ട്രാഫിക് ജാമുകളും പാക് പെൺകുട്ടികളും

ഓട്ടോമൊബൈല്‍ ചരിത്രത്തിലുടനീളം രസകരമായ സംഭവങ്ങളുടെ ഒരു പാരാവാരം തന്നെയുണ്ട്. അമ്പരപ്പിക്കുന്നതും അന്ധാളിപ്പിക്കുന്നതുമായ വസ്തുതകള്‍ നിരവധി. ചിലത് ചിരിപ്പിക്കുകയും ചിലത്, ഇടയ്ക്കെല്ലാം, വിഷമിപ്പിക്കുകയും ചെയ്യുന്നു. ശാസ്തരമുന്നേറ്റം തന്നെയായ ഓട്ടോമൊബൈല്‍ മുന്നേറ്റത്തില്‍ ദൈവം തന്‍റേതായ ശൈലിയില്‍ ഇടപെടുന്ന രസകരമായ സംഭവങ്ങളും കാണാവുന്നതാണ്.

അത്തരം ചില സംഭവങ്ങളും വസ്തുതകളും കോര്‍ത്തിണക്കി അവതരിപ്പിക്കുകയാണിവിടെ.

വൈപ്പര്‍

വൈപ്പര്‍

വിന്‍ഡ് ഷീല്‍ഡ് വൈപ്പര്‍ കണ്ടു പിടിച്ചത് ഒരു സ്ത്രീയാണ്. 1903ല്‍. മേരി ആന്‍ഡേഴ്സന്‍ എന്ന ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരിയാണ് ഈ കണ്ടുപിടിത്തത്തിനവകാശി.

കാര്‍ റേഡിയോ

കാര്‍ റേഡിയോ

ഗാല്‍വിന്‍ സഹോദരന്മാരാണ് ആദ്യത്തെ കാര്‍ റേഡിയോ അവതരിപ്പിച്ചത്. അന്നതിന് വില 130 ഡോളറായിരുന്നു. 1930ലാണ് സംഭവം.

എയര്‍ബാഗ്

എയര്‍ബാഗ്

വാഹനം ഇടിച്ചാല്‍ 40 മില്ലിസെക്കന്‍ഡുകള്‍ക്കുള്ളില്‍ പുറത്തുവരാന്‍ സന്നാഹപ്പെടുത്തിയതാണ് എയര്‍ബാഗുകള്‍. ഇത് മണിക്കൂറില്‍ 322 കിലോമീറ്റര്‍ വേഗതയിലാണ് പുറത്തുചാടുക. വേഗത്തിലുള്ള ഈ പുറത്തുവരല്‍ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഈ സംവിധാനം കൊണ്ട് പ്രയോജനമുണ്ടാകുന്ന ഓരോ 22 പേരില്‍ ഒരാള്‍ വീതം മരണമടയുന്നതായാണ് കണക്ക്. കുട്ടികളാണ് പലപ്പോഴും എയര്‍ബാഗ് ആഘാതം താങ്ങാനാകാതെ മരണപ്പെടുന്നത്.

വലിയ പിഴ

വലിയ പിഴ

അമിതവേഗത്തില്‍ കാറോടിച്ചതിന് ലോകത്തിലെ ഏറ്റവും വലിയ പിഴയൊടുക്കേണ്ടി വന്നത് ഒരു സ്വിറ്റ്സര്‍ലന്‍ഡുകാരനാണ്. 650,000 യൂറോ ആയിരുന്നു പിഴ. ഇന്ത്യന്‍ രൂപയില്‍ 4,62,84,638. തന്‍റെ മെഴ്സിഡിസ് എസ്എല്‍എസ് എഎംജി സൂപ്പര്‍കാര്‍ 289 കിലോമീറ്റര്‍ വേഗതയിലാണ് അദ്ദേഹം ഓടിച്ചത്. വേഗത കൂടുന്നതിന് ആനുപാതികമായും വാഹന ഉടമയുടെ സാമ്പത്തികസ്ഥിതിയെ ആധാരമാക്കിയുമാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ പിഴ ഈടാക്കുന്നത്.

റോഡ് കൊല

റോഡ് കൊല

മിക്കവര്‍ക്കും വാഹനമുള്ള അമേരിക്കയില്‍ ദിനംപ്രതി 10 ലക്ഷം മൃഗങ്ങളാണ് വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. വര്‍ഷത്തില്‍ 410 ലക്ഷം അണ്ണാന്‍മാര്‍ കൊല്ലപ്പെടുന്നു. വേട്ടക്കാര്‍ കൊല്ലുന്നതിനെക്കാള്‍ കൂടുതല്‍ മാനുകള്‍ റോഡപകടത്തില്‍ കൊല്ലപ്പെടുന്നു.

കാറിനുള്ളില്‍ പാക് പെണ്‍കുട്ടികള്‍

കാറിനുള്ളില്‍ പാക് പെണ്‍കുട്ടികള്‍

ഒരു ചെറുകാറിനുള്ളില്‍ ഏറ്റവുമധികം ആളുകളെ ഉള്‍ക്കൊള്ളിച്ചതിന്‍റെ റെക്കോര്‍ഡ് സ്മാര്‍ട് ഫോര്‍ടുവിനാണ്. 2,690 എംഎം നീളവും 1,560 എംഎം വീതിയുമുള്ള ഈ കാര്‍ നമ്മുടെ നാനോയെക്കാള്‍ ചെറുതാണ്. ഈ കാറിലാണ് 19 പാകിസ്താനി പെണ്‍കുട്ടികള്‍ കയറിക്കൂടിയത്. 2010ലായിരുന്നു സംഭവം.

പെട്രോള്‍ വില

പെട്രോള്‍ വില

പെട്രോള്‍ വില കൂടുന്നതിലാണ് നമ്മുടെയെല്ലാം ശ്രദ്ധ ഏറെയും പറ്റി നില്‍ക്കുന്നത്. എന്നാല്‍ ദൈനംദിനാവശ്യങ്ങള്‍ക്കായി നമ്മള്‍ ഇതിലധികം പണം ചെലവിടുന്നുണ്ടെന്നാണ് ചിലരുടെ വാദം. അമേരിക്കയില്‍ നിന്നുള്ള ചിലര്‍ പറയുന്നത് പ്രകാരം ഒരു ഗാലന്‍ പെട്രോളിനുള്ള വിലയെക്കാള്‍ 8-9 മടങ്ങ് അധികമാണ് ഒരു ഗാലന്‍ സ്റ്റാര്‍ബക്സിനുള്ളത്.

കാനേഷുമാരി

കാനേഷുമാരി

മനുഷ്യരുടെ എണ്ണം കൂടുന്നതിനെക്കാള്‍ 3 മടങ്ങ് വേഗത്തിലാണ് കാറുകളുടെ എണ്ണംകൂടുന്നത്. ഏതാണ്ട് 60 മില്യണ്‍ കാറുകള്‍ 2012ല്‍ ഉല്‍പാദിപ്പിച്ചിട്ടുണ്ട്.

ശനിപ്പാത

ശനിപ്പാത

ശനിയുടെ ചുറ്റുമുള്ള ആ തലക്കെട്ടിനെ ഒരു റോഡായി കണക്കാക്കുക. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ ഇതിനെ ഒരു വട്ടം ചുറ്റി വരണമെങ്കില്‍ ഭൂമിയിലെ 516 ദിവസങ്ങളെടുക്കും.

അപകടം

അപകടം

കാറപകടങ്ങളില്‍ കൊല്ലപ്പെടുന്നത് 5000ത്തില്‍ ഒരാള്‍ എന്ന അനുപാതത്തിലാണെങ്കില്‍ വിമാനാപകടങ്ങളില്‍ ഇത് 250 ലക്ഷത്തില്‍ ഒരാള്‍ എന്ന അനുപാതത്തിലാണ്.

ജിവിതച്ചെലവ്!

ജിവിതച്ചെലവ്!

ജിവിതത്തില്‍ ഒരാള്‍ ശരാശരി രണ്ടാഴ്ച സമയമെങ്കിലും ട്രാഫിക് സിഗ്നലുകളില്‍ ചെലവിടുന്നു.

നീളമേറിയ ട്രാഫിക്

നീളമേറിയ ട്രാഫിക്

ലോകത്തിലെ ഏറ്റവും നീളമേറിയ ട്രാഫിക് 1980ലാണ് സംഭവിച്ചത്. പാരിസിനും ലൈയണും ഇടയില്‍. ഇത് ഏതാണ്ട് 177 കിലോമീറ്ററായിരുന്നു.

നീണ്ടു നിന്ന ട്രാഫിക് ബ്ലോക്ക്

നീണ്ടു നിന്ന ട്രാഫിക് ബ്ലോക്ക്

ഏറ്റവുമധികം സമയം നീണ്ടു നിന്ന ട്രാഫിക് ബ്ലോക്ക് സംഭവിച്ചത് 2010ല്‍ ചൈനയിലെ ബീജിംഗിലാണ്. 100 കിലോമീറ്റര്‍ നീളമുണ്ടായിരുന്നു ഈ ബ്ലോക്കിന്. 12 ദിവസമെടുത്താണ് ഈ കുരുക്കഴിച്ചത്.

ബുഗാട്ടി റോയേല്‍ കെല്‍നര്‍

ബുഗാട്ടി റോയേല്‍ കെല്‍നര്‍

ഏറ്റവും കൂടിയ വിലയ്ക്ക് വിറ്റഴിക്കപ്പെട്ട കാര്‍ എന്ന ബഹുമതി 1931 മോഡല്‍ ബുഗാട്ടി റോയേല്‍ കെല്‍നര്‍ കൂപെയ്ക്കാണ്. 9,800,000 ഡോളറിനാണ് 1987ല്‍ നടന്ന ഒരു ലേലത്തില്‍ ഈ കാര്‍ വിറ്റുപോയത്. ഇന്നത്തെ നിലവാരത്തില്‍ ഈ വിലയെ 19,803,808 ഡോളര്‍ എന്ന് വിവര്‍ത്തനം ചെയ്യണം. അതായത്, 1,07,13,86,012 രൂപ !!

കാര്‍ ആളോഹരി

കാര്‍ ആളോഹരി

ഒരാള്‍ക്ക് ഒരു കാര്‍ വീതം എന്ന നിലയിലാണ് അമേരിക്കയില്‍ കാര്‍ ആളോഹരി

അദ്യത്തെ പിഴ

അദ്യത്തെ പിഴ

1902ലാണ് വേഗത്തില്‍ കാറോടിച്ചതിന് ആദ്യമായി പിഴയിടുന്നത്. അക്കാലത്തെ കാറുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ കടന്നിരുന്നില്ല എന്നോര്‍ക്കണം.

ആദ്യത്തെ ഇന്‍ഷൂറന്‍സ്

ആദ്യത്തെ ഇന്‍ഷൂറന്‍സ്

ആദ്യ ഓട്ടോമൊബൈല്‍ ഇന്‍ഷൂറന്‍സ് പോളിസി വിറ്റത് അമേരിക്കയില്‍ മസാച്ചുസെറ്റ്സിലെ വെസ്റ്റ്ഫീല്‍ഡിലാണ്. 1897ല്‍

ആദ്യ കാര്‍ വില്‍പന

ആദ്യ കാര്‍ വില്‍പന

വില്‍പനയ്ക്കെത്തിയ ആദ്യത്തെ കാര്‍ ബെന്‍സിന്‍റേതാണ്. 1887ല്‍. ആദ്യമായി പേറ്റന്‍റ് ചെയ്യപ്പെട്ട കാര്‍ ഡിസൈനാണ് ചിത്രത്തില്‍.ഡിസൈനര്‍: കാള്‍ ബെന്‍സ്.

ഫോര്‍ സ്ട്രോക് എന്‍ജിന്‍

ഫോര്‍ സ്ട്രോക് എന്‍ജിന്‍

ആദ്യത്തെ ഫോര്‍ സ്ട്രോക് എന്‍ജിന്‍ വികസിപ്പിച്ചെടുത്തത് 1876ലാണ്.

21,529,464

21,529,464

എക്കാലത്തെയും ഏറ്റവും വില്‍പനയേറിയ കാര്‍ നിര്‍മിതി ഫോക്സ്‍വാഗണ്‍ ബീറ്റിലാണ്. 21,529,464 വാഹനങ്ങള്‍ ഇതുവരെയായി നിര്‍മിച്ചിട്ടുണ്ട്.

Interesting Auto Facts

ഏറ്റവും കൂടുതല്‍ വിറ്റുപോയിട്ടുള്ള മോഡല്‍ നാമം ടൊയോട്ട കൊറോളയാണ്. വിവിധ മോഡലുകള്‍ക്ക് ഈ പേര് ടൊയോട്ട ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതുവരെയായി മൂന്നരക്കോടി വാഹനങ്ങള്‍ ഈ പേരില്‍ വിറ്റഴിച്ചു.

ദൈവനാമത്തില്‍...

ദൈവനാമത്തില്‍...

കാലിഫോണിയയില്‍ ഏഴ് പേര്‍ ജീസസ് ക്രൈസ്റ്റിന്‍റെ പേരില്‍ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നു!

Most Read Articles

Malayalam
English summary
For your amusement we have compiled a list of interesting facts from the world of automobiles.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X