'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന കാറുകള്‍

ഡിസൈറിലൂടെയും സ്വിഫ്റ്റിലൂടെയും മാരുതി ഉയര്‍ത്തുന്ന വെല്ലുവിളിയെ മറികടക്കാന്‍ മറ്റ് മോഡലുകള്‍ക്ക് സാധിക്കുമോ എന്നതും വിപണി ഉറ്റുനോക്കുന്നു.

By Dijo Jackson

2017 മാരുതി ഡിസൈറില്‍ അതിശയിച്ചിരിക്കുകയാണ് വിപണി. അപ്രതീക്ഷിത ലുക്കിലും ക്ലാസിലും വന്നെത്തിയ മാരുതി ഡിസൈര്‍ വിപണിയില്‍ തരംഗം ഒരുക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

മാരുതി ഡിസൈറിന് പിന്നാലെ ഒരുപിടി പുത്തന്‍ മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കാനിരിക്കുന്നത്.

'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

ഡിസൈറിലൂടെയും സ്വിഫ്റ്റിലൂടെയും മാരുതി ഉയര്‍ത്തുന്ന വെല്ലുവിളിയെ മറികടക്കാന്‍ മറ്റ് മോഡലുകള്‍ക്ക് സാധിക്കുമോ എന്നതും വിപണി ഉറ്റുനോക്കുന്നു.

'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

പുത്തന്‍ മോഡലുകളുടെ കടന്ന് വരവ് വിപണിയില്‍ ഒരുക്കിയേക്കാവുന്ന 'സര്‍പ്രൈസുകളും' ഇപ്പോള്‍ പ്രവചനാതീതമാണ്.

'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

അതിനാല്‍ 2017 ഇനി കാത്തിരിക്കുന്ന കാറുകള്‍ ഏതൊക്കെ എന്ന് ഇവിടെ പരിശോധിക്കാം-

  • ടോയോട്ട ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട്
  • ഇന്നോവ ക്രിസ്റ്റ് ടൂറിംഗ് സ്‌പോര്‍ട് എഡിഷനെ അവതരിപ്പിക്കാനുള്ള എല്ലാ തയ്യാറെടുപ്പും ടോയോട്ട നടത്തി കഴിഞ്ഞു.

    'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

    മെയ് 3 ന് ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട് വിപണിയില്‍ സാന്നിധ്യമറിയിക്കും. പ്രീമിയം എംപിവി ശ്രേണിയിലെ നിറസാന്നിധ്യമാണ് മുൻമോഡൽ ഇന്നോവ ക്രിസ്റ്റ.

    'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

    സ്‌പെഷ്യല്‍ എഡിഷന്‍ ടാഗോടെ വന്നെത്തുന്ന ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട് എഡിഷനെ ശ്രദ്ധേയമാക്കുന്നത് ഇന്റീരിയറിലും എക്‌സ്റ്റീരിയറിലും ലഭിച്ചിട്ടുള്ള കോസ്മറ്റിക് അപ്‌ഡേഷനുകളാണ്.

    'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

    ബമ്പറില്‍ ടോയോട്ട നല്‍കിയിട്ടുള്ള ബ്ലാക് ബോഡി ക്ലാഡിംഗും, ഫോഗ് ലാമ്പുകളിലും, ORVM കളിലും, സൈഡ് ബോഡി ക്ലാഡിംഗിലും ഒരുങ്ങിയിട്ടുള്ള ക്രോം ടച്ചും ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ടിനെ ശ്രദ്ധേയമാക്കുന്നു.

    'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

    16 ഇഞ്ച് അലോയ് വീലില്‍ എത്തുന്ന ടൂറിംഗ് സ്‌പോര്‍ടിനെ വൈന്‍ റെഡ്, സൂപ്പര്‍ വൈറ്റ് നിറഭേദങ്ങളിലാണ് ടോയോട്ട ഒരുക്കിയിരിക്കുന്നത്.

    'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

    171 bhp കരുത്തും 360 Nm torque ഉം പുറപ്പെടുവിക്കുന്ന 2.8 ലിറ്റര്‍ GT സിരീസ് ഡീസല്‍ എഞ്ചിനിലാണ് ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട് അണിനിരക്കുന്നത്.

    'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

    6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് ഉപഭോക്താവിന് ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട് എഡിഷനില്‍ ലഭിക്കുക.

    'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

    2016 മെയ് മാസമായിരുന്നു മുന്‍ വേര്‍ഷനായ ഇന്നോവ ക്രിസ്റ്റയെ ടോയോട്ട അവതരിപ്പിച്ചിരുന്നത്. 2.4 ലിറ്റര്‍ ഡീസല്‍, 2.8 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ വേരിയന്റുകളിലാണ് ഇന്നോവ ക്രിസ്റ്റ ലഭ്യമായിട്ടുള്ളത്.

    'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

    13.83 ലക്ഷം രൂപ ആരംഭവിലയിലാണ് നിലവിലെ വേർഷനായ ടോയോട്ട ഇന്നോവ ക്രിസ്റ്റ സാന്നിധ്യമറിയിക്കുന്നത്.

    'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

    അതേസമയം സ്‌പെഷ്യല്‍ എഡിഷനായ ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട്, ടോപ് എന്‍ഡ് വേരിയന്റായ ZX നെക്കാളും ഒരല്‍പം വില വര്‍ധനവിലാകും വന്നെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

    'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

    • 2017 മാരുതി ഡിസൈർ
    • സ്വിഫ്റ്റ് ബ്രാൻഡിംഗ് ഉപേക്ഷിച്ച് വിപണിയിൽ വന്നെത്തുന്ന മാരുതി ഡിസൈറിലേക്കാണ് ഇന്ന് എല്ലാ കണ്ണുകളും. 2017 ൽ വിപണിയെ ഞെട്ടിച്ച മോഡലുകളുടെ പട്ടികയിലേക്കാണ് ഡിസൈർ കടന്ന് വരുന്നത്.
      'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

      മാരുതി നേരത്തെ വ്യക്തമാക്കിയിരുന്നത് പോലെ സ്വിഫ്റ്റിന്മേല്‍ ബുട്ട് ഒരുക്കിയ മോഡലല്ല 2017 ഡിസൈര്‍. വിപണിയിൽ പുത്തൻ ഡിസൈറിന് തനത് ഇടം ഒരുക്കാനുള്ള നീക്കത്തിലാണ് മാരുതി.

      'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

      40 mm വീതിയേറിയതും 20 mm നീളമേറിയതുമായ വീല്‍ബേസുമായാണ് പുതിയ ഡിസൈര്‍ ഒരുങ്ങിയിരിക്കുന്നത്.2017 ഡിസൈറിന്റെ ട്രാപസോയിഡല്‍ ഗ്രില്ലില്‍ ഹെക്‌സഗണല്‍ സ്ലാറ്റാണ് മാരുതി ഒരുക്കിയിരിക്കുന്നത്.

      'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

      ഒപ്പം, ക്രോം ലൈന്‍ ഫ്രെയിമിന്റെ പിന്തുണയും ഗ്രില്ലിന് ലഭിക്കുന്നു.

      'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

      1.2 ലിറ്റര്‍ K സിരീസ് പെട്രോള്‍ എഞ്ചിനും, 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനുമാണ് മാരുതി ഡിസൈറിന്റെ വേരിയന്റുകളില്‍ ഉള്‍പ്പെടുന്നത്.

      'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

      ഡിസൈറില്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനെ മാരുതി പൂര്‍ണമായും തള്ളിക്കളഞ്ഞൂവെന്നതും ശ്രദ്ധേയം. ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് പെട്രോള്‍-ഡീസല്‍ വേരിയന്റുകളില്‍ മാരുതി ലഭ്യമാക്കുന്നത്.

      'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

      മുന്‍ വേര്‍ഷനെ അപേക്ഷിച്ച, ന്യൂ ജനറേഷന്‍ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ മാരുതി ഡിസൈറിന്റെ പെട്രോള്‍ വേരിയന്റില്‍ ഭാരം 85 കിലോഗ്രാം കുറവാണ്.

      'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

      അതേസമയം, ഡീസല്‍ വേരിയന്റിന്റെ ഭാരം 105 കിലോഗ്രാമായാണ് കുറഞ്ഞിരിക്കുന്നത്. അതിനാല്‍ ഇന്ധനക്ഷമത ഉയരാന്‍ സാധ്യത നിലകൊള്ളുന്നു.

      'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

      നിലവില്‍ സ്വിഫ്റ്റ് ഡിസൈര്‍ പെട്രോള്‍ വേരിയന്റിന്റെ വില 5.35 ലക്ഷം രൂപ മുതലാണ്. അതേസമയം, സ്വിഫ്റ്റ് ഡിസൈര്‍ ഡീസല്‍ വേരിയന്റിന്റെ ആരംഭവില 6.16 ലക്ഷം രൂപയിലാണ്.

      'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

      2017 മാരുതി ഡിസൈറിന്റെ പെട്രോള്‍ വേരിയന്റിന്റെ ആരംഭവില 5.40 ലക്ഷം രൂപയിലും ഡിസൈര്‍ ഡീസല്‍ വേരിയന്റിന്റെ ആരംഭവില 6.20 ലക്ഷം രൂപയിലുമാണ് നിജപ്പെടുത്തുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

      'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

      • ഷെവര്‍ലെ ബീറ്റ്
      • ഇന്ത്യ മറന്ന് വെച്ച ബീറ്റ് ശ്രേണിയെ തിരികെ ശക്തമാക്കുകയാണ് 2017 ബീറ്റിലൂടെ ഷെവര്‍ലെ.

        'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

        2017 ജൂലായ് മാസത്തില്‍ ഔദ്യോഗികമായി ബീറ്റിനെ ഷെവര്‍ലെ അവതരിപ്പിക്കും.

        'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

        ബീറ്റിന്റെ രണ്ടാം തലമുറയെ ഇന്റലി ബീറ്റ് എന്നാകും ഷെവര്‍ലെ നാമകരണം ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യാന്തര തലത്തില്‍ സ്പാര്‍ക്ക് എന്ന മോഡലായാണ് ബീറ്റിനെ ഷെവര്‍ലെ അവതരിപ്പിക്കുന്നത്.

        'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

        പുത്തന്‍ ബീറ്റിന് പിന്നാലെ ബീറ്റ്-ആക്ടീവ് ക്രോസോവറും, കോമ്പാക്ട് സെഡാന്‍ എസ്സന്‍ഷ്യയെയും ഷെവര്‍ലെ അണിനിരത്തും.

        'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

        ജനറല്‍ മോട്ടോര്‍സില്‍ നിന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മോഡലാണ് ഷെവര്‍ലെ ബീറ്റ്. പുത്തന്‍ ബീറ്റില്‍ ബമ്പറിലാണ് ലൈസന്‍സ് പ്ലേറ്റ് ഇടം പിടിച്ചിരിക്കുന്നത്. ഒപ്പം, വലുപ്പമേറിയ ടെയില്‍ ലാമ്പുകളും ബീറ്റിനുണ്ട്.

        'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

        മുന്‍ മോഡലില്‍ നല്‍കിയതിന് സമാനമായ എഞ്ചിന് കരുത്തിലാണ് പുത്തന്‍ ബീറ്റും വരുന്നത്.

        'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

        57 bhp കരുത്തും 143 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും, 77 bhp കരുത്തും 107 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമാണ് വേരിയന്റുകളില്‍ ഉള്‍പ്പെടുക.

        'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

        • ന്യൂജെന്‍ ഹ്യുണ്ടായ് വേര്‍ണ
        • ഇന്ത്യയില്‍ ഹ്യുണ്ടായ് വേര്‍ണയില്‍ പുതിയ തലമുറ അവതരിച്ചിട്ട് കാലം കുറച്ചായി.

          'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

          കഴിഞ്ഞ വര്‍ഷം വേര്‍ണയ്ക്ക് ഫെയ്‌സ് ലിഫ്റ്റ് നല്‍കിയ ഹ്യുണ്ടായ്, ഇത്തവണ ന്യൂജെന്‍ വേര്‍ണയെ അവതരിപ്പിക്കാനുള്ള തിരക്കിലാണ്.

          'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

          ഫ്‌ളൂയിഡിക് സ്‌കള്‍ച്ചര്‍ 2.0 ഡിസൈന്‍ തത്വത്തിലാണ് പുത്തന്‍ വേര്‍ണ ഒരുങ്ങുന്നത്.

          'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

          സ്വെപ്റ്റ് ഹെഡ്‌ലാമ്പുകള്‍ ഉള്‍പ്പെടെ പല ഘടകങ്ങളും മുന്‍മോഡലില്‍ ഉള്ളതിന് സമാനമായി വന്നെത്തിയെങ്കിലും ആകെ മൊത്തം ന്യൂജെന്‍ ലുക്ക് വേര്‍ണ കൈവരിച്ചിട്ടുണ്ട്.

          'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

          സില്‍വര്‍ ഫിനിഷിംഗോട് കൂടി എത്തുന്ന വേര്‍ണയുടെ ക്യാബിന്‍ ഒരുക്കുന്നതും പ്രീമിയം ലുക്കാണ്.

          'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

          98 bhp യ്ക്കും 120 bhp യ്ക്കും ഇടയില്‍ കരുത്ത് ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍, 1.6 ലിറ്റര്‍ ഡീസല്‍-പെട്രോള്‍ എഞ്ചിനുകളാണ് പുതിയ വേര്‍ണയില്‍ ഇടം പിടിച്ചിരിക്കുന്നത്.

          'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

          6 സ്പീഡ് മാനുവല്‍-ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുകളും ഹ്യുണ്ടായ് വേര്‍ണയില്‍ ഒരുക്കിയിട്ടുണ്ട്.

          'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

          8 ലക്ഷം രൂപ ആരംഭവിലയിലാകും വേര്‍ണയെ ഹ്യുണ്ടായ് അവതരിപ്പിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

          'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

          • ഫോക്‌സ്‌വാഗന്‍ ടിഗ്വാന്‍
          • ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ഫോക്‌സ് വാഗന്‍ തീവ്രശ്രമം നടത്തി കൊണ്ടിരിക്കുകയാണ്.

            'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

            ന്യൂജെന്‍ ബീറ്റില്‍, പുത്തന്‍ ആമിയോ, പോളോ GTI ഉള്‍പ്പെടെയുള്ള മോഡലുകളിലൂടെ വിവിധ ശ്രേണികളിലെ പോര്‍ട്ട്‌ഫോളിയോ വിപുലപ്പെടുത്തുകയാണ് ഫോക്‌സ് വാഗന്‍.

            'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

            ഇപ്പോള്‍ ഇതാ പ്രീമിയം എസ് യുവി ശ്രേണിയില്‍ ടിഗ്വാനിലൂടെ കടക്കാനാണ് ഫോക്‌സ് വാഗന്റെ ശ്രമം. ഫോക്‌സ് വാഗന്റെ പ്രശസ്മായ MQB പ്ലാറ്റ്‌ഫോമിനെ പശ്ചാത്തലമാക്കിയാണ് ടിഗ്വാന്‍ വന്നെത്തുന്നത്.

            'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

            147 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിനിലാണ് ടിഗ്വാന്‍ ഒരുങ്ങിയിരിക്കുന്നത്.

            'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

            7 സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് 1968 സിസി എഞ്ചിനുമായി ഫോക്‌സ് വാഗന്‍ ബന്ധപ്പെടുത്തിയിട്ടുള്ളത്.

            'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

            അതേസമയം, യൂറോപ്യന്‍ വിപണിയില്‍ 123 bhp, 147 bhp, 177 bhp, 217 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന നാല് TSI പെട്രോള്‍ എഞ്ചിന് വേരിയന്റുകളെ ടിഗ്വാനില്‍ ഫോക്‌സ് വാഗന്‍ നല്‍കുന്നുണ്ട്.

            'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

            30 ലക്ഷം രൂപ വിലയിലാകും ഫോക്‌സ് വാഗന്‍ ടിഗ്വാന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുക.

            'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

            • ടാറ്റ നെക്‌സോണ്‍
            • 2014 ഓട്ടോ എക്‌സ്‌പോയില്‍ കോണ്‍സെപ്റ്റ് കാറായി ടാറ്റ അവതരിപ്പിച്ച നെക്‌സോണിലാണ് ഇന്ന് ഏവരും ഉറ്റുനോക്കുന്നത്.

              'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

              മൂന്ന് വര്‍ഷത്തിന് ശേഷം സബ് കോമ്പാക്ട് എസ്‌യുവി ശ്രേണിയിലേക്ക് നെക്‌സോണുമായി ടാറ്റ കടന്ന് വരുമ്പോള്‍ വിപണിയില്‍ തരംഗം ഒരുങ്ങുമെന്ന കാര്യം ഉറപ്പാണ്.

              'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

              മാരുതി സുസൂക്കി വിതാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മഹീന്ദ്ര TUV300 ഉള്‍പ്പെടെയുള്ളവരെ വെല്ലുവിളിച്ചാണ് ടാറ്റ നെക്‌സോണിനെ അവതരിപ്പിക്കാനിരിക്കുന്നത്.

              'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

              നെക്‌സോണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടാന്‍ ടാറ്റ വിമുഖത കാണിക്കുന്നൂവെന്നത് തന്നെ മോഡലിന് മേലുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുകയാണ്.

              'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

              1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ നെക്‌സോണിനെ ടാറ്റ അവതരിപ്പിക്കുമെന്നാണ് നിരീക്ഷണം.

              'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

              ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള ഒരുപിടി ഫീച്ചറുകള്‍ നെക്‌സോണിന്റെ ഇന്റീരിയറില്‍ ഇടംനേടും. ടാറ്റയില്‍ നിന്നുമുള്ള ഏറ്റവും വലുപ്പം കുറഞ്ഞ എസ്‌യുവിയാകും നെക്‌സോണ്‍.

              'സ്വിഫ്റ്റ്' ഭീഷണി നേരിടാന്‍ ഇവര്‍ ഒരുങ്ങുന്നു; 2017 കാത്തിരിക്കുന്ന ചില കാറുകള്‍

              6.5 ലക്ഷം രൂപ ആരംഭവിലയിലാകും നെക്‌സോണിനെ ടാറ്റ അവതരിപ്പിക്കുക.

Most Read Articles

Malayalam
English summary
2017 upcoming cars in India. Read in Malayalam.
Story first published: Tuesday, May 2, 2017, 18:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X