ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍ വേഗതയില്‍ റെക്കോര്‍ഡിട്ടു

ലോകത്തിലെ ഏറ്റവും വേഗമേറിയ കാര്‍ (ഉല്‍പാദന മോഡല്‍) നിര്‍മിക്കുന്ന ബുഗാട്ടി വെയ്റോണിന്‍റെ ഗിന്നസ് റെക്കോര്‍ഡ് സംബന്ധിച്ച് ചില വിവാദങ്ങള്‍ ഈയിടെ നടന്നിരുന്നു. വെയ്റോണല്ല, തങ്ങളുടെ വെനോം ജിടിയാണ് ഏറ്റവും വേഗമേറിയ കാര്‍ എന്നവകാശപ്പെട്ട് ഹെന്നസി രംഗത്തെത്തിയതാണ് വിവാദത്തിന് കാരണമായത്. ഗിന്നസ്സിനു മുമ്പില്‍ തങ്ങളിത് തെളിയിച്ചുവെന്നും ഇനിമുതല്‍ വെനോമാണ് ലോകത്തിലെ വേഗമേറിയ കാറെന്നും ഹെന്നസി പത്രക്കുറിപ്പിറക്കി.

എന്നാല്‍ ഇതെല്ലാം ഗിന്നസ് അധികൃതര്‍ നിരസിച്ചു. അവര്‍ വിഷയം പുനപ്പരിശോധിക്കാന്‍ തയ്യാറായി. പുനപ്പരിശോധനയില്‍ ബുഗാട്ടി വെയ്റോണ്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ ഉല്‍പാദനത്തിലുള്ള കാര്‍ എന്ന് ഗിന്നസ് വീണ്ടും ഉറപ്പിച്ചു.

ഇപ്പോള്‍ ബുഗാട്ടിയുടെ വെയ്റോണ്‍ ഗ്രാന്‍ഡ് സ്പോര്‍ട് വിറ്റെസി എന്ന കണ്‍വെര്‍ടിബ്ള്‍ കാറും വേഗതയുടെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ലോകത്തിലെ ഏറ്റവും വേഗമേറിയ ഉല്‍പാദനത്തിലുള്ള കണ്‍വെര്‍ടിബ്ള്‍ കാറാണിത്.

ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍

ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍

2013 ഏപ്രില്‍ മാസത്തിലാണ് ബുഗാട്ടി വെയ്റോണ്‍ ഗ്രാന്‍ഡ് സ്പോര്‍ട് വിറ്റസി ഈ റെക്കോര്‍ഡ് സ്ഥാപിച്ചത്.

ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍

ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍

408.84 കിലോമീറ്റര്‍ വേഗതയാണ് മണിക്കൂറില്‍ ഈ കണ്‍വെര്‍ടിബ്ള്‍ കാര്‍ പിടിച്ചത്. ഇത് വെയ്റോണ്‍ കൂപെ മോഡലിനെക്കാള്‍ 20 കിലോമീറ്ററോളം കുറവാണ്.

ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍

ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍

എഹ്ര ലെസ്സിയന്‍ ടെസ്റ്റ ട്രാക്കിലാണ് വേഗതാ പരിശോധന നടന്നത്. മൊത്തം 19 കിലോമീറ്റര്‍ നീളമുള്ള ഈ ട്രാക്കില്‍ 9 കിലോമീറ്ററോളം ദൂരം വളവുകളില്ലാത്തതാണ്.

ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍

ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍

ചൈനക്കാരനായ അന്തോണി ലിയു ആണ് റെക്കോര്‍ വേഗത പിടിക്കാന്‍ വെയ്റോണ്‍ കണ്‍വെര്‍ടിബ്ളിനെ സഹായിച്ച ഡ്രൈവര്‍. വെയ്റോണ്‍ സൂപ്പര്‍ സ്പോര്‍ട് കൂപെയുടെ തന്നെ നിറച്ചേരുവയിലാണ് റെക്കോര്‍ഡ് സ്ഥാപിച്ച കണ്‍വെര്‍ടിബ്ളും പ്രകടനത്തിന് വന്നത്. ഓറഞ്ചും കറുപ്പും നിറങ്ങളാണ് കൂപെയുടേത്.

ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍

ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍

ബുഗാട്ടി വെയ്റോണ്‍ 16.4 ഗ്രാന്‍ഡ് സ്പോര്‍ട് വിറ്റസി വെറും എട്ടെണ്ണം മാത്രമാണ് ലോകത്ത് ലഭ്യമായിട്ടുള്ളത്.

ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍

ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍

ഈ വണ്ടിക്ക് വില വെറും 14,11,51,098 രൂഫാ മാത്രം

ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍

ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍

8 ലിറ്റര്‍ ശേഷിയുള്ള ഡബ്ല്യു16 ക്വാഡ് ടര്‍ബോ എന്‍ജിനാണ് ഗ്രാന്‍ഡ് സ്പോര്‍ട് വിറ്റസിയില്‍ ഘടിപ്പിച്ചിരിക്കുന്നത്.

ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍

ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍

1200 കുതിരകളുടെ കരുത്ത് എന്‍ജിന്‍ പകരുന്നു. 100 എന്‍എം ആണ് ചക്രവീര്യം. 7 സ്പീഡ് ട്രാന്‍സ്മിഷന്‍ എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്ക് പകരുന്നു.

ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍

ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം പിടിക്കാന്‍ 2.6 സെക്കന്‍ഡ് മാത്രമേ ഈ വാഹനമെടുക്കൂ. 200 കിലോമീറ്റര്‍ വേഗത്തിലേക്ക് 7.1 സെക്കന്‍ഡ് കൊണ്ടും 300 കിലോമീറ്ററിലേക്ക് 16 സെക്കന്‍ഡ് കൊണ്ടും വെയ്റോണ്‍ കണ്‍വെര്‍ടിബ്ള്‍ എത്തിച്ചേരും.

ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍

ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍

100 കിമി വേഗം പിടിച്ചതിന് ശേഷം പൂര്‍ണമായ ബ്രേക്കിംഗിലെത്തിച്ചേരാന്‍ 5.9 സെക്കന്‍ാണ് വെയ്റോണ്‍ കണ്‍വെര്‍ടിബ്ള്‍ എടുക്കുക. 0-200-0 എത്തുവാന്‍ 12.9 സെക്കന്‍ഡും 0-300-0 എത്തുവാന്‍ 23.9 സെക്കന്‍ഡും എടുക്കും.

ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍

ബുഗാട്ടി കണ്‍വെര്‍ടിബ്ള്‍

അന്തം വിട്ട വേഗത പിടിച്ച ഘട്ടത്തിലും ബുഗാട്ടി വെയ്റോണ്‍ കണ്‍വെര്‍ടിബ്ള്‍ വളരെയധികം സ്ഥിരത പാലിക്കുകയും യാത്രക്കാരന്‍റെ കംഫര്‍ട്ടില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതിരിക്കുകയും ചെയ്തതായി ഡ്രൈവറായ ചൈനക്കാരന്‍ അന്തോണി പറഞ്ഞു. വാഹനത്തിന്‍റെ എയ്റോഡൈനമിക് ഡ‍ിസൈന്‍ കാറ്റിനോട് അല്‍പം പോലും വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നും അന്തോണി ചൂണ്ടിക്കാട്ടി.

വെയ്റോണ്‍ കണ്‍വെര്‍ടിബ്ള്‍ സ്പീഡ് റെക്കോര്‍ഡ് വീഡിയോ

Most Read Articles

Malayalam
English summary
The Bugatti Veyron Grand Sport Vitesse is holds a top speed world record.
Story first published: Friday, May 3, 2013, 11:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X