തകര്‍ന്നുപോയ അഞ്ച് അമേരിക്കന്‍ സ്വപ്നങ്ങള്‍

എല്ലാ സ്വപ്നവും യാഥാര്‍ത്ഥ്യമാകാനുള്ളതല്ല എന്നത് നമുക്കറിവുള്ളതാണല്ലോ. ഇക്കാര്യം മനസ്സില്‍ വെച്ചുകൊണ്ടുതന്നെയാണ് കാര്‍ നിര്‍മാതാക്കള്‍ വന്‍തുക ചെലവിട്ട് കണ്‍സെപ്റ്റുകള്‍ നിര്‍മിക്കുന്നത്. ബ്രാന്‍ഡിന്‍റെ പൊതു തീം മാത്രം നിലനിര്‍ത്തി കലാകാരന്മാര്‍ പൂര്‍ണ സ്വാതന്ത്യമെടുത്ത് നിര്‍മിക്കുന്ന കണ്‍സെപ്റ്റുകള്‍ പലപ്പോഴും അപ്രായോഗികമായിരിക്കും. എന്നിരിക്കിലും ഓട്ടോമൊബൈല്‍ സങ്കല്‍പങ്ങളെ ബഹുദൂരം മുമ്പോട്ടുനയിക്കുന്നതില്‍ ഇത്തരം സങ്കല്‍പങ്ങള്‍ വലിയ പങ്കുവഹിക്കാറുണ്ട്.

യാഥാര്‍ത്ഥ്യമാകുന്ന സങ്കല്‍പങ്ങളും അതേപടി ഉല്‍പാദന മോഡലാവാറില്ല എന്നറിയാമല്ലോ. വിപണിയുടെ സ്വഭാവവും മറ്റും പരിഗണിച്ച്, പ്രായോഗിക ലോകത്തിനിണങ്ങുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഉല്‍പാദന മോഡലുകള്‍ ഇറക്കുക. എന്നാല്‍ ഉല്‍പാദനത്തിലേക്കെത്താതെ സങ്കല്‍പങ്ങളായി മാത്രം അവശേഷിക്കാന്‍ വിധിക്കപ്പെട്ട ചില കണ്‍സെപ്റ്റുകളുണ്ട്. ഇവയെ പരാജയപ്പെട്ടവയായി പൊതുവില്‍ കണക്കാക്കാറുണ്ട്. എന്നാല്‍ ഈ പരാജയം ഒരു സങ്കല്‍പത്തിന്‍റെ പരാജയമാകുന്നില്ല. അവയെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാകാത്ത വിപണിസാഹചര്യങ്ങളുടെ പരാജയമാണത്. ഇവിടെ ആഘോഷിക്കപ്പെട്ട ചില 'പരാജിത' അമേരിക്കന്‍ കണ്‍സെപ്റ്റുകളെ പരിചയപ്പെടാം.

ഫോഡ് ഇന്‍ഡിഗോ

ഫോഡ് ഇന്‍ഡിഗോ

ടാറ്റയ്ക്കും മുന്‍പ് ഇന്‍ഡിഗോ എന്ന ബ്രാന്‍ഡ് നാമം ഉപയോഗിക്കപ്പെട്ടിരുന്നു. ഫോഡ് ഡിസൈന്‍ ചെയ്ത ഒരു ജിടി സൂപ്പര്‍ കാര്‍ കണ്‍സെപ്റ്റിനാണ് ഈ പേരിട്ടിരുന്നത്. 1996ല്‍ പുറത്തുവന്ന ഈ കണ്‍സെപ്റ്റ് അമേരിക്കയില്‍ ജനകീയമായിരുന്ന ഇന്‍ഡി റേസ് കാറുകളുടെ രൂപത്തെ ആധാരമാക്കിയാണ് ഡിസൈന്‍ ചെയ്തത്.

ഫോഡ് ഇന്‍ഡിഗോ

ഫോഡ് ഇന്‍ഡിഗോ

3.9 സെക്കന്‍ഡില്‍ 100 കിമി വേഗം പിടിക്കുന്ന ശക്തമായ ഒരു വി12 എന്‍ജിനായിരുന്നു ഫോഡ് ഇന്‍ഡിഗോയില്‍ ഘടിപ്പിച്ചിരുന്നത്. ഇത്തരമൊരു പ്രകടനം കേട്ടുകേള്‍വി പോലുമില്ലായിരുന്നു ഈ സങ്കല്‍പം പുറത്തിറങ്ങുന്ന കാലത്ത്. ഫോഡ് ഇന്‍ഡിഗോ ഉല്‍പാദന മോഡലായി പുറത്തുവരികയുണ്ടായില്ല.

ബ്യൂക്ക് ബ്ലാക്‍ഹോക്

ബ്യൂക്ക് ബ്ലാക്‍ഹോക്

വയസ്സന്മാരുടെ ബ്രാന്‍ഡ് എന്ന ചീത്തപ്പേര് പേറുകയായിരുന്ന ബ്യൂക്ക് അതില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ കണ്‍സെപ്റ്റ് നിര്‍മിച്ചത്. യുവാക്കളെ ആകര്‍ഷിക്കുക എന്നതായിരുന്നു ഉദ്ദേശ്യം.

ബ്യൂക്ക് ബ്ലാക്‍ഹോക്

ബ്യൂക്ക് ബ്ലാക്‍ഹോക്

ക്ലാസിക് സൗന്ദര്യത്തെ ആധുനിക ഡിസൈന്‍ സവിശേഷതകളുമായി കൂട്ടിയിക്കുക എന്ന സങ്കല്‍പമായിരുന്നു ഡിസൈനിനു പിന്നിലുണ്ടായിരുന്നത്. 463 കുതിരകളുടെ ശേഷിയുള്ള ജിഎസ് വി8 എന്‍ജിനാണ് ഘടിപ്പിച്ചിരുന്നത്. 1970ല്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ വന്‍തോതില്‍ ആളുകളെ ആകര്‍ഷിച്ചെങ്കിലും ബ്യൂക്ക് ഈ വാഹനത്തെ ഉല്‍പാദനമോഡലാക്കാന്‍ ധൈര്യപ്പെട്ടില്ല.

ഹരികെയ്ന്‍ ജീപ്പ്

ഹരികെയ്ന്‍ ജീപ്പ്

ജീപ്പ് അവതരിപ്പിച്ച ഹരികെയ്ന്‍ കണ്‍സെപ്റ്റ് ലോകത്ത് ഇന്നുവരെ അവതരിച്ചവയില്‍ വെച്ചേറ്റവും കിടിലനായ ഓഫ് റോഡ് വാഹനമാണെന്നു പറയാനാകും. 20 ഇഞ്ച് വീലുകളും 37 ഇഞ്ച് ടയറുകളും ഹരിക്കെയ്നിനുണ്ടായിരുന്നു.

ഹരികെയ്ന്‍ ജീപ്പ്

ഹരികെയ്ന്‍ ജീപ്പ്

ഈ വാഹനത്തിന്‍റെ ടേണിംഗ് റേഡിയസ് 0 ആയിരുന്നു! വീലുകള്‍ സ്വതന്ത്രമായി ഏത് ദിശയിലേക്കും ചലിപ്പിക്കാന്‍ സാധിക്കുമായിരുന്നു.

ക്രിസ്‍ലര്‍ അറ്റ്ലാന്‍ഡിക്

ക്രിസ്‍ലര്‍ അറ്റ്ലാന്‍ഡിക്

1995ലാണ് ഈ മികവുറ്റ കണ്‍സെപ്റ്റ് വരുന്നത്. 1930കളിലെ ബുഗാട്ടി അറ്റ്ലാന്‍ഡിക്കിന്‍റെ ക്ലാസിക് ചാരുതയാണ് ഈ വാഹനം കടമെടുത്തിരുന്നത്.

ക്രിസ്‍ലര്‍ അറ്റ്ലാന്‍ഡിക്

ക്രിസ്‍ലര്‍ അറ്റ്ലാന്‍ഡിക്

ഈ വാഹനം പരസ്യ പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടെങ്കിലും ഒരിക്കലും ഉല്‍പാദന മോഡലായി മാറിയില്ല.

ലിങ്കണ്‍ കോണ്‍ടിനെന്‍റല്‍

ലിങ്കണ്‍ കോണ്‍ടിനെന്‍റല്‍

2002ലാണ് ഈ കണ്‍സെപ്റ്റ് അവതരിച്ചത്. 414 കുതിരശക്തിയുള്ള 6 ലിറ്റര്‍ വി12 എന്‍ജിനായിരുന്നു ലിങ്കണ്‍ കോണ്‍ടിനെന്‍റല്‍ പേറിയിരുന്നത്.

ലിങ്കണ്‍ കോണ്‍ടിനെന്‍റല്‍

ലിങ്കണ്‍ കോണ്‍ടിനെന്‍റല്‍

ഏറ്റവും മികച്ച ആഡംബര കാര്‍ എന്നതായിരുന്നു കണ്‍സെപ്റ്റിന് പിന്നിലെ ആശയം. റോള്‍ റോയ്‍സില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 'ആത്മഹത്യാ ഡോറുകള്‍' ഈ വാഹനത്തിനു ഘടിപ്പിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതി ഫോഡ് മുന്നോട്ട് നീക്കിയില്ല.

Most Read Articles

Malayalam
English summary
Here is a look at five American concept cars that remained concepts.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X