കോഹ്ലിയ്ക്ക് പുതിയ കൂട്ട് — 'അനുഷ്‌കയെക്കാളും സുന്ദരി'യെന്ന് സോഷ്യല്‍ മീഡിയ

Written By:

ഫെരാരിയോടുള്ള സച്ചിന്റെ അടുപ്പം, ഹമ്മറും ധോണിയും തമ്മിലുള്ള ബന്ധം, ഇങ്ങനെ നീളുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ കാര്‍ കമ്പം രാജ്യത്തെ തലത്തില്‍ തന്നെ ഏറെ പ്രശസ്തമാണ്. ആഢംബര-സ്‌പോര്‍ട്‌സ് കാറുകളില്‍ വന്നിറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ എന്നും വാര്‍ത്തകളിലെ നിറസാന്നിധ്യമാണ്.

ആഢംബര-സ്‌പോര്‍ട്‌സ് കാറുകളില്‍ വന്നിറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ എന്നും വാര്‍ത്തകളിലെ നിറസാന്നിധ്യമാണ്.

ഇപ്പോള്‍ ഇതാ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ഗരാജിലേക്ക് വന്നെത്തിയ ഔടി Q7 നിലേക്കാണ് ശ്രദ്ധ മുഴുവന്‍ പതിയുന്നത്.

ലംമ്പോര്‍ഗിനി ഗലാര്‍ഡോ മുതല്‍ ഔടി R8 വരെ വാഴുന്ന കോഹ്ലിയുടെ ഗരാജിന് ഔടി Q7 45TDI പുതുമ നല്‍കുകയാണ്.

കരേര വൈറ്റ നിറത്തിലുള്ള Q7 എസ്‌യുവിയാണ് കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്.

വിരാട് കോഹ്ലി തന്നെയാണ് ഔടി Q7 സ്വന്തമാക്കിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. 

വിരാട് കോഹ്ലിയുടെ കാര്‍ കളക്ഷനിലേക്ക് പുത്തന്‍ താരത്തെ നല്‍കിയ ഔടി ഇന്ത്യയും സന്തോഷം മറച്ച് വെച്ചില്ല. ഔടി ഇന്ത്യ മേധാവി റാഹില്‍ അന്‍സാരിയില്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങുന്ന കോഹ്ലിയുടെ ചിത്രങ്ങള്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഔടിയും പങ്ക് വെച്ചു.

72 ലക്ഷം രൂപ വിലയിലാണ് ഔടി Q7 വിപണിയില്‍ സാന്നിധ്യമറിയിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

245 bhp കരുത്തും 600 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിനിലാണ് Q7 ഒരുങ്ങിയിട്ടുള്ളത്.

ഔടിയുടെ ക്വാട്രോ AWD സംവിധാനമുള്ള 8 സ്പീഡ് ടിപ്‌ട്രോണിക് ഗിയര്‍ബോക്‌സാണ് എഞ്ചിനുമായി കമ്പനി ബന്ധപ്പെടുത്തിയിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ഇത് കോഹ്ലിയുടെ ആദ്യ ഔടി കാറല്ല.

ഔടിയുടെ വലിയ ആരാധകനായ കോഹ്ലിയ്ക്ക് ഔടി R8LMX ലിമിറ്റഡ് എഡിഷന്‍, ഔടി R8V10, ഔടി A8L W12 ക്വാട്രോ, ഔടി S6, ഔടി Q7 4.2 TDI എന്നീ മോഡലുകളും സ്വന്തമായുണ്ട്.

ഔടി R8V10 പ്ലസിലാണ് വിരാട് കോഹ്ലി മിക്കപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്.

'VIR 8' എന്ന സ്വന്തം പേരിനോട് സാമ്യത പുലര്‍ത്തുന്ന നമ്പര്‍ പ്ലേറ്റാണ് ഔടി R8V10 ല്‍ കോഹ്ലി സ്വന്തമാക്കിയിട്ടുള്ളത്.

ജര്‍മന്‍ നിര്‍മ്മാതാക്കളായ ഔടിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് R8V10 പ്ലസ്.

549 bhp കരുത്തും 540 Nm torque ഉത്പാദിപ്പിക്കുന്ന 5.2 ലിറ്റര്‍ V10 എഞ്ചിന്‍ കരുത്തിലാണ് R8V10 പ്ലസ് ഒരുങ്ങിയിട്ടുള്ളത്.

ഗ്രേറ്റര്‍ നോയിഡയില്‍ ഉള്ള മുന്‍ ഫോര്‍മുല വണ്‍(F1) സര്‍ക്യൂട്ടില്‍ ഔടി ഇന്ത്യ മോട്ടോര്‍സ്‌പോര്‍ട് ഡ്രൈവര്‍ ആദിത്യ പട്ടേലുമായി വിരാട് കോഹ്ലി മുമ്പ് മത്സരിച്ചതും ആരാധകര്‍ അത്ര പെട്ടെന്ന് മറക്കില്ല.

ഇതിന് പിന്നാലെ നായകന്‍ വിരാട് കോഹ്ലിയുടെ ഔടിയെ ബുദ്ധ് സര്‍ക്യൂട്ടില്‍ വെച്ച് പരിചയപ്പെട്ട ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുലും മാധ്യമശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

ഔടി കാറുകളില്‍ വന്നിറങ്ങുന്ന കോഹ്ലി ഇതിനകം ഓട്ടോ ലോകത്തും പുതു തംരഗം സൃഷ്ടിച്ച് കഴിഞ്ഞു എന്നാണ് യാഥാർത്ഥ്യം.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #കൗതുകം #off beat
English summary
Virat Kohli adds Audi Q7 to his garage. Read in Malayalam.
Please Wait while comments are loading...

Latest Photos