'ഇന്ത്യന്‍ ഗല്ലാര്‍ഡോ' ആറെണ്ണം മാത്രം!

ലംബോര്‍ഗിനി ഗല്ലാര്‍ഡോയുടെ പ്രത്യേക ഇന്ത്യന്‍ പതിപ്പ് വിപണിയിലെത്തി. കമ്പനിയുടെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ ലോകത്തെമ്പാടുമായി സംഘടിപ്പിച്ചു വരുന്നതിന്‍റെ ഭാഗമായാണ് ഗല്ലാര്‍ഡോ എല്‍പി 550-2ന്‍റെ പ്രത്യേക ഇന്ത്യന്‍ പതിപ്പ് വരുന്നത്. ത്രിവര്‍ണ പതാക ചിത്രീകരിക്കുന്ന ഗ്രാഫിക്സാണ് വാഹനത്തിന്‍റെ പ്രത്യേകത.

ആറ് കാറുകള്‍ മാത്രമാണ് പ്രത്യേക ഇന്ത്യന്‍ പതിപ്പായി വിപണിയിലെത്തിക്കുക. ഇവയില്‍ ഒരെണ്ണം ഇതിനകം ബുക്ക് ചെയ്യപ്പെട്ടതായും അറിയുന്നു. മൂന്ന് നിറങ്ങളില്‍ കാര്‍ ലഭ്യമാകും.

അരാന്‍സിയോ ബൊരീലിസ്, ബിയാന്‍സിയോ മോണോസിറസ്, വെര്‍ദേ ഇത്താക എന്നീ നിറങ്ങളിലാണ് ഗല്ലാര്‍ഡോ ഇന്ത്യന്‍ പതിപ്പ് വരുന്നത്. ഇറ്റാലിയന്‍ ഭാഷ അറിയാത്തവര്‍ക്കായി പ്രസ്തുത നിറങ്ങളുടെ പേര് ഇവിടെ വിവര്‍ത്തനം ചെയ്യുകയാണ്. പേള്‍ ഓറഞ്ച്, വെള്ള, പേള്‍ ഗ്രീന്‍ എന്നിവയാണ് ഈ നിറങ്ങള്‍.

ഒരു നിറത്തില്‍ രണ്ടെണ്ണം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ എന്നും അറിയുക. ചിത്രങ്ങള്‍ ഗാലറിയില്‍.

Lamborghini Gallardo India Launched

വിവിധ വര്‍ണങ്ങളുടെ ചേരുവയാണ് ഇന്‍റീരിയറില്‍. എങ്കിലും ഭൂരിഭാഗം ഇടങ്ങളും കറുപ്പിലാണുള്ളത്. ഡ്രൈവര്‍ സീറ്റിന് പച്ച സ്റ്റിച്ചിംഗ് നല്‍കിയിരിക്കുന്നു. പാസഞ്ചര്‍ സീറ്റിന് ഓറഞ്ചും ഡോറുകള്‍ക്ക് വെള്ളയും നിറമാണുള്ളത്.

Lamborghini Gallardo India Launched

5.2 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനില്‍ മാറ്റമൊന്നും ഇല്ല. 542 കുതിരകളുടെ കരുത്ത് ഈ എന്‍ജിന്‍ പകരുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗം പിടിക്കുവാന്‍ 3.9 സെക്കന്‍ഡ് മാത്രമാണെടുത്തത്. പരമാവധി വേഗത മണിക്കൂറില്‍ 320 കിലോമീറ്റര്‍. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് വാഹനത്തിനുള്ളത്.

Lamborghini Gallardo India Launched

"India Serie Speciale" എന്ന ബാഡ്ജ് വാഹനത്തില്‍ പതിച്ചിട്ടുണ്ട്. ഈ പതിപ്പിന് വില 3.06 കോടിയില്‍ തുടങ്ങുന്നു.

Most Read Articles

Malayalam
English summary
As part of its 50th anniversary celebration Lamborghini has gifted its Indian fans with a limited edition India special Gallardo LP 550-2.
Story first published: Thursday, June 20, 2013, 10:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X