ഓഡി ഡിട്രോയ്റ്റ് അവതാരത്തിന്റെ സ്‌കെച്ചുകള്‍

2014 ജനുവരിയില്‍ സംഭവിക്കാനിരിക്കുന്ന ഡിട്രോയ്റ്റ് ഓട്ടോഷോയിലേക്ക് ഓഡി കരുതിവെച്ച കണ്‍സെപ്റ്റ് കാറിന്റെ സ്‌കെച്ചുകള്‍ പുറത്തുവിട്ടു. വാഹനത്തിന്റെ പേര് ഓഡി പുറത്തുപറയുന്നില്ല. ഇതൊരു ക്രോസ്സോവറായിരിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ഓഡി ക്യു1 കണ്‍സെപ്റ്റിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടതിന്റെ പിന്നാലെയാണ് ഈ പേരില്ലാത്ത ക്രോസ്സോവര്‍ ചിത്രങ്ങളെത്തുന്നത്.

Audi Sports Crossover Concept For Detroit Auto Show

ഈ സ്‌കെച്ചുകളില്‍ കാണുന്ന ക്രോസ്സോവര്‍ ഒരുപക്ഷെ നിര്‍മാണത്തിന് എത്തിയേക്കില്ലെന്ന് ചിലര്‍ അനുമാനിക്കുന്നുണ്ട്. പ്രദര്‍ശനത്തിനുവെക്കുക എന്ന ഉദ്ദേശ്യത്തില്‍ നിര്‍മിച്ചതായിരിക്കാമിത്. രണ്ട് ഡോറുള്ള ക്രോസ്സോവറാണ് സ്‌കെച്ചുകളില്‍ കാണുന്നത്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക. റോഡിലും ട്രാക്കിലും ഒരുപോലെ ഉപയോഗിക്കാവുന്ന കാര്‍ എന്നാണ് ഓഡി ഈ കണ്‍സെപ്റ്റിന് നല്‍കുന്ന വിശേഷണം.

Audi Sports Crossover Concept For Detroit Auto Show

4.20 മീറ്റര്‍ നീളമുണ്ട് ഈ കണ്‍സെപ്റ്റിനെന്ന് ഓഡിയുടെ വിശദീകരണത്തില്‍ നിന്ന് മനസ്സിലാക്കാനാവുന്നു. 19 ഇഞ്ച് അലോയ് വീലുകളാണുള്ളത്. ഈ കണ്‍സെപ്റ്റിലൂടെ ഉദ്ദേശിക്കുന്നത് ഓഡിയുടെ ഭാവി ഡിസൈന്‍ സവിശേഷതകള്‍ എങ്ങനെയായിരിക്കുമെന്നത് വിശദീകരിക്കുകയാണ്.

Audi Sports Crossover Concept For Detroit Auto Show

മുന്നിലും പിന്നിലും അലൂമിനിയത്തില്‍ നിര്‍മിച്ച അണ്ടര്‍ ബോഡി ഗാര്‍ഡുകള്‍ നല്‍കിയിരിക്കുന്നത് കടുത്ത ഓഫ് റോഡ് ഉപയോഗത്തെ ഉദ്ദേശിച്ചാണ്.

Audi Sports Crossover Concept For Detroit Auto Show

ഗ്ലില്ല്, സൈഡ് ഏയര്‍ ഇന്‍ലെറ്റുകള്‍, തുടങ്ങിയ നിരവധി ഭാഗങ്ങള്‍ ഇ-ട്രോണ്‍ മോഡലുകളെ അനുസ്മരിപ്പിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Audi has released sketches of the "Show Car" for the North American International Auto Show (NAIAS) in Detroit that will be held in January 2014.
Story first published: Friday, December 6, 2013, 16:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X