'ആന കുത്തിയാലും ഇനി കുലുങ്ങില്ല'; യോഗി ആദിത്യനാഥിന് 3 കോടിയുടെ മെര്‍സിഡീസ് സുരക്ഷ

Written By:

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി കൈയ്യടക്കിയ വിജയവും മുഖ്യമന്ത്രി പദമേറ്റ യോഗി ആദിത്യനാഥുമാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രം.

അധികാരത്തില്‍ ഏറിയതിന് പിന്നാലെ യോഗി ആദിത്യനാഥ് സ്വീകരിച്ച നിലപാടുകളും നടപടികളും രാജ്യത്തുടനീളം ചൂടേറിയ ചര്‍ച്ചകള്‍ക്കും തിരികൊളുത്തി കഴിഞ്ഞു. നായക-വില്ലൻ പരിവേഷങ്ങൾക്കിടയിൽ നിന്ന് കൊണ്ടും യോഗി ആദിത്യനാഥ് സർക്കർ മുന്നേറുന്നൂ എന്നതും ശ്രദ്ധേയമാണ്. 

ഇപ്പോള്‍ ഇതാ വീണ്ടും യോഗി ആദിത്യനാഥിലേക്ക് ക്യാമറക്കണ്ണുകള്‍ വന്നെത്തുകയാണ്. കാരണം എന്തെന്നല്ലേ ചിന്തിക്കുന്നത്? 

മെര്‍സിഡീസ് എം ഗാര്‍ഡാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന് ഔദ്യോഗിക വാഹനമായി ലഭിച്ചിരിക്കുന്നത്.

മെര്‍സിഡീസ് എം ഗാര്‍ഡിന്റെ വാര്‍ത്താ പ്രാധാന്യം?

അതിസമ്പന്നര്‍ക്കും അധികാര ശ്രേണിയിലെ ഉന്നതര്‍ക്കും വേണ്ടി മെര്‍ഡിഡീസ് ഒരുക്കുന്നതാണ് എം ഗാര്‍ഡ്. 

സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയുള്ള മെര്‍സിഡീസിന്റെ ബുള്ളറ്റ് പ്രൂഫ് മോഡലുകളുടെ ഭാഗമാണ് എം ഗാര്‍ഡ് എന്ന ഭീകരനും. 2014 ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് മെര്‍സിഡീസ് ആദ്യമായി എം ഗാര്‍ഡിനെ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

2.49 കോടി രൂപയുടെ പ്രൈസ് ടാഗിലാണ് എം ഗാര്‍ഡ് ഷോറൂമുകളില്‍ പുഞ്ചിരി തൂകുന്നത് (ദില്ലി എക്സ്ഷോറൂം വില). 

2.49 കോടി രൂപയെന്ന എക്‌സ് ഷോറൂം വിലയില്‍ നിന്നും രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ കഴിഞ്ഞ് എം ഗാര്‍ഡിനെ സ്വന്തമാക്കുമ്പോള്‍ ചെലവാകുക മൂന്ന് കോടിയോളം രൂപയാണ്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനായി എം ഗാർഡിനെ മെർസിഡീസ് പ്രത്യേകം അണിയിച്ച് ഒരുക്കിയിരിക്കുകയാണ്. സാധാരണ കാറുകളെക്കാള്‍ 380 കിലോഗ്രാമോളം ഭാരമേറിയതാണ് യോഗി ആദിത്യനാഥിന്റെ മെര്‍സിഡീസ് എംഗാര്‍ഡ്. 

മെര്‍സിഡീസ് ഒരുക്കിയ സുരക്ഷാ സജ്ജീകരണങ്ങളുടെ പശ്ചാത്തലത്തിലാണ് എം ഗാര്‍ഡിന് ഇത്രയും ഭാരം ഏറിയിരിക്കുന്നത്.

ഉത്തര്‍പ്രദേശസ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക്, VR4 റെസിസ്റ്റന്‍സ് ലെവലാണ് മെര്‍സിഡീസ് എംഗാര്‍ഡിന് നല്‍കിയിരിക്കുന്നത്. 

അതിനാല്‍ ഹാന്‍ഡ് ഗണ്‍ മുതല്‍ 0.44 മാഗ്നം ഗണുകളില്‍ നിന്ന് വരെയുള്ള വെടിവെയ്പിനെ മെര്‍സിഡീസ് എം ഗാര്‍ഡ് പ്രതിരോധിക്കും.

അതേസമയം, ഭാരമേറിയതിന്റെ അടിസ്ഥാനത്തില്‍ എം ഗാര്‍ഡില്‍ AIRMATIC സസ്‌പെന്‍ഷനെ മെര്‍സിഡീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

മാത്രമല്ല, അടിയന്തര സാഹചര്യങ്ങളില്‍ കൂടി സ്ഥിരത ഉറപ്പ് വരുത്തുന്നതിനായി കരുത്തുറ്റ ആക്‌സില്‍ ഘടകങ്ങളോട് കൂടിയ അഡാപ്റ്റീവ് ഡാമ്പര്‍ സിസ്റ്റവും മെര്‍സിഡീസ് യോഗി ആദിത്യനാഥിന്റെ എം ഗാര്‍ഡില്‍ നല്‍കിയിട്ടുണ്ട്.

കൂടാതെ റിയര്‍ ആക്‌സിലിലും പ്രത്യേകമായി ഒരുക്കിയ ടോര്‍ഷന്‍ ബാറുകള്‍ക്കും മെര്‍സിഡീസ് എംഗാർഡിൽ ഇടം നല്‍കിയിട്ടുണ്ട്.

യോഗി ആദിത്യനാഥിന്റെ സുരക്ഷയുടെ ഭാഗമായി എം ഗാര്‍ഡിന്റെ വിന്‍ഡോകള്‍ക്കും ഡോറുകള്‍ക്കും അധിക സംരക്ഷണം ഒരുക്കിയിരിക്കുകയാണ്. ഇതും എംഗാര്‍ഡിന്റെ ഭാരം വര്‍ധിച്ചതിന് കാരണമായി.

പോളികാര്‍ബണേറ്റിന്റെ അളവ് കൂടിയ തോതില്‍ ഉപയോഗിക്കുന്നതിനാല്‍ അപകട-അടിയന്തര സാഹചര്യങ്ങളിലും എം ഗാര്‍ഡിന്റെ വിന്‍ഡോ തകരില്ല.

ഇനി ടയറിലേക്ക് വരുമ്പോല്‍ അവിടെയുമുണ്ട് സുരക്ഷാ ക്രമീകരണങ്ങള്‍. എം ഗാര്‍ഡിന്റെ ഭാരം പഞ്ചറാകുന്ന സാഹചര്യത്തില്‍ പോലും താങ്ങാന്‍ മെര്‍സിഡീസ് ഒരുക്കിയ ടയറുകള്‍ക്ക് സാധിക്കും.

402 bhp കരുത്തും, 600 Nm torque ഉം പുറപ്പെടുവിക്കുന്ന 4.7 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിനാണ് മെര്‍സിഡീസ് എം ഗാര്‍ഡിന്റെ പവര്‍ഹൗസ്. 

മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എം ഗാര്‍ഡിന് വേണ്ടത് കേവലം 6.5 സെക്കന്‍ഡാണ്. 

സുരക്ഷയ്ക്ക് ഒപ്പം മികവിലും എം ഗാർഡ് മുൻപന്തിയിലാണുള്ളത്. മണിക്കൂറില്‍ 210 കിലോമീറ്റാണ് മെര്‍സിഡീസ് എം ഗാര്‍ഡിന്റെ ടോപ് സ്പീഡ്.

ഇത്ര പെട്ടെന്ന് എം ഗാര്‍ഡിനെ ലഭിക്കുമോ?

സാധാരണ ഗതിയില്‍ മെര്‍സിഡീസ് എം ഗാര്‍ഡിനെ സ്വന്തമാക്കണമെങ്കില്‍ ഒരു വര്‍ഷം വരെയാണ് കാലതാമസം നേരിടുന്നത്. 

അപ്പോള്‍ പിന്നെ യോഗി ആദിത്യനാഥിന് ഇത് എങ്ങനെ കിട്ടി എന്നല്ലേ? ഇത് യഥാര്‍ത്ഥത്തില്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമാണ്. 

മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ഇതേ മെര്‍സിഡീസ് എം ഗാര്‍ഡാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത്രത്തോളം സുരക്ഷാ ക്രമീകരണങ്ങൾ അഖിലേഷ് യാദവിന്റെ കാലഘട്ടത്തിൽ എം ഗാർഡിൽ ഉത്തർപ്രദേശ് സർക്കാർ ഉൾപ്പെടുത്തിയിരുന്നില്ല.

എന്തായാലും ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കീഴിലുള്ള മെര്‍സിഡീസ് എം ഗാര്‍ഡിലേക്ക് ചേക്കാറാന്‍ യോഗി ആദിത്യനാഥിന് എളുപ്പം സാധിച്ചൂവെന്നതാണ് ശ്രദ്ധേയം.

യോഗി ആദിത്യനാഥിന്റെ പഴവ വാഹനം?

നിലവിലെ മെര്‍സിസീസുമായി താരതമ്യം ചെയ്യമ്പോള്‍ യോഗി ആദിത്യനാഥിന്റെ പഴയ ടോയോട്ട ഇന്നോവ ലാളിത്യത്തിന്റെ പ്രതിരൂപമായി മാറുകയാണ്. 

എന്തായാലും ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായിരിക്കുന്ന മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതില്‍ പിഴവ് വരുത്തരുത് എന്ന തന്നെയാണ് നവമാധ്യമങ്ങളുടെ പക്ഷം.

Story first published: Thursday, April 6, 2017, 17:26 [IST]
English summary
Yogi Adithyanath gets Mercedes M Guard SUV worth 3 crores with added security features. Read in Malayalam.
Please Wait while comments are loading...

Latest Photos