ണിംഗ് സിസ്റ്റം ഉള്‍പ്പെടെയുള്ള ഫീച്ചേര്‍സും നെക്സ്റ്റ് ജനറേഷന്‍ മാരുതി സുസൂക്കി ആള്‍ട്ടോയില്‍ ലഭ്യമാകും.

വരുന്നൂ മാരുതിയില്‍ നിന്നും ഏഴ് മോഡലുകള്‍

സെലറിയോ ഫെയ്‌സ്‌ലിഫ്റ്റ്-

അടുത്തിടെയാണ് സെലറിയോയുടെ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനെ മാരുതി സുസൂക്കി നീക്കം ചെയ്തത്. മാരുതി സുസൂക്കിയുടെ ഹാച്ച്ബാക്ക് നിരയില്‍ ഏറെ ശ്രദ്ധ നേടിയ സെലറിയോയുടെ അപ്‌ഡേറ്റഡ് വേര്‍ഷനിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.

വരുന്നൂ മാരുതിയില്‍ നിന്നും ഏഴ് മോഡലുകള്‍

ഒരുപക്ഷെ മാരുതി സുസൂക്കി സെലറിയോയില്‍ സിഎന്‍ജി ഓപ്ഷനെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. ശ്രേണിയില്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ള ടാറ്റ ടിയാഗോയെണ് സെലറിയോ എതിരിടുക. സെലറിയോയുടെ നിലവിലെ മോഡലിന്റെ എല്ലാ മേഖലയിന്മേലും ടാറ്റ ടിയാഗോ ഇതിനകം ആധിപത്യം സ്ഥാപിച്ചൂവെന്നതാണ് മാരുതി സുസൂക്കിയെ അലട്ടുന്ന പ്രധാന തലവേദന.

വരുന്നൂ മാരുതിയില്‍ നിന്നും ഏഴ് മോഡലുകള്‍

പുതിയ ഡിസൈര്‍-

സബ്-4 മീറ്റര്‍ സെഡാന്‍ ശ്രേണിയില്‍ ഉപഭോക്താക്കളുടെ പ്രിയ മോഡലാണ് മാരുതി സുസൂക്കി ഡിസൈര്‍. ഹോണ്ട അമെയ്‌സില്‍ നിന്നും ഹ്യുണ്ടായ് എക്‌സന്റില്‍ നിന്നുമുള്ള വെല്ലുവിളിയെ പ്രതിരോധിക്കാന്‍ കമ്പനിക്ക് സാധിക്കുന്നുണ്ടെങ്കിലും ശക്തരായ എതിരാളികള്‍ക്ക് മുമ്പില്‍ ഡിസൈര്‍ ഒരല്‍പം പിന്നോക്കം നില്‍ക്കുകയാണ്.

വരുന്നൂ മാരുതിയില്‍ നിന്നും ഏഴ് മോഡലുകള്‍

ഫോക്‌സ് വാഗനില്‍ നിന്നുള്ള ആമിയോ, ഫോര്‍ഡ് ഫിഗോ ആസ്‌പൈര്‍ എന്നിവയ്ക്ക് മുമ്പില്‍ ഡിസൈറിന് ഇനി അധികം പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവിന്മേലാണ് പുത്തന്‍ ഡിസൈര്‍ എന്ന സാധ്യതയെ പറ്റി മാരുതി ചിന്തിച്ച് തുടങ്ങിയത്. സ്വിഫ്റ്റിനൊപ്പം തന്നെ ഡിസൈര്‍ സെഡാന്‍ മോഡലിനെയും അവതരിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്മാരുതി ഇപ്പോള്‍.

വരുന്നൂ മാരുതിയില്‍ നിന്നും ഏഴ് മോഡലുകള്‍

സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്-

2014 ല്‍ അവതരിച്ചതിന് പിന്നാലെ ഹിറ്റായ മോഡലാണ് സിയാസ്. ഇടത്തരം സെഡാന്‍ ശ്രേണിയില്‍ ഹോണ്ട സിറ്റിയും ഹ്യുണ്ടായ് വെര്‍ണയും നടത്തി വന്ന പോരിനിടയിലേക്കാണ് മാരുതി സുസൂക്കി സിയാസുമായി വന്നത്.

വരുന്നൂ മാരുതിയില്‍ നിന്നും ഏഴ് മോഡലുകള്‍

സിയാസിലൂടെ മാരുതി സുസുക്കിയാണ് ഇന്ത്യയിലാദ്യമായി മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികതയില്‍ ഒരു സെഡാനെ പുറത്തിറക്കുന്നത്. ഡീസല്‍ പതിപ്പില്‍ സുസുക്കി സ്മാര്‍ട്ട് ഹൈബ്രിഡ് സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടുള്ള സിയാസാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള ഡീസല്‍കാര്‍. എന്നാല്‍ വിപണിയില്‍ എതിരാളികള്‍ കരുക്കള്‍ നീക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പുത്തന്‍ സിയാസിനെ മാരുതി സുസൂക്കി തങ്ങളുടെ പണിപ്പുരയില്‍ ഒരുക്കുകയാണ്.

വരുന്നൂ മാരുതിയില്‍ നിന്നും ഏഴ് മോഡലുകള്‍

എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ്-

പ്രീമിയം ക്രോസ് ഓവര്‍ എന്ന ടാഗോടെ മാരുതി സുസൂക്കി അവതരിപ്പിച്ച എസ് ക്രോസിന് പ്രതീക്ഷിച്ച രീതിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല. നെക്‌സ് ഡീലര്‍ഷിപ്പ് മുഖേന വില്‍പന നടത്തുന്ന എസ്-ക്രോസ്, മാരുതി സുസൂക്കിയില്‍ നിന്നുമുള്ള ഏറ്റവും വിലയേറിയ മോഡല്‍ കൂടിയാണ്.

വരുന്നൂ മാരുതിയില്‍ നിന്നും ഏഴ് മോഡലുകള്‍

റെനോ ഡസ്റ്റര്‍, ഹ്യുണ്ടായ് ക്രെറ്റ് മുതലായ മോഡലുകളുടെ വിലയ്ക്ക് ഒപ്പം മത്സരിക്കുന്ന എസ്-ക്രോസിനെ കരുത്തുറ്റതായി വീണ്ടും അവതരിപ്പിക്കാനാണ് മാരുതി ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന സാവോ പോളോ മോട്ടോര്‍ ഷോയിലാണ് പുത്തന്‍ എസ്-ക്രോസിനെ മാരുതി അവതരിപ്പിച്ചിരുന്നത്.

വരുന്നൂ മാരുതിയില്‍ നിന്നും ഏഴ് മോഡലുകള്‍

വിതാര ബ്രെസ്സ പെട്രോള്‍-

വിപണിയില്‍ തംരഗം സൃഷ്ടിക്കാന്‍ എസ്-ക്രോസിന് സാധിച്ചില്ലെങ്കിലും അപ്രതീക്ഷിത വിജയമാണ് വിതാര ബ്രെസ്സ കയ്യടക്കിയത്. മാര്‍ച്ച് 2016 ല്‍ അവതരിച്ച വിതാര ബ്രെസ്സ എതിരാളികളെ പോലും അതിശയിപ്പിച്ചാണ് ടോപ് ലിസ്റ്റില്‍ ഇടം കണ്ടെത്തിയത്.

വരുന്നൂ മാരുതിയില്‍ നിന്നും ഏഴ് മോഡലുകള്‍

1.3 ലിറ്റര്‍ DDis എഞ്ചിന്‍ കരുത്തില്‍ മാത്രമുള്ള വിതാര ബ്രെസ്സയുടെ വിജയം തുടര്‍ക്കഥയാക്കാനുള്ള നീക്കത്തിലാണ് മാരുതി സുസൂക്കി. പെട്രോള്‍ എഞ്ചിനില്‍ അടിസ്ഥാനമാക്കിയുള്ള വിതാര ബ്രെസ്സയെ കമ്പനി ഈ വര്‍ഷം അവസാനത്തോടെ തന്നെ അവതരിപ്പിക്കും.

വരുന്നൂ മാരുതിയില്‍ നിന്നും ഏഴ് മോഡലുകള്‍

താരതമ്യേനെ കുറഞ്ഞ വിലയും മികച്ച പെര്‍ഫോര്‍മന്‍സ് കോംമ്പിനേഷനുമാണ് ബ്രെസ്സയുടെ വിജയത്തിന് പിന്നില്‍. 1.2 ലിറ്റര്‍ കെ സീരിസ് പെട്രോള്‍ എഞ്ചിനിലാകും വിതാര ബ്രെസ്സ വന്നെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

വരുന്നൂ മാരുതിയില്‍ നിന്നും ഏഴ് മോഡലുകള്‍

2017 ജനീവ മോട്ടോര്‍ ഷോയില്‍ മാരുതി സുസൂക്കി അവതരിപ്പിച്ച സ്വിഫ്റ്റ് 2017 തന്നെയാണ് ഇക്കൂട്ടത്തില്‍ ഏവരും ഉറ്റുനോക്കുന്ന ഒരു മോഡല്‍. സ്വിഫ്റ്റ് 2017 ന്റെ കൂടുതല്‍ ചിത്രങ്ങള്‍ താഴെ കാണാം.

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #maruti suzuki
English summary
MSIL is on the verge of reaching 50 per cent market share in India. However, to tackle the onslaught from its competitors in the country, Maruti must keep updating its product portfolio.
Story first published: Saturday, March 11, 2017, 12:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X