അടവ് എന്ന തടവില്‍ നിന്ന് ഇളവ്

ഇടത്തരക്കാരന്റെ വലിയ ജീവിതപ്രയാസങ്ങളിലൊന്നാണ് വാഹനത്തിന്റെ അടവ്. സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടി കൂട്ടിയും, കാര്‍ കമ്പനികള്‍ അക്‌സസറി വിലകളും മെയിന്റനന്‍സ് ചെലവും ഇടക്കിടെ വര്‍ധിപ്പിച്ചും മധ്യവര്‍ഗക്കാരനെ ശരിക്കും ട്രാപ്പിലാക്കുന്നു. ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിയാണ് 'ഔട്ട് ഓഫ് ഹോം അഡ്വര്‍ടൈസിംഗ്' എന്ന അന്താരാഷ്ട്ര കമ്പനിയുടെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന പൂനെ ആസ്ഥാനമായ ഡ്രീമേഴ്‌സ് മീഡിയ അവതരിപ്പിക്കുന്നത്.

ഡൗണ്‍ പേയ്‌മെന്റ് നല്‍കി വാഹനം വാങ്ങിയാല്‍ മൂന്ന് വര്‍ഷത്തെ പ്രതിമാസ അടവ് ഡ്രീമേഴ്‌സ് മീഡിയ നോക്കിക്കൊള്ളും. ഇതിന് സ്വാഭാവികമായും ചില നിബന്ധനകളുണ്ടാകും എന്നതുറപ്പാണല്ലൊ. അവ, ഗാലറിയില്‍ വായിക്കാം.

Dreamers Media Will Pay Your EMI

പരമാവധി 6 ലക്ഷം രൂപ വിലയുള്ള കാര്‍ വാങ്ങുന്നവര്‍ക്കാണ് ഈ അവസരം ലഭിക്കുക.

Dreamers Media Will Pay Your EMI

5 വര്‍ഷത്തെ ലോണില്‍ 25 ശതമാനം ഡൗണ്‍ പേയ്‌മെന്റ് അടച്ചായിരിക്കണം വാഹനം വാങ്ങേണ്ടത്. ഡ്രീമേഴ്‌സ് ഏല്‍ക്കുക ആദ്യത്തെ മൂന്നു വര്‍ഷത്തെ ഇഎംഐ അഥവാ പ്രതിമാസ അടവാണ്. ബാക്കി രണ്ട് വര്‍ഷത്തെ അടവ് ഉപഭോക്താവ് ഏല്‍ക്കണം.

Dreamers Media Will Pay Your EMI

വാഹനത്തിന്റെ 40 ശതമാനം മുതല്‍ 60 ശതമാനം വരെയുള്ള പുറംഭാഗം ഡ്രീമേഴ്‌സ് പരസ്യങ്ങള്‍ പതിക്കുന്നതിനായി ഉപയോഗിക്കും. വിനൈല്‍ സ്റ്റിക്കറുകളാണ് പതിക്കുക. മൂന്നു വര്‍ഷവും ഇത് തുടരും.

Dreamers Media Will Pay Your EMI

കമ്പനിയുമായി കരാറിലേര്‍പ്പെട്ടാല്‍ കാര്‍ വൃത്തിയായി കൊണ്ടു നടക്കേണ്ടത് നിര്‍ബന്ധമാണ്. സ്റ്റിക്കറുകളും മറ്റും ഒട്ടിക്കുവാന്‍ അനുവദിക്കുന്നതല്ല.

Dreamers Media Will Pay Your EMI

മാസത്തില്‍ മിനിമം 1500 കിലോമീറ്റര്‍ ഓടിയിരിക്കണം ഈ വാഹനം. ഇത് പരിശോധിക്കുന്ന ഉപകരണം കാറില്‍ ഘടിപ്പിച്ചിരിക്കും. അവസാനത്തെ നിബന്ധനയില്‍ നിന്ന് മനസ്സിലാക്കാവുന്നത് വ്യക്തിഗത ഉപയോഗത്തിലുള്ള ഒരു കാറിന് ഡ്രീമേഴ്‌സിന്റെ സൗകര്യം ഉപയോഗിക്കുക പ്രയാസമായിരിക്കും എന്നാണ്. വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ ഇത്രയും ദൂരം മാസത്തില്‍ കാറില്‍ സഞ്ചരിക്കേണ്ടി വരികയുള്ളൂ. ഇത്രയും സഞ്ചരിക്കുന്ന ചില ബിസിനസ് എക്‌സിക്യുട്ടീവൂകള്‍ 6 ലക്ഷം പരിധിയില്‍ ഒരു കാറ് വാങ്ങാനുള്ള സാധ്യതയും കമ്മി. ചുരുക്കത്തില്‍ ടാക്‌സിയായി ഓടുന്ന വാഹനങ്ങള്‍ക്ക് മാത്രമേ ഈ സൗകര്യം ഉപയോഗിക്കാനാവൂ.

Most Read Articles

Malayalam
English summary
OOH (Out-Of-Home) advertising company's Indian takers the Dreamers Media and Advertising has introduced the EMI payment for ads program.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X