ബംഗളൂരുവില്‍ 'യെല്ലോ ബോക്‌സ് ജംങ്ഷന്‍'; പുതിയ സിഗ്നല്‍ നിയമത്തെ കുറിച്ച് അറിയേണ്ടതെല്ലാം

Written By:

ഇപ്പോള്‍ ബംഗളൂരുവിന്റെ നിരത്തുകളില്‍ കൂടി യാത്ര ചെയ്യുന്നവര്‍ തീര്‍ച്ചയായും ഒരു കാര്യം ശ്രദ്ധിക്കും. നഗരത്തിലെ ക്രോസുകളില്‍ എല്ലാം മഞ്ഞ വരകള്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഇത് എന്താണ് പെട്ടെന്ന് ഒരു സംഭവ വികാസമെന്ന് കുറച്ച് പേര്‍ക്കെങ്കിലും സംശയവും ഉണ്ടാകും.

നിങ്ങള്‍ സംശയിച്ചത് ശരിയാണ്..ബംഗളൂരുവിലെ ട്രാഫിക് കുരുക്കുകള്‍ അഴിക്കാനുള്ള പുതിയ നീക്കമാണ് ഈ മഞ്ഞ വരകള്‍. ബംഗളൂരുവിന്റെ ട്രാഫിക് പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ കാലങ്ങളായി ഉദ്യോഗസ്ഥ-ഭരണ സംവിധാനം പഠനം നടത്തി പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണ്.

തത്ഫലമായി വിദേശ രാജ്യങ്ങളില്‍ ഏറെ ഫലപ്രദമായി മുന്നേറി കൊണ്ടിരിക്കുന്ന യെല്ലോ ബോക്‌സ് ജംങ്ഷന്‍ സംവിധാനത്തെ ബംഗളൂരുവിലും ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നു.

യെല്ലോ ബോക്‌സ് ജംങ്ഷനിലൂടെ നഗരത്തിലെ ഗതാഗത സംവിധാനത്തില്‍ കുരുക്കുകള്‍ മുറുകില്ലെന്ന പ്രതീക്ഷയിലാണ് പൊലീസും. നഗരത്തിലെ മിക്ക ക്രോസുകളിലും ഇപ്പോള്‍ യെല്ലോ ബോക്‌സുകള്‍ ഇടം പിടിച്ചിട്ടുണ്ട്.

യെല്ലോ ബോക്‌സ് അത്ര നിസാരമല്ല

യെല്ലോ ബോക്‌സ് അനുവാദമില്ലാതെ മറികടന്നാല്‍ പിഴ ശിക്ഷ ഉറപ്പാണ്. സിഗ്നലുകളില്‍ നിയമം തെറ്റിച്ച് പറപറക്കുന്ന വിരുതന്മാരെ പിടികൂടാന്‍ പുതിയ സംവിധാനം വഴിതെളിക്കുകയാണ്.

ഇത്തരത്തില്‍ ഇനി അനധികൃതമായി വരകടന്ന് പോകുന്നവരെ പിടികൂടാനായി പൊലീസ് ഐടി വിഭാഗവും പുത്തന്‍ സംവിധാനത്തില്‍ കൈ കോര്‍ത്തിരിക്കുകയാണ്.

എന്തിനാണ് ഈ യെല്ലോ ബോക്‌സുകള്‍? യെല്ലോ ബോക്‌സുകള്‍ എങ്ങനെ ബംഗളൂരുവിന്റെ ട്രാഫിക്ക് കരുക്കുകളെ അഴിക്കും? പരിശോധിക്കാം ഇവിടെ-

1967 ല്‍ ഇംഗ്ലണ്ടിലാണ് യെല്ലോ ബോക്‌സ് ജംങ്ഷനുകള്‍ രൂപം കൊണ്ടത്. ലണ്ടനില്‍ ആദ്യമായി പരീക്ഷിച്ച യെല്ലോ ബോക്‌സ് ജംങ്ഷനുകള്‍ വിജയമാണ് കണ്ടത്.

തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ മറ്റ് ഭാഗങ്ങളിലേക്കും യെല്ലോ ബോക്‌സ് ജംങ്ഷനുകള്‍ വന്നെത്തുകയായിരുന്നു.

ക്രോസുകളില്‍ കാണുന്ന യെല്ലോ ബോക്‌സുകളെ എങ്ങനെ സമീപിക്കാം?

യെല്ലോ ബോക്‌സുകളിലെ എക്‌സിറ്റ് ക്ലിയര്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് കടക്കാവുന്നതാണ്.

അതേസമയം, ബോക്‌സിനുള്ളില്‍ നിര്‍ത്താന്‍ ഇടവരുത്താതെ ജംങ്ഷന്‍ കടക്കാനുള്ള സ്ഥലം നിങ്ങളുടെ വാഹനത്തിനുണ്ടോ എന്നത് ഉറപ്പ് വരുത്തണം.

വാഹനം വലത്തോട് തിരിയണമെങ്കില്‍ മാത്രമെ, യെല്ലോ ബോക്‌സിനുള്ളില്‍ നിര്‍ത്താന്‍ നിങ്ങള്‍ക്ക് അവകാശമുള്ളു.

ഒപ്പം, നിങ്ങളുടെ മുന്നിലുള്ള വാഹനം വലത്തോട് തിരിയാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലോ, എതിര്‍ ദിശയില്‍ വരുന്ന വാഹനം നിങ്ങളുടെ ദിശയിലേക്ക് വലത് തിരിഞ്ഞ് എത്തുന്ന സന്ദര്‍ഭങ്ങളിലോ നിങ്ങള്‍ക്ക് വാഹനം നിര്‍ത്താം.

യെല്ലോ ബോക്‌സ് ലംഘിച്ചാല്‍ ലഭിക്കാവുന്ന പിഴ

യെല്ലോ ബോക്‌സില്‍ അനധികൃതമായി നിര്‍ത്തുന്ന ടൂവീലറുകള്‍ക്ക് മേല്‍ 500 രൂപയും, ഫോര്‍ വീലറുകള്‍ക്ക് മേല്‍ 700 രൂപയുമാണ് പിഴ ഈടാക്കുക.

ഇതില്‍ റോംങ് പാര്‍ക്കിംഗ് (100 രൂപ), സിഗ്നല്‍ ചംമ്പിങ്ങ് (100 രൂപ), അപകടകരമായ, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് (300/500 രൂപ) എന്നിങ്ങനെയാണ് ഉള്‍പ്പെടുക.

റോഡ് നിയമം, പ്രത്യേകിച്ച് സിഗ്നല്‍ നിയമം ലംഘിക്കുന്ന വിരുതന്മാരെ പിടികൂടാന്‍ പുതിയ സംവിധാനത്തിന് സാധിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ഇത് ഇന്ത്യ പോലുള്ള രാജ്യത്ത് എത്രമാത്രം പ്രാവര്‍ത്തികമാണെന്നത് നോക്കി കാണേണ്ടിയിരിക്കുന്നു.

English summary
Yellow Box Junctions Explained whole in detail in Malayalam.
Please Wait while comments are loading...

Latest Photos