ജാഗ്വര്‍ എഫ് ടൈപ്പ് ലോഞ്ച് ജൂലൈയില്‍

ജാഗ്വര്‍ എഫ് ടൈപ്പ് ഇന്ത്യയില്‍ അവതരിക്കുന്നത് കാത്തിരിക്കുകയാണ് രാജ്യത്തെ ഓട്ടോമൊബൈല്‍ സമൂഹം. കഴിഞ്ഞ വര്‍ഷമാണ് ഈ വാഹനം അന്താരാഷ്ട്ര വിപണിയില്‍ ലോഞ്ച് ചെയ്തത്. അതിനു ശേഷം എഫ് ടൈപ്പിന്‍റെ അപദാനങ്ങള്‍ നിരന്തരമായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നു. ഡിസൈന്‍ സൗന്ദര്യത്തിന്‍റെ കാര്യത്തിലും പ്രകടനത്തിന്‍റെ കാര്യത്തിലും എഫ് ടൈപ്പ് ഒരുപോലെ പ്രകീര്‍ത്തിക്കപ്പെടുന്നു.

ജാഗ്വറിന്‍റെ സി എക്സ്16 കണ്‍സെപ്റ്റിനെ ആധാരമാക്കിയാണ് എഫ് ടൈപ്പ് നിര്‍മിച്ചിരിക്കുന്നത്. ഈ കിടിലന്‍ വണ്ടി ജാലൈ മാസത്തില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങുമെന്ന് ജാഗ്വര്‍ അറിയിക്കുന്നു.

ജാഗ്വര്‍ എഫ് ടൈപ്പ്

ജാഗ്വര്‍ എഫ് ടൈപ്പ്

മൂന്ന് വേരിയന്‍റുകളാണ് ജാഗ്വറിനുള്ളത്.

എഫ് ടൈപ്പ്

എഫ് ടൈപ്പ് എസ്

എഫ് ടൈപ്പ് വി8 എസ്

ജാഗ്വര്‍ എഫ് ടൈപ്പ്

ജാഗ്വര്‍ എഫ് ടൈപ്പ്

ഇന്ത്യയില്‍ എഫ് ടൈപ്പ് എസ്, എഫ് ടൈപ്പ് വി8 എസ് എന്നീ ഉയര്‍ന്ന വേരിയന്‍റുകള്‍ മാത്രമേ ലഭ്യമാകൂ എന്നാണറിയുന്നത്. 1 കോടിയുടെയും 1.5 കോടിയുടെയും ഇടയില്‍ വില കാണും.

ജാഗ്വര്‍ എഫ് ടൈപ്പ്

ജാഗ്വര്‍ എഫ് ടൈപ്പ്

3 ലിറ്ററിന്‍റെ വി6 340 സൂപ്പര്‍ചാര്‍ജ്‍ഡ് എന്‍ജിനാണ് ജാഗ്വര്‍ എഫ് ടൈപ്പ് വേരിയന്‍റിനുള്ളത്. 335 കുതിരകളുടെ കരുത്തുള്ള ഈ എന്‍ജിന്‍ 450 എന്‍എം ചക്രവീര്യം പകരുന്നു.

ജാഗ്വര്‍ എഫ് ടൈപ്പ്

ജാഗ്വര്‍ എഫ് ടൈപ്പ്

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം പകരാന്‍ 5.3 സെക്കന്‍ഡ് മാത്രമേ എടുക്കൂ ഈ കരുത്തന്‍. ടോപ് സ്പീഡ്: മണിക്കൂറില്‍ 260 കിലോമീറ്റര്‍.

ജാഗ്വര്‍ എഫ് ടൈപ്പ്

ജാഗ്വര്‍ എഫ് ടൈപ്പ്

ജാഗ്വര്‍ എഫ് ടൈപ്പ് വി8-നുള്ളത് 5 ലിറ്റര്‍ വി8 സൂപ്പര്‍ചാര്‍ജ്‍ഡ് എന്‍ജിനാണ്. ഇത് 488 കുതിരകളുടെ കരുത്ത് പകരുന്നു. 625 എന്‍എം ചക്രവീര്യമാണ് പകരുക.

ജാഗ്വര്‍ എഫ് ടൈപ്പ്

ജാഗ്വര്‍ എഫ് ടൈപ്പ്

എഫ് ടൈപ്പ് വി8 എസ് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാനെടുക്കുന്ന സമയം 4.3 സെക്കന്‍ഡാണ്. പരമാവധി വേഗത മണിക്കൂറില്‍ 300 കിലോമീറ്റര്‍.

Most Read Articles

Malayalam
English summary
Indians will get the best of Jaguar in July. Globally, Jaguar F-Type is sold in three variants - F-Type, F-Type S and F-Type V8 S.
Story first published: Friday, May 3, 2013, 13:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X