ദുബൈ പൊലീസിലേക്ക് വണ്‍ 77 എത്തി

ലംബോര്‍ഗി അവന്‍റഡോറിലാണ് ദുബൈ പൊലീസ് തുടങ്ങിയത്. സേനയ്ക്ക് ലംബോര്‍ഗിനി പട്രോളിംഗ് വണ്ടിയായി ലഭിച്ച വിവരം ദുബൈ പൊലീസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപെട്ടു.

(ദുബൈ പൊലീസിന്‍റെ ലംബോര്‍ഗിനി)

ഒരാഴ്ച തികയും മുമ്പ് അടുത്ത ട്വീറ്റ് വന്നു. ഇത്തവണ ഫെരാരി എഫ്എഫ് ആയിരുന്നു താരം. രണ്ട് വാഹനങ്ങളും ദുബൈയിലെ പ്രശസ്തമായ മാളുകള്‍ക്ക് മുമ്പിലാണ് പ്രദര്‍ശിപ്പിച്ചത്. ഉദ്ദേശ്യം പട്രോളിംഗും കള്ളന്മാരെ പിടിക്കലുമൊന്നുമല്ല. ടൂറിസം പ്രമോഷനാണ് കാര്യം.

(ദുബൈ പൊലീസിന്‍റെ ഫെരാരി എഫ്എഫ്)

സംഗതി ഇവിടെയൊന്നും നിറുത്താന്‍ ദുബൈ പൊലീസ് തയ്യാറല്ല. ഏറ്റവും പുതിയതായി സേനയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത് മൂന്ന് വാഹനങ്ങളാണ്. ആസ്റ്റണ്‍ മാര്‍ടിന്‍ വണ്‍ 77, മെഴ്സിഡിസ് ബെന്‍സ് എസ്എല്‍എസ് എഎംജി, ബെന്‍ലെ കോണ്‍ടിനെന്‍റല്‍ ജിടി എന്നിവയാണവ. ഇത്തവണ, രാജ്യത്തെ ഏറ്റവും വലിയ ടൂറിസം ഷോ ആയ എടിഎമ്മിലാണ് ഈ വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.

ആസ്റ്റണ്‍ മാര്‍ടിന്‍ വണ്‍ 77

ആസ്റ്റണ്‍ മാര്‍ടിന്‍ വണ്‍ 77

കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍ തന്നെ ഈ വാഹനത്തിന്‍റെ ഉല്‍പാദനം അവസാനിപ്പിച്ചിരുന്നു. നമുക്കറിയാവുന്നതുപോലെ, ഈ സൂപ്പര്‍കാര്‍, പരിമിതമായ പതിപ്പുകള്‍ മാത്രമേ ഇറക്കിയിട്ടുള്ളൂ.

ആസ്റ്റണ്‍ മാര്‍ടിന്‍ വണ്‍ 77

ആസ്റ്റണ്‍ മാര്‍ടിന്‍ വണ്‍ 77

പേരില്‍ സൂചനയുള്ളതുപോലെ, 77 എണ്ണം. മിക്കവാറും കാറുകള്‍ വിറ്റഴിച്ചതായും ഒന്നോ രണ്ടോ എണ്ണമേ ഇനി ബാക്കിയുള്ളൂവെന്നുമെല്ലാം നേരത്തെ വാര്‍ത്തകള്‍ കണ്ടിരുന്നു.

ആസ്റ്റണ്‍ മാര്‍ടിന്‍ വണ്‍ 77

ആസ്റ്റണ്‍ മാര്‍ടിന്‍ വണ്‍ 77

750 കുതിരകളുടെ കരുത്തുള്ളതാണ് ഈ കാര്‍. 7.3 ലിറ്റര്‍ വി8 എന്‍ജിനാണ് ഈ കുതിരശക്തി പകരുന്നത്. വണ്‍ 77ന് ഇന്ത്യന്‍ രൂപയില്‍ 9.7 കോടി രൂപ വിലവരും.

ബെന്‍ലെ കോണ്‍ടിനെന്‍റല്‍

ബെന്‍ലെ കോണ്‍ടിനെന്‍റല്‍

മറ്റൊരു വാഹനം ബെന്‍ലെ കോണ്‍ടിനെന്‍റല്‍ ജിടിയാണ്.

മെഴ്സിഡിസ് ബെന്‍സ് എസ്എല്‍എസ് എഎംജി.

മെഴ്സിഡിസ് ബെന്‍സ് എസ്എല്‍എസ് എഎംജി.

(ദുബൈ പൊലീസിന്‍റെ മറ്റ് വാഹനങ്ങള്‍)

Most Read Articles

Malayalam
English summary
The latest acquisition made by possibly the richest police force in the world, Dubai Police, is the Aston Martin One-77, which is the most expensive Aston Martin money can buy.
Story first published: Tuesday, May 7, 2013, 11:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X