നനഞ്ഞ റോഡില്‍ അമിത വേഗത; വാഗണര്‍ സൃഷ്ടിച്ച അപകടം ഇങ്ങനെ - വീഡിയോ

Written By:

130 കോടി ജനങ്ങളും, 100 കോടിയില്‍ പരം വാഹനങ്ങളും നിറഞ്ഞൊഴുകുന്ന ഇന്ത്യയില്‍ അപകടങ്ങള്‍ ജീവനെടുക്കുന്നത് പതിവ് കേള്‍വിയാവുകയാണ്. എന്നാല്‍ കേട്ടതിലും വേഗത്തിലാണ് നാം അപകട പാഠങ്ങള്‍ മറക്കുന്നതും, അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങള്‍ തുടരുന്നതും.

കര്‍ണാടകയിലെ മൂഡബിദ്രിയില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ വീണ്ടും അപകടങ്ങളുടെ തീവ്രത വ്യക്തമാക്കുകയാണ്. മംഗളൂരുവില്‍ നിന്നും 34 കിലോമീറ്റര്‍ അകലെയുള്ള മൂഡബിദ്രിയിലാണ് അപകടം നടന്നത്. 

സമീപത്തെ കെട്ടിടത്തില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ അപകടത്തിന്റെ ആഴം വ്യക്തമാക്കുന്നു.

അമിതവേഗതയില്‍ സഞ്ചരിച്ച മാരുതി വാഗണര്‍, നിയന്ത്രണം വിട്ട് കെട്ടിടത്തിന്റെ മതിലിലേക്ക് വന്ന് ഇടിക്കുകയായിരുന്നു. മതിലിലേക്ക് വന്നിടിച്ച വാഗണര്‍, പിന്നാലെ തെറിച്ച് സമീപം നിര്‍ത്തിയിട്ടിരുന്ന മാരുതി സ്വിഫ്റ്റ് ഡിസൈറിലും ചെന്നിടിച്ചു.

റോണി മസ്തികാട്ടെ എന്നയാളാണ് വാഗണര്‍ ഓടിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടത്തില്‍ റോണിയ്ക്ക് പരുക്കുകള്‍ ഏറ്റു. 

അപകടത്തിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ് സ്വിഫ്റ്റ് ഡിസൈറിന്റെ ഡ്രൈവര്‍ പുറത്തിറങ്ങിയതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഡ്രൈവര്‍ പുറത്തിറങ്ങിയിരുന്നൂവെങ്കിലും, വാഗണര്‍ ചെന്നിടിച്ച സ്വിഫ്റ്റ് ഡിസൈറിനുള്ളില്‍ അമ്മയും കുഞ്ഞുമുണ്ടായിരുന്നു. എന്നാല്‍ അപകടത്തില്‍ പരുക്കുകള്‍ ഏല്‍ക്കാതെ അത്ഭുതകരമായാണ് ഇവര്‍ രക്ഷപ്പെട്ടത്.

നനഞ്ഞ റോഡില്‍ വാഗണര്‍ കൈവരിച്ച അമിതവേഗതയാണ് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായതെന്ന് വ്യക്തം. എന്തായാലും അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന ഇന്ത്യയില്‍, മൂഡബിദ്രിയില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ നല്‍കുന്നതും പുതിയ പാഠങ്ങളാണ്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
WagonR Crashes Into Concrete Wall And Swift Dzire; Occupants Safe. Read in Malayalam.
Please Wait while comments are loading...

Latest Photos