ഹോണ്ട അമേസ് 16ന് വരും; ഡിസൈര്‍ എന്തിന് പേടിക്കണം?

ഹോണ്ട അമേസ് ലോഞ്ച് ഏപ്രില്‍ 16ന് നടക്കുമെന്ന് വിവരം. ഏപ്രില്‍ 11നായിരിക്കും ലോഞ്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് 16ലേക്ക് മാറ്റിയതായി ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെമ്പാടും ഹോണ്ട ഡീലര്‍മാര്‍ കാറിനുള്ള ബുക്കിംഗുകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

ഹോണ്ട ഇന്ത്യയുടെ ആദ്യ ഡീസല്‍ മോഡലാണ് അമേസ് സെഡാന്‍. ഇത് ബ്രിയോ ഹാച്ച്ബാക്ക് പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച വാഹനമാണ്. ഇതിനകം തായ്‍ലന്‍ഡ് അടക്കമുള്ള വിദേശ വിപണികളില്‍ വാഹനം എത്തിക്കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയുടെ എന്‍ട്രി ലെവല്‍ സെഡാന്‍ വിപണിയില്‍ നിലവിലുള്ള താരങ്ങള്‍ വന്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കാന്‍ ഹോണ്ടയുടെ മോഡലിന് ശേഷിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡിസൈനില്‍ ഒരു സമ്പൂര്‍ണ സെഡാന്‍ തന്നെയായ അമേസില്‍ ഹോണ്ട വികസിപ്പിച്ചെടുത്ത ഡീസല്‍ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. എന്‍ജിന്‍ വിശ്വാസ്യതയ്ക്ക് പേരുകേട്ട ഹോണ്ട ഡീസല്‍ എന്‍ജിനുകളുടെ കാര്യത്തിലും ആ പെരുമ നിലനിര്‍ത്താതിരിക്കില്ല എന്നാണ് കരുതപ്പെടുന്നത്. നിലവില്‍ സെഗ്മെന്‍റിലെ താരമായ സ്വിഫ്റ്റ് ഡിസൈറിന് ഡിസൈനിന്‍റെ കാര്യത്തില്‍ വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നുണ്ട്.

ബ്രിയോയുടെ സെഡാന്‍ പതിപ്പ് എന്ന പേരില്‍ വരുന്നുവെങ്കിലും ഡിസൈനില്‍ തികച്ചും വ്യത്യസ്തമായ ഒരു ഐഡന്‍റിറ്റി സൃഷ്ടിക്കാന്‍ ഹോണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്. ഇള്ളിലെ സ്പേസിന്‍റെ കാര്യത്തില്‍ ഡിസൈറിനെക്കാള്‍ വളരെ മുമ്പിലാണ് ഈ വാഹനം.

1.5 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിനും 1.2 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനുമാണ് വാഹനത്തിനുള്ളത്. ഈയിടെ ഗോവയില്‍ മാധ്യമങ്ങള്‍ക്ക് മാത്രമായി നടത്തിയ ഒരു പരിപാടിയില്‍ വെച്ചെടുത്ത അമേസ് ചിത്രങ്ങളാണ് ചുവടെ.

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

എആര്‍എഐ രേഖപ്പെടുത്തുന്നത് പ്രകാരം ഹോണ്ട ഡീസല്‍ അമേസിന്‍റെ മൈലേജ് ടെസ്റ്റ് കണ്ടീഷനില്‍ ലിറ്ററിന് 25.8 കിലോമീറ്ററാണ്.

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

5.75 ലക്ഷത്തിനും 7.5 ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്‍റെ വിലനിലവാരം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളും രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും അമേസ് നല്‍കും.

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

1.2 ലിറ്റര്‍ ഐ-വിടെക് പെട്രോള്‍ എന്‍ജിന്‍ പകരുന്നത് 86.79 കുതിരകളുടെ കരുത്താണ്. 109 എന്‍എം ചക്രവീര്യവും വാഹനത്തിനുണ്ട്.

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

പെട്രോള്‍ പതിപ്പില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പ് ലഭ്യമാണ്. ഈ പതിപ്പില്‍ മൈലേജ് ലിറ്ററിന് 15.5 കിലോമീറ്ററാണ്. മാന്വല്‍ പതിപ്പില്‍ ലിറ്ററിന് 18 കിലോമീറ്ററാണ് മൈലേജ്.

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

1.5 ലിറ്റര്‍ ഐ-ഡിടെക് എന്‍ജിന്‍ യൂണിറ്റ് 98.63 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കുന്നു. 200 എന്‍എം ആണ് ചക്രവീര്യം.

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

ഡീസല്‍ പതിപ്പില്‍ മാന്വല്‍ ട്രാന്‍സ്മിഷന്‍ മാത്രമേ ലഭ്യമാകൂ. മൈലേജ് ലിറ്ററിന് 25.8 കിലോമീറ്റര്‍.

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

പ്രകടനത്തിന്‍റെ കാര്യത്തിലും മൈലേജിന്‍റെ കാര്യത്തിലും മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈറിനെക്കാള്‍ മികച്ച നിലയിലാണെന്നാണ് അമേസ് എന്ന് കണക്കുകള്‍ കാണിക്കുന്നു.

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

ഡിസൈറിന്‍റെ ഡീസല്‍ പതിപ്പ് 73.97 കുതിരകളുടെ കരുത്തുള്ളതാണ്. ടോര്‍ക്ക് നില 190 എന്‍എം. ലിറ്ററിന് 23.4 കിലോമീറ്ററാണ് മൈലേജ്.

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

14 ഇഞ്ച് അലോയ് വീല്‍‍, എയര്‍ കണ്ടീഷന്‍, ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ വ്യൂ മിററുകളില്‍ ഇന്‍ഡിക്കേറ്റര്‍, 400 ലിറ്റര്‍ ബൂട്ട് സ്പേസ് എന്നിങ്ങനെ പോകുന്നു അമേസിന്‍റെ സവിശേഷതകള്‍.

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

ബ്ലാക്, സില്‍വര്‍, വൈറ്റ്, അസ്വര്‍, ഗ്രേ, ബ്ലൂ എന്നീ നിറങ്ങളില്‍ കാര്‍ വരും.

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

കൂടുതല്‍ ചിത്രങ്ങള്‍

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

ഹോണ്ട അമേസ് 16ന് വരും

Most Read Articles

Malayalam
English summary
Honda will launch its Amaze compact sedan on April 16th.
Story first published: Thursday, April 4, 2013, 17:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X