അംബാസ്സഡര്‍ ലോകത്തിലെ ഏറ്റവും മികച്ച ടാക്‌സി!

ഇന്ത്യയുടെ സ്വകാര്യ അഭിമാനമായ അംബാസ്സഡര്‍ കാര്‍ ലോകത്തിലെ ഏറ്റവും മികച്ച ടാക്‌സിയായി തെരഞ്ഞെടുക്കപ്പെട്ടു. ടോപ് ഗിയര്‍ നടത്തിയ ആഗോള ഓട്ടോമോട്ടീവ് പരിപാടിയുടെ ഭാഗമായാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. ലോക വിഖ്യാതമായ ഹക്‌നി കാര്യേജ് (ലണ്ടന്‍ ടാക്‌സി) ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങളെ മറികടന്നാണ് അംബാസ്സഡര്‍ കാര്‍ ഈ നേട്ടത്തിലെത്തിയത്.

ബിബിസി ടോപ് ഗിയറിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായ റിച്ചാഡ് ഹാമന്‍ഡ് ആണ് ഈ 'ലോക ടാക്‌സി ഷൂട്ടൗട്ട്' സംഘടിപ്പിച്ചത്. പരിപാടി ബിബിസി നേരത്തെ സംപ്രേഷണം ചെയ്തിരുന്നു.

മോറിസ് ഓക്‌സ്‌ഫോഡ്

മോറിസ് ഓക്‌സ്‌ഫോഡ്

ബ്രിട്ടനിലാണ് അംബാസ്സഡര്‍ കാറിന്റെ ജനനം. ചിത്രത്തില്‍ കാണുന്ന മോറിസ് ഓക്‌സ്‌ഫോഡ് എന്ന കാറാണ് അംബാസ്സഡറിന്റെ മുന്‍ഗാമി. ഇന്ത്യയില്‍ ബ്രിട്ടിഷ് അധികാരികള്‍ ഉപയോഗിച്ചിരുന്ന ഈ കാര്‍ പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യന്‍ പ്രസിഡണ്ടും പ്രധാനമന്ത്രിയുമടക്കമുള്ളവര്‍ ഉപയോഗിച്ചിരുന്ന ഈ വാഹനം പിന്നീട് അത്യാഡംബര കാറുകള്‍ക്കു വേണ്ടി വഴിമാറുകയായിരുന്നു.

ബിര്‍ല

ബിര്‍ല

1948ലാണ് ബിര്‍ലയുടെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് അംബാസ്സഡര്‍ കാറിനെ വാങ്ങുന്നത്. ബംഗാളിലായിരുന്നു വാഹന നിര്‍മാണം തുടങ്ങിയത്.

മത്സരം

മത്സരം

ബ്രിട്ടന്‍, ജര്‍മനി, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, റഷ്യ തുടങ്ങിയ ലോക രാഷ്ട്രങ്ങളില്‍ നിന്നെല്ലാമുള്ള ടാക്‌സികള്‍ അംബാസ്സഡറിന് വെല്ലുവിളിയായി എത്തിയിരുന്നു.

ദിലീപ് ഛബ്രിയ

ദിലീപ് ഛബ്രിയ

ചിത്രത്തില്‍ കാണുന്നത് ദിലീപ് ഛബ്രിയ മോഡിഫൈ ചെയ്ത അംബാസ്സഡര്‍ കാറാണ്. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ഇക്കാലമത്രയും കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ വാഹനത്തെ നിലനിര്‍ത്തിപ്പോരികയായിരുന്നു. വാഹനത്തിന്റെ ക്ലാസിക് സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടു തന്നെ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് കമ്പനി ചിന്തിക്കുക പോലും ചെയ്തില്ല. വിപണിമാത്സര്യം കൂടിയ പുതിയ കാലത്ത് അംബാസ്സഡര്‍ കാറുകളുടെ വില്‍പന കുറയാനിടയായത് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ ഈ നയം മൂലമാണ്.

പുതിയ ചില വാര്‍ത്തകള്‍

പുതിയ ചില വാര്‍ത്തകള്‍

പുതിയ ചില വാര്‍ത്തകള്‍ പറയുന്നത് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന് കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് ബോധ്യപ്പെട്ടു കഴിഞ്ഞു എന്നാണ്. ഒരു പുതിയ ഹാച്ച്ബാക്ക് മോഡലുമായി ഈ വര്‍ഷം അവസാനം തന്നെ വാഹനം എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

Most Read Articles

Malayalam
English summary
Hindustan Motors Ambassador car has been selected as world's best taxi by the BBC Top Gear.
Story first published: Monday, July 22, 2013, 18:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X