ഡാറ്റ്‌സന്‍ ഗോ സെഡാന്‍ പതിപ്പ് സ്‌കെച്ചുകള്‍

ഡാറ്റ്‌സന്‍ അവതരിപ്പിച്ച പുതിയ ചെറു ഹാച്ച്ബാക്ക് ആഗോളതലത്തില്‍ വലിയ പ്രതീക്ഷകളുണര്‍ത്തിയിട്ടുണ്ട്. ചെറുകാറുകള്‍ക്ക് ലോകത്തെമ്പാടും ആവശ്യക്കാര്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഡാറ്റ്‌സന്‍ എന്ന ബ്രാന്‍ഡിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പും ഗോ ഹാച്ച്ബാക്കിന്റെ ജനനവും സംഭവിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലാണ് ആദ്യം അവതരിപ്പിക്കപ്പെട്ടതെങ്കിലും ലോകത്തിന്റെ നാനാ വിപണികളിലേക്ക് ഗോ ഹാച്ച്ബാക്ക് ചെന്നെത്തും എന്ന കാര്യം ഉറപ്പായിട്ടുണ്ട്.

പലരും പലതരത്തിലാണ് ഗോ ഹാച്ച്ബാക്കിനെ കാണാനാഗ്രഹിക്കുന്നത്. ഇവിടെ ഒരു മലേഷ്യന്‍ ബ്ലോഗര്‍ ഗോ ഹാച്ച്ബാക്കിനെ സെഡാന്‍ രൂപത്തില്‍ സ്‌കെച്ചു ചെയ്തത് നല്‍കിയിരിക്കുന്നു. കൂടെ യൂറോപ്യന്‍ വിപണിക്കായി ഒരു ടൂ ഡോര്‍ പതിപ്പിന്റെ ഒരു ഡ്രൈവ്‌സ്പാര്‍ക് സ്‌കെച്ചും നല്‍കുന്നു.

സൗന്ദര്യം കൊണ്ടും സവിശേഷതകള്‍ കൊണ്ടും

സൗന്ദര്യം കൊണ്ടും സവിശേഷതകള്‍ കൊണ്ടും

മാരുതി സ്വിഫ്റ്റ് ഡിസൈര്‍, ഹോണ്ട അമേസ് എന്നിവയെ എതിരിടാന്‍ ഗോ ഹാച്ച്ബാക്കിന്റെ സെഡാന്‍ പതിപ്പിന് സാധിക്കണം. സൗന്ദര്യം കൊണ്ടും സവിശേഷതകള്‍ കൊണ്ടും.

സെഡാന്‍ പതിപ്പ്

സെഡാന്‍ പതിപ്പ്

നിലവില്‍ ഗോ ഹാച്ച്ബാക്കിന് ഒരു സെഡാന്‍ പതിപ്പ് കൊണ്ടുവരുന്ന കാര്യം കമ്പനി ആലോചിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല. ഗോ ഹാച്ച്ബാക്ക് ഒരു വിപണി വിജയമാകുകയാണെങ്കില്‍ തീര്‍ച്ചയായും ഇത് സംഭവിച്ചേക്കും.

ചെറു ഹാച്ച്ബാക്ക്

ചെറു ഹാച്ച്ബാക്ക്

അടുത്തതായി ഒരു ചെറു ഹാച്ച്ബാക്ക് കൂടി വരാനുണ്ട് ഡാറ്റ്സനില്‍ നിന്ന്. അതിനുശേഷം ഒരു എംപിവിയാണ് കമ്പനി പ്ലാന്‍ ചെയ്യുന്നത്.

ഡാറ്റ്‌സന്‍ ഗോ ടൂ ഡോര്‍ ഡ്രൈവ്‌സ്പാര്‍ക് സ്‌കെച്ച്

ഡാറ്റ്‌സന്‍ ഗോ ടൂ ഡോര്‍ ഡ്രൈവ്‌സ്പാര്‍ക് സ്‌കെച്ച്

യൂറോപ്യന്‍ വിപണിയിലേക്കും ഡാറ്റ്‌സന്‍ ബ്രാന്‍ഡ് കടക്കുമെന്നാണ് കരുതപ്പെടുന്നത്. യൂറോപ്പില്‍ ഇടക്കാലത്ത് ചെറുകാറുകള്‍ക്ക് ലഭിക്കുന്ന വന്‍ വരവേല്‍പ്പ് കണക്കിലെടുത്താല്‍ ഡാറ്റ്‌സന്‍ ഗോ പോലുള്ള മോഡലുകള്‍ക്ക് മികച്ച സാധ്യത കാണുന്നുണ്ട്.

Source

Most Read Articles

Malayalam
English summary
Here are the Datsun Go Sedan sketches rendered by an Australian site.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X