ഫെരാരിയെയും വെല്ലുന്ന ഹോണ്ട പുല്ലുചെത്തി

'കാറുകളിലും മോട്ടോര്‍സൈക്കിളുകളിലും കുടുങ്ങിക്കിടക്കുകയാണോ ഓട്ടോമൊബൈല്‍ പ്രണയികളുടെ ലോകം?' ഇങ്ങനെയൊരു സന്ദേഹം യുകെ ഓട്ടോകാറിന് തോന്നിയതോടെ ഇടപെടലുകളാരംഭിച്ചു. ഹോണ്ടയുടെ ഒരു പുല്ലുചെത്തി വണ്ടിയാണ് ഹോണ്ടയുടെ ശ്രദ്ധയില്‍ പെട്ടത്.

തങ്ങളുടെ ആശയങ്ങളുമായി ഹോണ്ടയെ സമീപിച്ചപ്പോള്‍ ടൂറിംഗ് കാര്‍ ചാമ്പ്യന്‍ഷിപ്പ് പങ്കാളികളായ ടീം ഡൈനമിക്‌സിനെ സമീപിക്കാനാണ് ആവശ്യപ്പെട്ടത്. അവിടെ വെച്ചാണ് ഈ കരുത്തുറ്റ ലോണ്‍ മൗവര്‍ സൃഷ്ടിക്കക്കപ്പെടുന്നത്. ചില ഫെരാരികളെയും പോഷെകളെയുമെല്ലാം കടത്തിവെട്ടാന്‍ പോന്ന വേഗതയില്‍ സഞ്ചരിക്കാന്‍ ഈ പുല്ലുചെത്തിക്ക് ഇപ്പോള്‍ സാധിക്കും. ലോകത്തിലെ ഏറ്റവും വേഗതയേറിയ പുല്ലുചെത്തി വണ്ടിയെന്ന ബഹുമതിയും ഈ വാഹനം നേടിയിട്ടുണ്ട്.

Honda Mean Mower

ഹോണ്ട മീന്‍ മൂവര്‍ എന്നാണ് വാഹനത്തിന് പേര്.

Honda Mean Mower

ഹോണ്ടയുടെ എച്ച്എഫ് 2620 എന്ന ലോണ്‍ മൂവറിനെയാണ് കരുത്തുറ്റ എന്‍ജിന്‍ ഘടിപ്പിച്ച് മാറ്റിത്തീര്‍ത്തത്.

Honda Mean Mower

എന്നാല്‍, ഒറിജിനല്‍ വാഹനത്തില്‍ നിന്ന് വന്‍തോതിലുള്ള മാറ്റമാണ് പുതിയതിലെത്തുമ്പോള്‍ സംഭവിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ബോഡി പാനലുകള്‍, ചില പെഡലുകള്‍ എന്നിവയൊഴിച്ചാല്‍ മറ്റെല്ലാം പുതിയതാണ്.

Honda Mean Mower

ഹോണ്ട വിടിആര്‍ ഫയര്‍‌സ്റ്റോം സ്‌പോര്‍ട്‌സ് ബൈക്കിന്റെ എന്‍ജിനാണ് ഈ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.

Honda Mean Mower

1000 സിസി ശേഷിയുള്ള ഈ എന്‍ജിന്‍ 109 കുതിരകളുടെ കരുത്താണ് പകരുന്നത്. 96 എന്‍എം ചക്രവീര്യവും വാഹനത്തിനുണ്ട്.

Honda Mean Mower

6 സപീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്.

Honda Mean Mower

മണിക്കൂറില്‍ 96 കിലോമീറ്റര്‍ ദൂരം പിടിക്കാന്‍ മീന്‍ മൂവറിന് വെറും 4 സെക്കന്‍ഡ് മതി. പരമാവധി വേഗത മണിക്കൂറില്‍ 209 കിലോമീറ്ററാണ്!!

Honda Mean Mower

വാഹനത്തില്‍ ഇത്രയെല്ലാം മാറ്റം വരുത്തിയെങ്കിലും മീന്‍ മൂവര്‍ ഉണ്ടാക്കുന്ന ശബ്ദശല്യത്തിന് കുറവൊന്നും വന്നിട്ടില്ല.

Honda Mean Mower

പുല്ലുചെത്തി യന്ത്രം അടിയില്‍ ഘടിപ്പിച്ച എടിവിയാണ് യഥാര്‍ത്ഥത്തില്‍ ലോണ്‍ മൂവര്‍. വാഹനത്തിന്റെ സ്റ്റീയറിംഗ് സന്നാഹം കടംകൊണ്ടിരിക്കുന്നത് മോറിസ് മൈനറില്‍ (നമ്മുടെ അംബാസ്സഡറിന്റെ മുന്‍ഗാമി) നിന്നാണ്.

Most Read Articles

Malayalam
English summary
It's called the Honda Mean Mower and it was originally a standard Honda HF2620 lawn mower.
Story first published: Thursday, July 18, 2013, 14:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X