ഗള്‍ഫ് ഓയില്‍ ലിവറിയില്‍ ലാഫെരാരി

ഗള്‍ഫ് ഓയില്‍ ലോഗോയിലെ കോബാള്‍ട് ബ്ലൂ - ഓറഞ്ച് നിറങ്ങളുടെ ചേരുവ, കാര്‍ ഡിസൈനുകളുടെ ഭാഗമായിത്തീരുന്നത് 60കളിലാണെന്ന് പറയാം. മോട്ടോര്‍സ്പോര്‍ട്സില്‍ ഗള്‍ഫ് ഓയില്‍ കമ്പനി സജീവമാക്കുന്നത് ഇക്കാലത്താണ്. ഫോഡ് ജിടി40, പോഷെ 917 എന്നീ കാറുകള്‍ ഗള്‍ഫ് ഓയില്‍ വര്‍ണരാജിയുമായി ട്രാക്കുകളില്‍ ചീറിപ്പാഞ്ഞു.

ഇപ്പോള്‍ പുതിയ വാര്‍ത്തകളില്‍ ഗള്‍ഫ് ഓയില്‍ ലിവറി വീണ്ടും നിറയുകയാണ്. ഫെരാരിയുടെ ഏറ്റവും പുതിയ അവതാരം ലാഫെരാരിക്ക് ഗള്‍ഫ് ഓയില്‍ ലിവറി നല്‍കിയിരിക്കുകയാണ് പ്രത്യുഷ് റാവത് എന്ന ദില്ലിക്കാരന്‍. താനൊരു വണ്ടിപ്പിരാന്തനാണെന്ന് (Auto enthusiast) പ്രത്യുഷ് തന്‍റെ ഫേസ്‍ബുക്ക് പേജില്‍ സ്വയം പരിചയപ്പെടുത്തുന്നു. ഒരു ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡിസൈനറാവാണ് തന്‍റെ ആഗ്രഹമെന്നും ഈ 18-കാരന്‍ പറയുന്നു. താഴെ കാണുന്ന ഗള്‍ഫ് ഓയില്‍ ലിവറിയിലുള്ള ലാഫെരാരി പ്രത്യുഷ് ഡിസൈന്‍ ചെയ്തതാണ്. ഇതൊരു ഫോട്ടോഷോപ്പ് പണിയാണ്. CarbonDesigns എന്ന പേരില്‍ പ്രത്യുഷിന്‍റെ ഒരു ഫേസ്‍ബുക്ക് പേജുണ്ട്.

ഗള്‍ഫ് ഓയില്‍ ലിവറി പണി

ഗള്‍ഫ് ഓയില്‍ ലിവറി പണി

ദിതാണ് പ്രത്യുഷ് റാവത്ത് ചെയ്ത ഗള്‍ഫ് ഓയില്‍ ലിവറി പണി.

ഗള്‍ഫ് ഓയില്‍ ലിവറി പണി

ഗള്‍ഫ് ഓയില്‍ ലിവറി പണി

6.3 ലിറ്ററിന്‍റെ വി12 എന്‍ജിനാണ് ലാഫെരാരിക്കുള്ളത്. ഇതൊരു ഹൈബ്രിഡ് കാറാണ്. ഇലക്ട്രിക് മോട്ടോറാണ് പെട്രോള്‍ എന്‍ജിനെക്കൂടാതെ ഘടിപ്പിച്ചിരിക്കുന്നത്.

ഗള്‍ഫ് ഓയില്‍ ലിവറി പണി

ഗള്‍ഫ് ഓയില്‍ ലിവറി പണി

963 കുതിരകളുടെ കരുത്തുണ്ട് ലാഫെരാരി എന്‍ജിന്. 970 എന്‍എം എന്ന അന്തംവിട്ട ടോര്‍ക്കും വാഹനത്തിനുണ്ട്.

Most Read Articles

Malayalam
English summary
Gulf Livery has been worn by legendary cars such as Ford GT40 and Porsche 917 in the past. Now, its time for the LaFerrari to get its own.
Story first published: Thursday, May 2, 2013, 14:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X