ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ എത്തി; വില, മൈലജ്, ഫീച്ചറുകള്‍ — അറിയേണ്ടതെല്ലാം

പുതുതലമുറ ടിഗ്വാനെ MQB പ്ലാറ്റ്‌ഫോമിലാണ് ഫോക്‌സ്‌വാഗണ്‍ ഒരുക്കിയിരിക്കുന്നത്.

By Dijo Jackson

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ അവതരിച്ചു. എസ്‌യുവി ശ്രേണിയിലേക്ക് വന്നെത്തുന്ന ടിഗ്വാനെ 27.68 ലക്ഷം രൂപ ആരംഭ വിലയിലാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത് (മുംബൈ എക്‌സ്‌ഷോറൂം വില).

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ എത്തി; വില, മൈലജ്, ഫീച്ചറുകള്‍ — അറിയേണ്ടതെല്ലാം

പുതുതലമുറ ടിഗ്വാനെ MQB പ്ലാറ്റ്‌ഫോമിലാണ് ഫോക്‌സ്‌വാഗണ്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍, ഡീസല്‍ വേരിയന്റില്‍ മാത്രമാണ് ടിഗ്വാനെ ജര്‍മന്‍ നിര്‍മ്മാതാക്കള്‍ കാഴ്ചവെക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ എത്തി; വില, മൈലജ്, ഫീച്ചറുകള്‍ — അറിയേണ്ടതെല്ലാം

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ വേരിയന്റുകള്‍

ഇന്ത്യയില്‍ എന്‍ട്രി-ലെവല്‍ വേരിയന്റായ ട്രെന്‍ഡ്‌ലൈനില്‍ ടിഗ്വാനെ കമ്പനി ലഭ്യമാക്കുന്നില്ല. അതേസമയം, വിദേശ വിപണികളില്‍ ഫോക്‌സ്‌വാഗണ്‍ ട്രെന്‍ഡ്‌ലൈന്‍ വേരിയന്റുകള്‍ സജ്ജീവമാണ് എന്നതും ശ്രദ്ധേയം.

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ എത്തി; വില, മൈലജ്, ഫീച്ചറുകള്‍ — അറിയേണ്ടതെല്ലാം

കംഫോര്‍ട്ട്‌ലൈന്‍, ഹൈലൈന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ മാത്രമാണ് ടിഗ്വാന്‍ ഇന്ത്യയില്‍ എത്തുന്നത്. സെല്‍ഫ് സീലിംഗ് ടയറുകളും, പനോരാമിക് സണ്‍റൂഫും ഉള്‍പ്പെടെ ഒരുപിടി പ്രീമിയം ഫീച്ചറുകളാണ് ടോപ് എന്‍ഡായ ഹൈലൈന്‍ ട്രിമ്മില്‍ ഫോക്‌സ്‌വാഗണ്‍ നല്‍കുന്നത്.

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ എത്തി; വില, മൈലജ്, ഫീച്ചറുകള്‍ — അറിയേണ്ടതെല്ലാം

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഫീച്ചറുകളും മൈലേജും

സ്റ്റാന്‍ഡേര്‍ഡ് എഡിഷനില്‍ സിംഗിള്‍ എഞ്ചിന്‍ ഓപ്ഷന്‍ മാത്രമാണ് 2017 ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ കാഴ്ചവെക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ എത്തി; വില, മൈലജ്, ഫീച്ചറുകള്‍ — അറിയേണ്ടതെല്ലാം

148 bhp കരുത്തും 340 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ടിഗ്വാന്റെ പവര്‍ഹൗസ്. 7 സ്പീഡ് ഓട്ടോമാറ്റിക് ഡിഎസ്ജി ഗിയര്‍ബോക്‌സാണ് ടിഗ്വാനില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ എത്തി; വില, മൈലജ്, ഫീച്ചറുകള്‍ — അറിയേണ്ടതെല്ലാം

ഫോക്‌സ്‌വാഗണ്‍ ഒരുക്കിയ ഫോര്‍മോഷന്‍ ഫോര്‍-വീല്‍-ഡ്രൈവ് സംവിധാനത്തിലൂടെ എഞ്ചിനില്‍ നിന്നുള്ള കരുത്തും ടോര്‍ഖും നാല് വീലുകളിലേക്കും എത്തുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ടിഗ്വാന് വേണ്ടത് 9.3 സെക്കന്‍ഡാണ്.

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ എത്തി; വില, മൈലജ്, ഫീച്ചറുകള്‍ — അറിയേണ്ടതെല്ലാം

മണിക്കൂറില്‍ 200 കിലോമീറ്ററാണ് ഫോക്‌സ്‌വാഗൺ ടിഗ്വാന്റെ ഉയര്‍ന്ന വേഗത. 17.06 കിലോമീറ്ററാണ് പുതുതലമുറ ടിഗ്വാനില്‍ ഫോക്‌സ്‌വാഗണ്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ എത്തി; വില, മൈലജ്, ഫീച്ചറുകള്‍ — അറിയേണ്ടതെല്ലാം

ഡെട്രോയിറ്റ് മോട്ടോര്‍ ഷോയില്‍ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിച്ച 'ടിഗ്വാന്‍ ഓള്‍സ്‌പെയ്‌സില്‍' നിന്നും വ്യത്യസ്തമായാണ് ഇന്ത്യയില്‍ ടിഗ്വാന്‍ എത്തിയിരിക്കുന്നത്. 5 സീറ്റര്‍ വേര്‍ഷനായാണ് ടിഗ്വാന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കു. 4486 mm നീളവും, 1839 mm വീതിയും, 1643 mm ഉയരവും, 2681 mm നീളമേറിയ വീല്‍ബേസുമാണ് ടിഗ്വാനുള്ളത്.

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ എത്തി; വില, മൈലജ്, ഫീച്ചറുകള്‍ — അറിയേണ്ടതെല്ലാം

മുന്‍ തലമുറ ടിഗ്വാനുമായി താരതമ്യം ചെയ്യുമ്പോള്‍ 60 mm നീളവും, 30 mm വീതിയും, 33 mm ഉയരവും ഉയരവും പുതിയ മോഡലിന് കുറവുണ്ട്. അതേസമയം, വീല്‍ബേസില്‍ 77 mm ന്റെ ടിഗ്വാന് ലഭിച്ചിട്ടുണ്ട്.

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ എത്തി; വില, മൈലജ്, ഫീച്ചറുകള്‍ — അറിയേണ്ടതെല്ലാം

2017 ഫോക്‌സ്‌വാഗണ്‍ ഡിസൈന്‍

ആഗ്രസീവ് ലുക്കില്‍ ഒരുങ്ങിയ ടിഗ്വാന്റെ ഫ്രണ്ട് എന്‍ഡാണ് ഡിസൈനിലെ പ്രധാന ഘടകം. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ക്കും, എല്‍ഇഡി ഡെയ്‌ടൈം റണിംഗ് ലൈറ്റുകള്‍ക്കും ഇടയിലായാണ് ട്രിപ്പിള്‍ സ്ലാറ്റ് ഗ്രില്ല് ഇടം നേടിയിരിക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ എത്തി; വില, മൈലജ്, ഫീച്ചറുകള്‍ — അറിയേണ്ടതെല്ലാം

വശങ്ങളില്‍ വലുപ്പമാര്‍ന്ന വീല്‍ ആര്‍ച്ചുകള്‍ ഉള്‍ക്കൊള്ളുന്നത് 17 ഇഞ്ച് അലോയ് വീലുകളെയാണ്.

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ എത്തി; വില, മൈലജ്, ഫീച്ചറുകള്‍ — അറിയേണ്ടതെല്ലാം

റിയര്‍ എന്‍ഡില്‍, ചരിഞ്ഞിറങ്ങുന്ന റിയര്‍ വിന്‍ഡോയ്ക്ക് മേല്‍ ഫോക്‌സ്‌വാഗണ്‍ നല്‍കിയിരിക്കുന്ന റൂഫ് മൗണ്ടഡ് സ്‌പോയിലര്‍ ടിഗ്വാനെ സ്‌പോര്‍ടിയാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ എത്തി; വില, മൈലജ്, ഫീച്ചറുകള്‍ — അറിയേണ്ടതെല്ലാം

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ ഉള്‍പ്പെടുന്ന ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍ സംവിധാനമാണ് ടിഗ്വാന്റെ ഇന്റീരിയറില്‍ ഇടംപിടിക്കുന്നത്. ഇലക്ട്രോണിക് സഹായത്തോടെ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരാമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിങ്ങനെ ഒരുപിടി ഘടകങ്ങളും ടിഗ്വാനില്‍ സാന്നിധ്യമറിയിക്കുന്നു.

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ എത്തി; വില, മൈലജ്, ഫീച്ചറുകള്‍ — അറിയേണ്ടതെല്ലാം

യൂറോ NCAP യുടെ 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗുമായാണ് ടിഗ്വാന്‍ വന്നെത്തുന്നത്. ആറ് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ്, പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍, റിവേഴ്‌സിംഗ് ക്യാമറ എന്നിങ്ങനെയാണ് ടിഗ്വാനിലെ സുരക്ഷാ ക്രമീകരണങ്ങള്‍.

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ എത്തി; വില, മൈലജ്, ഫീച്ചറുകള്‍ — അറിയേണ്ടതെല്ലാം

നാല് കളര്‍ ഓപ്ഷനുകളിലാണ് ടിഗ്വാനെ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിച്ചിട്ടുള്ളത്.

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ എത്തി; വില, മൈലജ്, ഫീച്ചറുകള്‍ — അറിയേണ്ടതെല്ലാം

ടങ്സ്റ്റണ്‍ സില്‍വര്‍, അറ്റ്‌ലാന്റിക് ബ്ലൂ, ഇന്‍ഡിയം ഗ്രെയ്, ഡീപ് ബ്ലാക് എന്നീ നിറഭേദങ്ങളിലാണ് ടിഗ്വാന്‍ ലഭ്യമായിട്ടുള്ളത്. എല്ലാ ടിഗ്വാന്‍ വേരിയന്റിലും ബ്ലാക് വിയന്ന ലെതര്‍ അപ്‌ഹേള്‍സ്റ്ററിയാണ് ഫോക്‌സ്‌വാഗണ്‍ നല്‍കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Volkswagen Tiguan Launched In India. Read in Malayalam.
Story first published: Wednesday, May 24, 2017, 14:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X