ഇന്ത്യ ആഗ്രഹിക്കുന്ന വാഹനങ്ങള്‍

രാജ്യത്ത് യാതൊരു വില്‍പന സാധ്യതയുമില്ലാത്ത മോഡലുകളെ കൊണ്ടുവന്ന് പരാജയം രുചിച്ചു മടങ്ങുന്നത് ഇപ്പോഴും പല കാര്‍ നിര്‍മാതാക്കളും തുടരുന്നുണ്ട്. ഇന്ത്യയുടെ രുചികളെ തിരിച്ചറിയാന്‍ കഴിയാത്തതു കൊണ്ടു മാത്രം വിപണിയില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയാത്ത വിദേശ കാര്‍ നിര്‍മാത്താക്കളുണ്ട്. ഇവര്‍ക്ക് വിദേശത്തെ പല വിപണികളിലും വില്‍പനയിലുള്ള കാറുകളെ കണ്ടാല്‍ നമുക്ക് അത്ഭുതം തോന്നും. അവ ഇന്ത്യക്കു വേണ്ടി ഉണ്ടാക്കിയതാണല്ലോ എന്ന് ഓര്‍ത്തുപോകും.

നിര്‍ഭാഗ്യകരമെന്നു പറയെട്ടെ, ഇത്തരം അസാധ്യമായ സാധ്യതകളുള്ള നിരവധി കാറുകള്‍ ഇന്നും ഇന്ത്യന്‍ വിപണിക്ക് പുറത്താണുള്ളത്. ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് കാര്‍നിര്‍മാതാക്കള്‍ തീരുമാനിച്ചിട്ടില്ലാത്തതും എന്നാല്‍ ഇന്ത്യ അര്‍ഹിക്കുന്നതുമായ ചില കാര്‍ മോഡലുകളെ പരിചയപ്പെടാം.

എന്‍-വണ്‍

എന്‍-വണ്‍

ഹോണ്ട ഈയിടെയാണ് എല്‍-വണ്‍ മിനി ഹാച്ച്ബാക്ക് ജപ്പാനില്‍ ലോഞ്ച് ചെയ്തത്. എന്തുകൊണ്ടും ഇന്ത്യക്ക് ചേരുന്നതാണ് ഈ ചെറുവാഹനം എന്നു പറയാം. എന്‍ വണ്ണിന്റെ ഡിസൈന്‍ ശൈലി ഏതൊരു ഇന്ത്യക്കാരനെയും ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സന്ദേഹമൊന്നുമില്ല. ഈ വണ്ടി ഇന്ത്യയില്‍ വരികയാണെങ്കില്‍ മാരുതി വാഗണ്‍ ആറിന് നേരിട്ടുള്ള ഒരു കിടിലന്‍ എതിരാളിയെയാണ് കിട്ടുക.

എന്‍-വണ്‍

എന്‍-വണ്‍

660 സിസി ശേഷിയുള്ള എന്‍ജിനാണ് ഹോണ്ട എന്‍ വണ്ണിനുള്ളത്. ലിറ്ററിന് 27 കിലോമീറ്റര്‍ മൈലേജാണ് എന്‍ വണ്‍ പകരുന്നത്. ഈ ഇന്ധനക്ഷമത ഇന്ത്യയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പ്രീമിയം കാറുകളുടെ വില്‍പനയില്‍ ഇടിവ് സംഭവിച്ചു വരുന്ന സമയമാണിത്. കുറഞ്ഞ വിലയുള്ള കാറുകള്‍ വിപണിയിലെത്തിക്കാന്‍ ഹോണ്ട ഇപ്പോള്‍ തയ്യാറാകുന്നുണ്ട്. എന്‍ വണ്‍ ഇന്ത്യയിലെത്താന്‍ ധാരാളം കാരണങ്ങള്‍ കണ്ടെത്താന്‍ നമുക്കിപ്പോള്‍ കഴിയും.

സ്‌കോഡ സിറ്റിഗോ

സ്‌കോഡ സിറ്റിഗോ

ശരിയായ ഒരു വിപണി നയത്തിന്റെ അഭാവം സ്‌കോഡയെ പ്രയാസത്തിലാക്കുന്നുണ്ട് ഇന്ത്യയില്‍. യതി, ലോറ തുടങ്ങിയ വാഹനങ്ങളുടെ പരാജയം സ്‌കോഡയുടെ അശ്രദ്ധമായി രൂപപ്പെടുത്തിയതെന്ന് തോന്നിക്കുന്ന വിപണിനയത്തിന്റെ ഫലങ്ങളാണ്. കമ്പനിയുടെ സിറ്റിഗോ ഹാച്ച്ബാക്ക് തികച്ചും ഇന്ത്യയുടെ സാഹചര്യങ്ങള്‍ക്കിണങ്ങുന്നതാണ്.

സ്‌കോഡ സിറ്റിഗോ

സ്‌കോഡ സിറ്റിഗോ

4 ലക്ഷത്തിന്റെയും 6 ലക്ഷത്തിന്റെയും പരിസരത്തില്‍ ഈ വാഹനം ഇന്ത്യയില്‍ ലോഞ്ച് ചെയ്യാവുന്നതാണ്. പ്രീമിയം ഹാച്ച്ബാക്കുകള്‍ക്കിടയില്‍ തീര്‍ച്ചയായും ഒരിടം കണ്ടെത്താന്‍ സിറ്റിഗോയ്ക്ക് സാധിക്കും. 75 കുതിരശക്തിയുള്ള 1.2 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനും 1 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനും ഘടിപ്പിച്ച് സിറ്റിഗോ വിദേശ വിപണികള്‍ ലഭ്യമാണ്.

ഫിയറ്റ് പാണ്ട

ഫിയറ്റ് പാണ്ട

ഡിസൈനിന് പാണ്ടയുടെ ശരീരസവിശേഷതകളാണ് ഫിയറ്റ് പാണ്ടയ്ക്ക് നല്‍കിയിരിക്കുന്നത്. ധാരാളം സ്ഥലസൗകര്യമുള്ള ഈ വണ്ടി ഇന്ത്യയിലെത്തിക്കാന്‍ ഫിയറ്റിന് പദ്ധതിയുണ്ടെന്ന് കേട്ടിരുന്നു.

Five cars Suit For Indian Market

6 എന്‍ജിന്‍ പതിപ്പുകളും ഒരു ഫോര്‍വീല്‍ സന്നാഹവുമുള്‍പ്പെടെയാണ് വിദേശങ്ങളില്‍ പാണ്ടയുടെ വിപണി പിടിത്തം. 5 ലക്ഷത്തിനും 7 ലക്ഷത്തിനും ഇടയില്‍ വിലയിട്ട് പാണ്ടയെ ഇന്ത്യയിലെത്തിച്ചാല്‍ സംഗതി പ്രവര്‍ത്തിക്കാതിരിക്കില്ല. മാരുതി സ്വിഫ്റ്റിനും ഹ്യൂണ്ടായ് ഐ20ക്കുമെല്ലാം ഒരു മികച്ച എതിരാളി തന്നെയായി പാണ്ട മാറുകയും ചെയ്യും.

സുസൂക്കി എപിവി

സുസൂക്കി എപിവി

മാരുതി സുസൂക്കിക്ക് എംപിവി സെഗ്മെന്റില്‍ തരക്കേടില്ലാത്ത പിടിപാടുണ്ടാക്കിക്കൊടുത്തത് എര്‍റ്റിഗയാണ്. ഈ വാഹനത്തിന്റെ പിരമിതികളെ മറികടക്കുന്ന ഒരു വാഹനം കൂടി കൊണ്ടുവരികയാണെങ്കില്‍ അത് വിപണിയില്‍ പ്രവര്‍ത്തിക്കാതിരിക്കില്ല.

മിത്സുബിഷി മിറാഷ്

മിത്സുബിഷി മിറാഷ്

കുറെക്കാലമായി മിറാഷ് ഇന്ത്യയില്‍ പ്രവേശിക്കുന്നതിെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട്. രാജ്യത്തേക്ക് വലിയ ശ്രദ്ധ ഇനും നല്‍കാന്‍ കഴിഞ്ഞിട്ടില്ലാത്ത മിത്സുബിഷി ഇപ്പോള്‍ ഇതെക്കുറിച്ചൊന്നും പറയുന്നില്ല.

Most Read Articles

Malayalam
English summary
Here you can read about five cars that are suit for Indian market.
Story first published: Saturday, August 3, 2013, 11:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X