ഏത് ക്ഷോഭത്തിലും രക്ഷകന്‍!

പ്രകൃതിക്ഷോഭങ്ങള്‍ നമുക്ക് പുത്തരിയല്ല. ഇത്തരം സ്ഥലങ്ങള്‍ തെരഞ്ഞു പിടിച്ച് അങ്ങോട്ട് തീര്‍ത്ഥാടനം ചെയ്യുന്നവരാണ് നമ്മള്‍. പ്രകൃതിക്ഷോഭങ്ങള്‍ നിരന്തരം നടക്കുന്ന ഇടങ്ങളില്‍പ്പോലും രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ വളരെ പരിമിതമാണ് നമ്മുടെ രാജ്യത്തെന്നു കാണാം. എല്ലായിടത്തും ഇങ്ങനെയല്ല.

ഇന്ന് നമ്മള്‍ കുറച്ചു നേരം ചര്‍ച്ചിക്കാന്‍ പോകുന്നത് ഒരു രക്ഷാപ്രവര്‍ത്തന ട്രക്കിനെക്കുറിച്ചാണ്. അന്തംവിട്ട സന്നാഹങ്ങള്‍ കുത്തിനിറച്ച ഘെ-ഓ റെസ്‌ക്യൂ എന്ന ഈ ട്രക്ക് റൊമാനിയക്കാരനാണ്. സാങ്കേതികവും പ്രകടനപരവുമായി ഇത്രയേറെ മികച്ച സുരക്ഷാ പ്രവര്‍ത്തന വാഹനങ്ങള്‍ ലോകത്തു തന്നെ വിരളമാണെന്നു കാണാം.

ഘെ-ഒ

ഘെ-ഒ

ഘെ-ഒ മോട്ടോഴ്‌സില്‍ നിന്നുള്ള ഏറ്റവും പുതിയ ഉല്‍പന്നമാണിത്. ഏത് തരത്തിലുള്ള ഭൂപ്രകൃതിയിലും കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ് ഈ വാഹനമെന്ന് കമ്പനി പറയുന്നു.

GheO Rescue World’s Most Versatile Rescue

ഒരു ട്രക്കിന്റെ പ്ലാറ്റ്‌ഫോമിലാണ് റെസ്‌ക്യൂ നിര്‍മിച്ചിട്ടുള്ളത്. ഹെവി ഡ്യൂട്ടി ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചിരിക്കുന്നു എന്‍ജിനോടൊപ്പം. എത്ര ദുര്‍ഘടമായ ഇടങ്ങളെയും കടന്നുപോകാന്‍ വാഹനം സര്‍വ്വസജ്ജമാണ്.

GheO Rescue World’s Most Versatile Rescue

5.2 മീറ്റര്‍ നീളവും 2.7 മീറ്റര്‍ വീതിയും 2.39 മീറ്റര്‍ ഉയരവും ഈ വാഹനത്തിനുണ്ട്. ഭാരം 3.2 ടണ്‍. ഹമ്മര്‍ എച്ച് വണ്ണിനെക്കാള്‍ 2 അടി നീളവും 3 അടി വീതിയും ഉള്ള റെസ്‌ക്യൂ പക്ഷെ ഹമ്മറിനെക്കാള്‍ 200 കിലോഗ്രാം ഭാരക്കുറവുണ്ടെന്നറിയുക!

GheO Rescue World’s Most Versatile Rescue

റെസ്‌ക്യുവിനകത്ത് 11 പേര്‍ക്ക് സുഖമായി സഞ്ചരിക്കാനുള്ള ഇടമുണ്ട്. നാല് എന്‍ജിന്‍ പതിപ്പുകളില്‍ റെസ്‌ക്യുവിനെ വാങ്ങാന്‍ കിട്ടും. 340 കുതിരശക്തിയും 500 കുതിരശക്തിയും പകരുന്ന രണ്ട് പെട്രോള്‍ എന്‍ജിനുകളെക്കൂടാതെ 218 കുതിരശക്തിയും 304 കുതിരശക്തിയും പകരുന്ന ഡീസല്‍ എന്‍ജിനുകളും വാഹനത്തില്‍ ഘടിപ്പിച്ചു കിട്ടും.

GheO Rescue World’s Most Versatile Rescue

ഏത് കാലാവസ്ഥയിലും എതുതരം ഭൂപ്രകൃതിയിലും പ്രവര്‍ത്തിക്കാനുള്ള റെസ്‌ക്യൂവിന്റെ ശേഷി പ്രത്യേകം പറയേണ്ടതുണ്ട്. 640 ലിറ്റര്‍ വാട്ടര്‍ ടാങ്കും ആവശ്യമായ പമ്പുകളും ഈ വാഹനത്തോട് ചേര്‍ക്കാന്‍ കഴിയും.

വീഡിയോ

വീഡിയോ

Most Read Articles

Malayalam
English summary
Meet Ghe-O Rescue, a dedicated rescue truck from Romania which is perhaps the most versatile vehicle of its kind in the world.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X