ആള്‍ട്ടോയ്ക്കെതിരെ ഹോണ്ട കീ കാര്‍ വരുന്നു!

ആള്‍ട്ടോയും ഇയോണും ചേര്‍ന്ന് തായം കളിക്കുന്ന സെഗ്മെന്‍റിലേക്ക് ഒരാള്‍ കൂടി വരുന്നു. ഹോണ്ടയാണ് പുള്ളി. ഇക്കാര്യം നേരത്തെ ഊഹങ്ങളായി പ്രചരിച്ചിരുന്നെങ്കിലും ഇപ്പോളത് ഹോണ്ട കാര്‍സ് ഇന്ത്യ പ്രസിഡണ്ട് ഹിരനൊരി കനയാമ സ്ഥിരീകരിച്ചിരിക്കുകയാണ്.

വോള്യം വിപണിയിലേക്ക് ആക്രാമകമായി ഇറങ്ങുക എന്ന ഹോണ്ടയുടെ പദ്ധതിയുടെ ഭാഗം തന്നെയാണിത്. ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച ഹോണ്ട അമേസ് സെഡാന്‍ ഇറക്കി എന്‍ട്രി ലെവല്‍ സെഡാന്‍ സെഗ്മെന്‍റില്‍ ഇരിപ്പുറപ്പിച്ചതിന് ശേഷമായിരിക്കും ഹോണ്ടയുടെ ആള്‍ട്ടോ എതിരാളി രംഗത്തിറങ്ങുക.

അമേസ് വരുന്നത് ഏപ്രില്‍ 11നാണ്.

ജപ്പാനില്‍ മാത്രമാണ് ഹോണ്ടയ്ക്ക് ആള്‍ട്ടോയുടേതിന് സമാനമായ സെഗ്മെന്‍റില്‍ മോഡലുകളുള്ളത്. കീ കാറുകള്‍ എന്ന പേരില്‍ രണ്ടാം ലോകയുദ്ധത്തിന് ശേഷം ഈ ചെറുകാര്‍ മോഡലുകള്‍ പ്രശസ്തമാണ് അവിടെ. 660 സിസി എന്‍ജിന്‍ ഘടിപ്പിച്ച കാറിന് ഇന്ത്യയില്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതേ എന്‍ജിനുമായി ഇന്ത്യയില്‍ ഈ വാഹനം എത്തുമോ എന്ന് പറയാറായിട്ടില്ല. ടാറ്റ നാനോയുടേതിന് സമാനമായ എന്‍ജിന്‍ ശേഷിയാണിത്. നാനോയുടെ സെഗ്മെന്‍റിനെക്കുറിച്ച് കാര്‍ നിര്‍മാതാക്കള്‍ക്ക് ഇപ്പോഴും സംശയമുണ്ട്. ഇക്കാരണത്താല്‍ 800 സിസിയെങ്കിലും ശേഷിയുള്ള എന്‍ജിനോടെ ഒരു ചെറുകാറാണ് ഹോണ്ടയില്‍ നിന്ന് പ്രതീക്ഷിക്കാവുന്നത്.

ഹോണ്ട എന്‍ വണ്‍

ഹോണ്ട എന്‍ വണ്‍

ഹോണ്ട എന്‍ വണ്‍

ഹോണ്ട എന്‍ വണ്‍

ഹോണ്ട എന്‍ വണ്‍

ഹോണ്ട എന്‍ വണ്‍

ഹോണ്ട എന്‍ വണ്‍

ഹോണ്ട എന്‍ വണ്‍

ഹോണ്ട എന്‍ വണ്‍

ഹോണ്ട എന്‍ വണ്‍

ഹോണ്ട എന്‍ വണ്‍

ഹോണ്ട എന്‍ വണ്‍

ഹോണ്ട എന്‍ വണ്‍

ഹോണ്ട എന്‍ വണ്‍

ഹോണ്ട എന്‍ വണ്‍

ഹോണ്ട എന്‍ വണ്‍

ഹോണ്ട എന്‍ വണ്‍

ഹോണ്ട എന്‍ വണ്‍

ഹോണ്ട എന്‍ വണ്‍

ഹോണ്ട എന്‍ വണ്‍

Most Read Articles

Malayalam
English summary
Honda is mulling over the possibility of a sub Brio model for Indian.
Story first published: Monday, April 8, 2013, 19:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X