'ഇറ്റാലിയന്‍ കുണ്ഠിതം': ഫോഡിന് പണികിട്ടി

വിവാദമുണ്ടാക്കുന്ന പരസ്യങ്ങളുണ്ടാക്കി ശ്രദ്ധ നേടുന്നത് ഈയിടെയായി ഒരു ട്രെന്‍ഡാണ്. ഇത് പലപ്പോഴും പരസ്യം ചെയ്യുന്ന കമ്പനിയുടെ താല്‍പര്യപ്രകാരമാകണമെന്നില്ല. പരസ്യക്കമ്പനികള്‍ തങ്ങള്‍ക്ക് ശ്രദ്ധ കിട്ടാന്‍ വേണ്ടിയും ഇത്തരം തരികിട പരിപാടികള്‍ ചെയ്യാറുണ്ട്. ഈ വിഭാഗത്തില്‍ വന്നിട്ടുള്ള ഏറ്റവും പുതിയ വാര്‍ത്ത ഫോര്‍ഡ് ഫിഗോ ഹാച്ച്ബാക്കിനെക്കുറിച്ചുള്ളതാണ്.

ഫോഡിന്റെ പരസ്യ-വിപണന പങ്കാളിയായ ജെഡബ്ല്യൂടിയുടെ സൃഷ്ടിയാണ് ഈ പരസ്യം. ഫോഡ് ഫിഗോ ഹാച്ച്ബാക്കിന്‍റെ ബൂട്ട് സൈസ് വലുതാണെന്നത് നാട്ടാരെ അറിയിക്കാന്‍ വേണ്ടിയാണിത് സൃഷ്ടിച്ചത്. പത്രങ്ങളില്‍ പരസ്യം വന്നതോടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്‍ തോതിലുള്ള പ്രതിഷേധങ്ങള്‍ വന്നതോടെ ജെഡബ്ല്യൂടി മാപ്പപേക്ഷിച്ച് തടിയൂരിയിരിക്കുകയാണ്.

ഫോഡിന് കട്ടപ്പണി

ഫോഡിന് കട്ടപ്പണി

മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോണിയെ ചിത്രീകരിക്കുന്ന പരസ്യം ചില യാഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറയുന്നുണ്ടെങ്കിലും അവ അത്രകണ്ട് 'നയന്ത്രപര'മല്ല. മൂന്ന് പെണ്‍കിടാങ്ങളെ ഫിഗോയുടെ ബൂട്ടില്‍ കെട്ടിയിടപ്പെട്ട നിലയില്‍ കാണുന്നുണ്ട് പരസ്യത്തില്‍. വാഹനത്തിന്‍റെ മുന്‍ സീറ്റിലിരുന്ന ബര്‍ലൂസ്കോണി വിജയ ചിഹ്നം കാണിക്കുന്നു. ബര്‍ലുസ്കോണിയുമായുള്ള ലൈംഗിക ഇടപാട് പത്രസമ്മേളനം നടത്തി വിളിച്ചു പറഞ്ഞവരെയാണ് പിന്നില്‍ കെട്ടിയിട്ടിരിക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്തായാലും നല്ല പണിയായിപ്പോയി!

ഫോഡിന് കട്ടപ്പണി

ഫോഡിന് കട്ടപ്പണി

ഈ ചിത്രത്തില്‍ മുന്‍സീറ്റിലിരിക്കുന്നത് പാരിസ് ഹില്‍ട്ടനാണ്. കര്‍ഡേഷ്യന്‍ സഹോദരിമാരെയാണ് പിന്നില്‍ കെട്ടിയിട്ടിരിക്കുന്നത്.

ഫോഡിന് കട്ടപ്പണി

ഫോഡിന് കട്ടപ്പണി

ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കേല്‍ ഷൂമാക്കറാണ് മുമ്പിലിരിക്കുന്നത്. ബൂട്ടിനത്ത് കെട്ടിയിടപ്പെട്ട നിലയില്‍ കാണുന്നത് സെബാസ്റ്റ്യന്‍ വിറ്റല്‍, ഫെര്‍നാന്‍ഡോ അലന്‍സോ, ല്യൂയിസ് ഹാമില്‍ട്ടന്‍ എന്നിവരാണ്.

Most Read Articles

Malayalam
English summary
Ford India has landed itself in an unnecessary controversy, with some print ads features curvasious women gagged, bonded and dumped in the Ford Figo's boot.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X