ഹ്യൂണ്ടായ് ഐ20യെ പീഡിപ്പിച്ച നിലയില്‍ കണ്ടെത്തി

കുറച്ചുനേരം മുമ്പ് ദിലീപ് ഛബ്രിയ ഡിസൈനിന്റെ വെബ്‌സൈറ്റ് തുറന്നപ്പോഴാണ് ഹ്യൂണ്ടായ് ഐ20 ഹാച്ച്ബാക്കിനെ ബലാല്‍സംഗം ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഡിസിയുടെ എല്ലാ വാഹനങ്ങളും എല്ലാവര്‍ക്കും ഇഷ്ടപ്പെടാറില്ല എന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. എന്നാല്‍ ഇത്തവണത്തെ ഐ20 മോഡിഫിക്കേന്‍ പോലെ എല്ലാവരും വെറുക്കാന്‍ സാധ്യതയുള്ള ഒരെണ്ണം അധികമൊന്നും പുറത്തു വന്നിട്ടില്ല ഡിസിയില്‍ നിന്ന്.

സൗന്ദര്യപരമായോ, സവിശേഷതകളുടെ കാര്യത്തിലോ എന്തെങ്കിലും വലിപ്പം അവകാശപ്പെടാന്‍ ഡിസി ഡിസൈന്‍ മോഡിഫൈ ചെയ്ത ഐ20ക്ക് കഴിയില്ലെന്നാണ് ഡ്രൈവ്‌സ്പാര്‍ക്കിന്റെ വിലയിരുത്തല്‍. ചിത്രങ്ങള്‍ കണ്ടതിനു ശേഷം താങ്കളുടെ അഭിപ്രായം താഴെ നല്‍കിയാല്‍ കൊള്ളാം.

DC Design Hyundai i20 Shows How Not To Spoil A Car

ഹ്യൂണ്ടായ് ഐ20യുടെ ഡിസി മോഡിഫിക്കേഷന്‍ ചിത്രങ്ങള്‍ വെബ്‌സൈറ്റിലും ഫേസ്ബുക്ക് ഫാന്‍ പേജിലും നല്‍കിയിട്ടുണ്ടെങ്കിലും വിശദാംശങ്ങളൊന്നും തന്നെ ചേര്‍ത്തിട്ടില്ല. സ്വന്തം കാര്‍ മോഡിഫൈ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ നേരിട്ട് വിളിക്കുക എന്നതായിരിക്കും ഡിസിയുടെ നയമെന്ന് കരുതുന്നു.

DC Design Hyundai i20 Shows How Not To Spoil A Car

പഴയ തലമുറ ഹ്യൂണ്ടായ് ഐ20യിലാണ് ഡിസി പണിയെടുത്തിരിക്കുന്നത്.

DC Design Hyundai i20 Shows How Not To Spoil A Car

പുതിയ ഗ്രില്‍ ഘടിപ്പിച്ചിരിക്കുന്നു മുന്‍വശത്ത്. ഡിസിയുടെ ലോഗോ ഇതിന് മുകളിലായി കാണാം.

DC Design Hyundai i20 Shows How Not To Spoil A Car

ഡിസി ഡിസൈനിന്റെ പൊതു സ്വഭാവങ്ങള്‍ ഈ കാറിന്റെ ഡിസൈനിലും കാണാം. ചുവപ്പ് നിറത്തിലുള്ള പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ഫോഗ് ലാമ്പിന്റെ ചുറ്റുമായി കാണുന്നു. ബംപര്‍ സ്‌പോയ്‌ലര്‍ ലിപ്പിനും ഇതേ നിറം നല്‍കിയിരിക്കുന്നു.

DC Design Hyundai i20 Shows How Not To Spoil A Car

ചുവപ്പ് നിറത്തിലുള്ള റോക്കര്‍ പാനല്‍ മാത്രമാണ് വശങ്ങളില്‍ വരുത്തിയിരിക്കുന്ന പ്രധാന മാറ്റം.

DC Design Hyundai i20 Shows How Not To Spoil A Car

പിന്നില്‍ നല്‍കിയിരിക്കുന്ന ഡ്യുവല്‍ എക്‌സോസ്റ്റ് പൈപ്പുകള്‍ ശ്രദ്ധിക്കുക. ഇവ സൗന്ദര്യപരമായ ഉദ്ദേശ്യത്തോടെ നിര്‍മിച്ചതാണ്; പ്രവര്‍ത്തിക്കില്ല.

DC Design Hyundai i20 Shows How Not To Spoil A Car

പിന്നിലെ ബംപറിന്റെ താഴ്ഭാഗം മുഴുവന്‍ ചുവപ്പ് നിറത്തിലുള്ള പ്ലാസ്റ്റിക് ഘടന നല്‍കിയിരിക്കുന്നു.

DC Design Hyundai i20 Shows How Not To Spoil A Car

എക്സ്റ്റീരിയര്‍ മാറ്റങ്ങള്‍ സ്റ്റാന്‍ഡേഡാണ് ഈ പാക്കേജില്‍. ഇന്റീരിയര്‍ മാറ്റങ്ങള്‍ വേണമെങ്കില്‍ തെരഞ്ഞെടുക്കാവുന്ന വിധത്തില്‍ 'ഓപ്ഷണല്‍' ആക്കിയിരിക്കുന്നു.

DC Design Hyundai i20 Shows How Not To Spoil A Car

ഡിസി ഡിസൈനിന്റെ ഈയടുത്ത കാലത്തെ ഡിസൈനുകളിലെല്ലാം കാണുന്ന അതേ ശൈലിയിലാണ് ഇന്റീരിയര്‍ മോഡിഫൈ ചെയ്തിട്ടുള്ളത്. ചുവന്ന നിറത്തില്‍ പൂര്‍ണമായും തുകല്‍ കൊണ്ട് നിര്‍മിച്ചവയാണ് ഇന്റീരിയര്‍ അപ്‌ഹോള്‍സ്റ്ററി.

DC Design Hyundai i20 Shows How Not To Spoil A Car

ചുവന്ന തുകല്‍ ഇന്റീരിയറിന്റെ മിക്കവാറും ഭാഗങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നു. ഡോര്‍ പാനലുകളിലും ലതറിന്റെ സാന്നിധ്യം കാണാം. സ്റ്റീയറിംഗ് വീല്‍, ഗിയര്‍ ലിവര്‍ നോബ്, സീറ്റുകള്‍ എന്നിവിടങ്ങളിലും തുകല്‍ ഘടിപ്പിച്ചിരിക്കുന്നു. ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് മറ്റ് ഫീച്ചറുകളൊന്നും തന്നെ ചേര്‍ത്തിട്ടില്ലെന്നാണ്.

Most Read Articles

Malayalam
English summary
To describe it in a few words the modified Hyundai i20 of DC Design neither add to the aesthetic appeal of the car nor seem to aid in improving the vehicle's functional abilities.
Story first published: Monday, November 4, 2013, 17:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X