ഫെരാരി ഉടമകള്‍ അസന്തുഷ്ടരെന്ന് പഠനം

ഇന്‍ഷൂറന്‍സ് കമ്പനിയായ എഎക്സ്എ ഗ്രൂപ് നടത്തിയ ഒരു വിപണിപഠനം സൂചിപ്പിക്കുന്നത് പ്രകാരം ഫെരാരി ഉടമകള്‍ക്ക് തങ്ങളുടെ വിലയേറിയ ഉടമസ്ഥതയില്‍ വലിയ സന്തോഷമൊന്നുമില്ല! വിലയിലും ബ്രാന്‍ഡ് മൂല്യത്തിലും അന്തസ്സിലും എന്‍ജിന്‍ കരുത്തിലും ഡ‍ിസൈന്‍ സൗന്ദര്യത്തിലുമെല്ലാം ഏറെ മുമ്പില്‍ നില്‍ക്കുന്ന ഫെരാരി സന്തോഷം തരുന്നതില്‍ പിന്നിലാണെന്ന വാര്‍ത്ത ഓട്ടോ ഉലഹം ഞെട്ടലോടെയാണ് കേള്‍ക്കുന്നത്.

ബ്രിട്ടനില്‍ നടത്തിയ പഠനത്തിലാണ് ഫെരാരി ഉടമകളുടെ അസന്തുഷ്ടി വ്യക്തമായത്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ശരിയാണെങ്കില്‍ 2000 ഫെരാരി ഉടമകളിലാണ് സര്‍വേ നടത്തിയത്. ഇവരില്‍ 57 ശതമാനം പേരാണ് അസന്തുഷ്ടര്‍. എന്തൊരു കഷ്ടം!

Ferrari

അസന്തുഷ്ടി എന്നാല്‍ എന്താണെന്നുകൂടി വിശദീകരിക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു. 43 ശതമാനം ഫെരാരി മുതലാളിമാര്‍ ഫെരാരിയുടെ സര്‍വീസ് സെന്‍ററിലെ പയ്യന്മാരുടെ മോശം പെരുമാറ്റം കൊണ്ടോ സര്‍വീസ് മോശമായതുകൊണ്ടോ അല്ല അസുന്തഷ്ടരായിരിക്കുന്നത്. തങ്ങളുടെ കാര്‍ ഡ്രൈവ് ചെയ്യുന്നത് അവര്‍ വേണ്ട മാതിരി ആസ്വദിക്കുന്നില്ല എന്നതാണ് സംഗതി.

ചെലവാക്കിയ പണത്തിന്‍റെ സന്തോഷമൊന്നും വണ്ടിയോടിക്കുമ്പോള്‍ അനുഭവപ്പെടുന്നില്ല എന്നാണ് മിക്കവാറും പേരുടെ അഭിപ്രായം.

റിസര്‍ച്ച് ഫെരാരിയില്‍ മാത്രം ഒതുങ്ങിയതായിരുന്നില്ല. ബിഎംഡബ്ലിയു ഉടമകളില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത് അവരില്‍ 83 ശതമാനം പേരും തങ്ങളുടെ ഉടമസ്ഥത ആസ്വദിക്കുന്നു എന്നാണ്.

Most Read Articles

Malayalam
English summary
A new research conducted by insurance firm AXA Group has found that only 57 percent of those who own a Ferrari actually enjoy driving their exotic, million dollar cars.
Story first published: Saturday, March 23, 2013, 17:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X