ഹോണ്ട സിവിക് ടൂറര്‍ ഫ്രാങ്ഫര്‍ടിലേക്ക്

ഇന്ത്യയില്‍ ടാറ്റ ഇടക്കാലത്ത് മറീന എന്ന പേരില്‍ ഒരു എസ്റ്റേറ്റ് കാര്‍ പുറത്തിറക്കിയിരുന്നു. നിരത്തിലിറങ്ങി അധികകാലം കഴിയും മുമ്പെ വാഹനം തിരിച്ചുകയറി. കാരണങ്ങള്‍ പലതും പലതും പറഞ്ഞു കേള്‍ക്കാറുണ്ട്. ടൂറര്‍ ഡിസൈന്‍ വലിയ വിഭാഗം ആളുകള്‍ക്കും അങ്ങോട്ടിഷ്ടപ്പെടുന്നില്ല എന്ന അഭിപ്രായത്തെ പൂര്‍ണമായും സ്വീകരിക്കാന്‍ കഴിയില്ല. ടൂറര്‍ എന്ന കണ്‍സെപ്റ്റ് പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് ഇന്ത്യന്‍ മിഡില്‍ ക്ലാസ് ഉപഭോക്തൃസമൂഹം വളര്‍ന്നിട്ടില്ല എന്നു പറഞ്ഞാല്‍ കുറച്ചുകൂടി മനസ്സിലാക്കാം എന്നു തോന്നുന്നു.

ഇതെല്ലാം പറഞ്ഞുവന്നത് ഹോണ്ടയുടെ പുതിയ നീക്കത്തെ കുറിച്ച് പറയാനാണ്. സിവിക് ഹാച്ച്ബാക്കിനെ ആധാരമാക്കി ഒരു ടൂറര്‍ കണ്‍സെപ്റ്റ് അവതരിപ്പിച്ചിരുന്നു ഹോണ്ട. സെപ്തംബറില്‍ നടക്കുന്ന ഫ്രാങ്ഫര്‍ട് മോട്ടോര്‍ ഷോയില്‍ ഈ വാഹനം ലോഞ്ച് ചെയ്യുമെന്ന് ഔദ്യോഗിക വിവരം. കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ട ചിത്രങ്ങളാണ് ഇവിടെ.

Honda Civic Tourer Revealed Ahead Of Frankfurt Auto Show

ഹോണ്ട ബ്രിയോയെ ആധാരമാക്കിയ ഒരു എംപിവി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇതിന് പിന്നാലെ സിവിക് ടൂററിന് വേണ്ടി ഹോണ്ട പണം മുടക്കുമോ എന്ന കാര്യം ഉറപ്പിക്കാനാവില്ല.

Honda Civic Tourer Revealed Ahead Of Frankfurt Auto Show

സ്റ്റൈലിന്റെ കാര്യത്തില്‍ സാധാരണ വാഗണുകളെപ്പോലെ അല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വെക്കുന്നതാണ് ഡിസൈനെന്ന് പറയുന്നു സിവിക് ടൂറര്‍ പ്രൊജക്ട് ലീഡറായ അഡ്രിയാന്‍ കില്‍ഹാം.

Honda Civic Tourer Revealed Ahead Of Frankfurt Auto Show

ഹാച്ച്ബാക്കിനെക്കാള്‍ 235 മില്ലിമീറ്റര്‍ നീളം വര്‍ധിച്ചിട്ടുണ്ട് സിവിക് ടൂററില്‍. മൊത്തം നീളം 4520 മില്ലിമീറ്ററാണ്. ഉള്‍വശം ഉദാരമാണ് എന്ന കാര്യം ഉറപ്പിക്കാം.

Honda Civic Tourer Revealed Ahead Of Frankfurt Auto Show

624 ലിറ്റര്‍ ബൂട്ട് ശേഷിയുണ്ട് സിവിക് ടൂററിന്. ഇത് നമ്മുടെ ഇന്നോവയെക്കാള്‍ മൂന്നിരട്ടിയിലധികം വരുന്നു. പിന്‍ സീറ്റുകള്‍ മടക്കിവെച്ചാല്‍ 1,668 ലിറ്റര്‍ അധികശേഷി ലഭിക്കും.

Honda Civic Tourer Revealed Ahead Of Frankfurt Auto Show

സീറ്റുകളുടെ ക്രമീകരണത്തില്‍ പരമാവധി വഴക്കം അനുവദിക്കുന്നുണ്ട് സിവിക് ടൂറര്‍. ഇക്കാരണത്താല്‍ പ്രസ്തുത സംവിധാനത്തെ 'മാജിക് സീറ്റുകള്‍' എന്നു വിളിക്കും ഹോണ്ട.

Honda Civic Tourer Revealed Ahead Of Frankfurt Auto Show

വാഹനത്തിന്റെ കാര്‍ഗോ ഏരിയയ്ക്കകത്ത് രണ്ട് മൗണ്ടൈന്‍ ബൈക്കുകളെ കൊള്ളിക്കാനുള്ള ഇടമുണ്ടെന്ന് ഹോണ്ട പറയുന്നു.

Honda Civic Tourer Revealed Ahead Of Frankfurt Auto Show

മൂന്ന് ഡ്രൈവ് ക്രമീകരണം ടൂററില്‍ സാധ്യമാണ്. കംഫര്‍ട്ട്, നോര്‍മല്‍, ഡൈനമിക് എന്നീ ക്രമീകരണങ്ങള്‍ റോഡ് സാഹചര്യങ്ങള്‍ക്കും വാഹനത്തിന്റെ ലോഡിനും അനുസൃതമായി ഉപയോഗിക്കാവുന്നതാണ്. വണ്ടിയുടെ സ്ഥിരത, സുരക്ഷ എന്നിവ ഉറപ്പുവരുത്താന്‍ കഴിയുന്നു.

Honda Civic Tourer Revealed Ahead Of Frankfurt Auto Show

ഹോണ്ടയുടെ പുതിയ എര്‍ത് ഡ്രീംസ് ഡീസല്‍ എന്‍ജിനാണ് ടൂററിന് നല്‍കുക. 118 കുതിരശക്തിയുള്ള ഈ 1.6 ലിറ്റര്‍ എന്‍ജിന്‍ കൂടാതെ ഒരു പെട്രോള്‍ എന്‍ജിനും ടൂററിനുണ്ട്. ഇത് 1.8 ലിറ്റര്‍ ശേഷിയുള്ളതാണ്.

Honda Civic Tourer Revealed Ahead Of Frankfurt Auto Show

ജനീവ മോട്ടോര്‍ ഷോയിലാണ് സിവിക് ടൂറര്‍ കണ്‍സെപ്റ്റ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ഫ്രാങ്ഫര്‍ടില്‍ കാണാന്‍ കഴിഞ്ഞേക്കും.

Most Read Articles

Malayalam
English summary
A brand new estate vehicle that is based on the Civic hatchback and is scheduled to break cover at the Frankfurt Auto Show in September.
Story first published: Wednesday, August 14, 2013, 12:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X