ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 ലോഞ്ച് ചെയ്തു

ഇടതൂര്‍ന്ന് വളരുന്ന ചെറു ഹാച്ച്ബാക്ക് വിപണിയിലേക്ക് ഹ്യൂണ്ടായിയുടെ ഗ്രാന്‍ഡ് ഐ10 വന്നിറങ്ങി. വലിപ്പത്തിലും സന്നാഹത്തിലും ഐ10ന് മുകളിലായും ഐ20ക്ക് താഴെയായും ഇടം കണ്ടെത്തുന്ന ഈ വാഹനം വിപണിയിലെ മാരുതിയുമായുള്ള ശാക്തിക ബലാബലത്തില്‍ ഹ്യൂണ്ടായിക്ക് ചില രാഷ്ട്രീയ നേട്ടങ്ങള്‍ സമ്മാനിച്ചേക്കും.

4.29 ലക്ഷം വിലയിലാണ് ഗ്രാന്‍ഡ് ഐ10 വില തുടങ്ങുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ വായിക്കാം.

വേരിയന്റുകള്‍

വേരിയന്റുകള്‍

ഇറ, മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്ത, ആസ്ത പ്ലസ് എന്നിങ്ങനെ വേരിയന്റുകള്‍.

എന്‍ജിന്‍

എന്‍ജിന്‍

1.2 ലിറ്റര്‍ കാപ്പ2 പെട്രോള്‍ എന്‍ജിനും 1.1 ലിറ്റര്‍ 3 സിലിണ്ടർ യു2 വിജിടി ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിന് ഘടിപ്പിച്ചിരിക്കുന്നത്. പെട്രോള്‍ എന്‍ജിനോടൊപ്പം ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് പറഞ്ഞുണ്ടാക്കിക്കാവുന്നതാണ്. പെട്രോള്‍ എന്‍ജിന്‍ 6000 ആർപിഎമ്മില്‍ 82 കുതിരശക്തി പകരും. 4000 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കാണ് ഈ എന്‍ജിന്‍ ചക്രങ്ങളിലെത്തിക്കുക. ഈ എന്‍ജിനോടൊപ്പം 5 സ്പീഡ് മാന്വല്‍ ഗിയർബോക്സാണുള്ളത്.

എന്‍ജിന്‍

എന്‍ജിന്‍

ഡീസല്‍ എന്‍ജിന്‍ 4000 ആർപിഎമ്മില്‍ 70 കുതിരകളുടെ കരുത്തും 1500-2750 ആർപിഎമ്മില്‍ 163 എന്‍എം ചക്രവീര്യവും നല്‍കും. 5 സ്പീഡ് മാന്വല്‍ ഗിയർബോക്സാണ് കൂടെ ഘടിപ്പിച്ചിരിക്കുന്നത്.

മൈലേജ്

മൈലേജ്

എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നത് പ്രകാരം, ലിറ്ററിന് 24 കിലോമീറ്റർ മൈലേജ് നല്‍കുന്നുണ്ട് ഡീസല്‍ എന്‍ജിന്‍, പെട്രോള്‍ എന്‍ജിന്‍ പകരുന്നത് 18.9 കിലോമീറ്റർ മൈലേജാണ്.

Hyundai Grand i10 Launched In India

യൂറോപ്യന്‍ വിപണിയില്‍ വില്‍ക്കപ്പെടുന്ന സമാനമായ വാഹനത്തെക്കാള്‍ 100 എംഎം നീളമേറിയതാണ് ഗ്രാന്‍ഡ് ഐ10 എന്നു കാണാം. ഹ്യൂണ്ടായിയുടെ സ്വെപ്റ്റ് ബാക്ക് ഹെഡ്ലാമ്പുകളാണ് ഈ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.

Hyundai Grand i10 Launched In India

ഫോഗ് ലാമ്പുകള്‍ക്ക് ചുറ്റും ക്രോമിയത്തിന്റെ പട്ട നല്‍കിയിട്ടുണ്ട്. റൂഫിനോട് ചേർന്നു നില്‍ക്കുന്ന റെയിലുകള്‍ സ്റ്റൈല്‍ വർധനയ്ക്ക് ഉപകരുക്കുന്നുണ്ട്.

Hyundai Grand i10 Launched In India

സ്റ്റൈലിന്റെ കാര്യത്തില്‍ ഉള്‍വശം മികവ് പുലര്‍ത്തുന്നുണ്ട്. ഉള്ളില്‍ മൂന്ന് ആരങ്ങളുള്ള സ്റ്റീയറിംഗ് വീലില്‍ നിരവധി സന്നാഹങ്ങള്‍ ചേർത്തിരിക്കുന്നു. ഗിയർഷിഫ്റ്റ് ലിവർ വരുന്നത് കണ്‍സോളിനോട് ചേർന്നാണ്.

Hyundai Grand i10 Launched In India

1 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജോടു കൂടിയ 2 ഡിന്‍ എംപി3 പ്ലേയർ. യുഎസ്ബി, ഓക്സ്ഇന്‍ പോർട് എന്നിങ്ങനെയും സംവിധാനങ്ങള്‍.

Hyundai Grand i10 Launched In India

ഡ്രൈവര്‍ സീറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ സൌകര്യമുണ്ട്. പുഷ് ബട്ടണ്‍ സ്റ്റാർട്, കൂള്‍ഡ് ഗ്ലോവ് ബോക്സ് എന്നിവയും നല്‍കിയിരിക്കുന്നു. 256 ലിറ്ററാണ് വാഹനത്തിന്റെ ബൂട്ട് സ്പേസ്. എബിഎസ്, ഡ്യുവല്‍ എയർബാഗ് എന്നീ സുരക്ഷാ സന്നാഹങ്ങളും വാഹനത്തില്‍ ചേർത്തിരിക്കുന്നു.

Hyundai Grand i10 Launched In India

റിയർ പാർക്കിംഗ് സെന്‍സറുകള്‍, റിയർ പവർ ഔട്ട്ലെറ്റുകള്‍, ടില്‍റ്റ് സ്റ്റീയറിംഗ്, റിയർ വൈപ്പര്‍ എന്നിങ്ങനെയുള്ള സവിശേഷതകളും ഗ്രാന്‍ഡ് ഐ10നുണ്ട്.

ഗ്രാന്‍ഡ് ഐ10 പെട്രോള്‍ വേരിയന്റ് വില

ഗ്രാന്‍ഡ് ഐ10 പെട്രോള്‍ വേരിയന്റ് വില

  • ആസ്ത - 5,47,800
  • സ്പോര്‍ട്സ - 4,88,800
  • മാഗ്ന - 4,49,400
  • ഇറ - 4,29,900
  • Hyundai Grand i10 Launched In India
    • ആസ്ത - 641,600
    • സ്പോർട്സ് - 582,600
    • മാഗ്ന - 5,43,200
    • ഇറ -5,23,700

Most Read Articles

Malayalam
English summary
Hyundai Grand i10 has been launched in India. Here are the specs and details of Hyundai Grand i10 in Malayalam.
Story first published: Tuesday, September 3, 2013, 14:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X