ഭാരം കുറച്ച്, കടുപ്പം കൂട്ടിയ പുതിയ ടിടി

ഓഡിയുടെ അള്‍ട്രാ-ലൈറ്റ് ടിടി അള്‍ട്രാ ക്വട്രോ കണ്‍സെപ്റ്റ് വര്‍തര്‍സീ ഷോയില്‍ പ്രദര്‍ശിപ്പിക്കും. മെയ് എട്ടിനും 11നും ഇടയിലുള്ള ദിവസങ്ങളിലാണ് ആസ്ട്രേലിയയിലെ റെയ്ഫ്‍നിറ്റ്സില്‍ വെച്ച് ഈ ഷോ നടക്കുക. ഇത് ഫോക്സ്‍വാഗണ്‍ കാറുകളുടെ മാത്രം ഷോയാണ്. ഫോക്സ്‍വാഗണിന് കീഴിലുള്ള ബ്രാന്‍ഡപകളെല്ലാം കൂടെ ഓരോ കണ്‍സെപ്റ്റും കൊണ്ട് വന്നാല്‍ മതി, ഷോ നടക്കുന്ന പഞ്ചായത്ത് മുഴുവന്‍ നിറയാന്‍ എന്നതറിയാമല്ലോ.

ഓഡിയുടെ ഈ പുതിയ കൊടും കരുത്തന്‍ എസ്‍യുവിയുടെ ചിത്രങ്ങള്‍ കമ്പനി ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. താഴെ ചിത്രങ്ങള്‍ കാണാം.

അള്‍ട്രാ-ലൈറ്റ് ടിടി അള്‍ട്രാ ക്വട്രോ

അള്‍ട്രാ-ലൈറ്റ് ടിടി അള്‍ട്രാ ക്വട്രോ

പരമാവധി ഭാരം കുറച്ച് ഒരു വാഹനം എന്നതാണ് ഈ വാഹനത്തിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്ന്. 1,111 കിലോഗ്രാം ഭാരമാണ് ഈ കാറിനുള്ളത്. ഉല്‍പാദനത്തിലുള്ള ടിടി മോഡലിനെക്കാള്‍ 300 കിലോഗ്രാം കുറവാണിത്.

അള്‍ട്രാ-ലൈറ്റ് ടിടി അള്‍ട്രാ ക്വട്രോ

അള്‍ട്രാ-ലൈറ്റ് ടിടി അള്‍ട്രാ ക്വട്രോ

കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചുള്ള നിര്‍മാണം കൊണ്ടാണ് ഭാരം ഇത്രകണ്ട് കുറയ്ക്കാന്‍ സാധിച്ചത്.

അള്‍ട്രാ-ലൈറ്റ് ടിടി അള്‍ട്രാ ക്വട്രോ

അള്‍ട്രാ-ലൈറ്റ് ടിടി അള്‍ട്രാ ക്വട്രോ

കാറിന്‍റെ റൂഫ്, പിന്‍വശം തുടങ്ങിയ നിരവധി ഭാഗങ്ങള്‍ നിര്‍മിച്ചത് ഈ മെറ്റീയല്‍ ഉപയോഗിച്ചാണ്.

അള്‍ട്രാ-ലൈറ്റ് ടിടി അള്‍ട്രാ ക്വട്രോ

അള്‍ട്രാ-ലൈറ്റ് ടിടി അള്‍ട്രാ ക്വട്രോ

ഔട്‍സൈഡ് മിററുകള്‍ക്ക് പകരം കാമറകളാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ആരെങ്കിലും മൂട്ടില്‍ വന്നിടിച്ചാല്‍ അത് അകത്തിരുന്ന് ലൈവായി കാണാം.

അള്‍ട്രാ-ലൈറ്റ് ടിടി അള്‍ട്രാ ക്വട്രോ

അള്‍ട്രാ-ലൈറ്റ് ടിടി അള്‍ട്രാ ക്വട്രോ

2 ലിറ്ററിന്‍റെ ടിഎഫ്എസ്ഐ എന്‍ജിന്‍ 310 കുതിരകളെ പൂട്ടിയിരിക്കുന്നു. 1900 ആര്‍പിഎമ്മില്‍ 400 എന്‍എം ടോര്‍ക്കാണ് എന്‍ജിന്‍ പകരുക.

അള്‍ട്രാ-ലൈറ്റ് ടിടി അള്‍ട്രാ ക്വട്രോ

അള്‍ട്രാ-ലൈറ്റ് ടിടി അള്‍ട്രാ ക്വട്രോ

മണിക്കൂറില്‍ 100 കിമി വേഗം പിടിക്കാന്‍ ഈ എന്‍ജിന്‍ 4.2 സെക്കന്‍ഡ് മാത്രമേ എടുക്കൂ. ഇത് പ്രൊഡക്ഷനിലുള്ള ടിടിയെക്കാള്‍ 1.3 സെക്കന്‍ഡ് കുറവാണ് എന്നും അറിയുക.

Most Read Articles

Malayalam
English summary
At the Worthersee show this year Audi will showcase a high performance TT Ultra Quattro concept car that will offer the performance of a heavy weight such as the TT RS Plus.
Story first published: Monday, April 29, 2013, 18:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X