1.5 സെക്കന്റ് കൊണ്ട് 100 കിലോമീറ്റര്‍; ഇത്തിരി കുഞ്ഞനില്‍ അമ്പരന്ന് ലോകം

Written By:

ഇലക്ട്രിക് വാഹനങ്ങളുടെ യുഗത്തിലേക്ക് ഓട്ടോമൊബൈല്‍ വ്യവസായം പ്രവേശിച്ചിരിക്കുകയാണ്. കാര്‍ബണ്‍ പുറന്തള്ളലിന് വിരാമമിട്ട് എത്തുന്ന ഇലക്ട്രിക് വാഹനങ്ങള്‍, പരിസ്ഥിതി സൗഹാര്‍ദ്ദ വിപണിയിലേക്കുള്ള ചുവട് വെയ്പ് ദൃഢമാക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് പുതിയ കുറെ താരങ്ങളാണ് വിപണിയില്‍ അവതരിച്ചിരിക്കുന്നത്.

ഡെയ്മാക്ക് എന്ന കനേഡിയന്‍ സ്ഥാപനമാണ് ഇപ്പോള്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്. കാരണം എന്തെന്നല്ലേ? വിപണിയില്‍ ഇലക്ട്രിക് കാറുകള്‍ പിടിമുറുക്കുന്നതിന് മുമ്പ് തന്നെ ഇലക്ട്രിക് മോട്ടോറില്‍ അതിവേഗ താരത്തെ ഒരുക്കിയിരിക്കുകയാണ് ഡെയ്മാക്ക്.

ഡെയ്മാക്കിന്റെ C5-ബ്ലാസ്റ്റ് ആള്‍ട്ടിമേറ്റ് എന്ന ഇലക്ട്രിക് ഗോ-കാര്‍ട്ട് വിപണിയില്‍ വിസ്മയം തീർത്തിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഗോ-കാര്‍ട്ടെന്ന പദവി C5-ബ്ലാസ്റ്റ് അള്‍ട്ടിമേറ്റ് കൈയ്യടക്കുമെന്നാണ് സൂചന. 

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ C5-ബ്ലാസ്റ്റിന് വേണ്ടത് കേവലം 1.5 സെക്കന്‍ഡാണെന്ന് കമ്പനി വാദിക്കുന്നു.

അതിവേഗതയില്‍ മുന്നോട്ട് നീങ്ങുന്നതിനായി ഫാന്‍ പ്രൊപള്‍ഷന്‍ സംവിധാനമാണ് ഡെയ്മാക്ക് C5-ബ്ലാസ്റ്റ് അള്‍ട്ടിമേറ്റില്‍ ഒരുങ്ങിയിരിക്കുന്നത്. ഇത് ഗോ-കാര്‍ട്ടിന്റെ ഭാരം ഗണ്യമായി കുറയ്ക്കുന്നു.

നിലവിലെ ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണിയില്‍ ഗ്രിംസെല്‍ എന്ന ഇലക്ട്രിക് കാറാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ താരമായി അറിയപ്പെടുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഗ്രിംസെലിന് വേണ്ടത് 1.513 സെക്കന്‍ഡാണ്.

എന്നാല്‍ ഡെയ്മാക്കിന്റെ കടന്ന് വരവ് ഗ്രിംസെലിന്റെ റെക്കോര്‍ഡിന് ഭീഷണിയുയര്‍ത്തിയിരിക്കുകയാണ്. 2400-Wh ലിഥിയം-അയോണ്‍ ബാറ്ററിയുടെ പിന്‍ബലത്തിലുള്ള 10-kW ബ്രഷ്‌ലെസ് ഇലക്ട്രിക് മോട്ടോറാണ് C5-ബ്ലാസ്റ്റ് അള്‍ട്ടിമേറ്റിന്റെ കരുത്ത്.

എന്നാല്‍ ഇത് മാത്രമല്ല ഈ അതിവേഗ താരത്തിന്റെ വേഗതയ്ക്ക് പിന്നിലെ രഹസ്യം. നാല് ഇലക്ട്രിക് ഡക്ടഡ് ഫാനുകളുടെ (EDF) കരുത്തും C5-ബ്ലാസ്റ്റിന് ലഭിക്കുന്നുണ്ട്. ഇത് 60 കിലോഗ്രാമോളം ഫോര്‍വാര്‍ഡ് പുഷ് നല്‍കുന്നു.

ഒപ്പം, C5-ബ്ലാസ്റ്റിന്റെ ബോഡിവര്‍ക്കില്‍ എട്ട് എഞ്ചിനുകളെ കൂടി ഡെയ്മാക്ക് ഒരുക്കിയിട്ടുണ്ട്. തത്ഫലമായി 96 കിലോഗ്രാമോളം അപ്‌വാര്‍ഡ് ത്രസ്റ്റും ഗോ-കാര്‍ട്ട് കൈവരിക്കുന്നു. 200 കിലോഗ്രാം ഭാരത്തിലെത്തുന്ന C5-ബ്ലാസ്റ്റിന്റെ പ്രകടനം 100 കിലോഗ്രാം ഭാരത്തിലെത്തുന്ന വാഹനത്തിന് അനുപാതമാണെന്ന് ഡെയ്മാക്ക് വ്യക്തമാക്കുന്നു.

ഇഡിഎഫ് സംവിധാനമില്ലാതെ എത്തുന്ന ബേസ് വേരിയന്റ്, 3.9 സെക്കന്‍ഡുകള്‍ കൊണ്ടാണ് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുക. 9999 അമേരിക്കന്‍ ഡോളറാണ് (6.40 ലക്ഷം രൂപ) ബേസ് വേരിയന്റിന്റെ വില. അതേസമയം, 59999 അമേരിക്കന്‍ ഡോളറിലാണ് (38.40 ലക്ഷം രൂപ) അള്‍ട്ടിമേറ്റ് മോഡല്‍ ലഭ്യമാകുന്നത്.

സ്റ്റാര്‍ വാര്‍സ് സിനിമകളിലെ ലാന്‍ഡ് സ്പീഡറുകള്‍ക്ക് സമമായി ഭാവിയില്‍ തങ്ങലുടെ ഗോ കാര്‍ട്ടുകളും വായുവില്‍ ഒഴുകുമെന്ന് ഡെയ്മാക്ക് പ്രസിഡന്റ് അല്‍ദോ ബയോച്ചി പറഞ്ഞു.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #കൗതുകം
English summary
World's Fastest Go-Kart Sprints Is Quicker Than A Formula One Car. Read in Malayalam.
Please Wait while comments are loading...

Latest Photos