ലംബോര്‍ഗിനി ട്രാക്ടര്‍ ഡിസംബര്‍ 12ന് ഇന്ത്യയില്‍

നാം ഇന്നറിയുന്ന ലംബോര്‍ഗിനി എന്ന സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാവ് തുടങ്ങുന്നത് ട്രാക്ടറുകളിലാണ്. ലംബോര്‍ഗിനിയുടെ ആദ്യത്തെ ഉടമ ഫെറുക്‌സിയോ ലംബോര്‍ഗിനി ഒരു ഫെരാരി കാര്‍ വാങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഫെരാരിയുടെ ക്ലച്ച് സംവിധാനത്തില്‍ അതൃപ്തി തോന്നിയ ഫെറുക്‌സിയോ ലംബോര്‍ഗിനി ഒരു മികച്ച സ്‌പോര്‍ട്‌സ് കമ്പനി തുടങ്ങുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന തീരുമാനത്തിലെത്തിച്ചേര്‍ന്നു.

സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാണം തുടങ്ങിയ വന്‍വിജയമായതിനു ശേഷവും ലംബോര്‍ഗിനി ട്രാക്ടര്‍ നിര്‍മാണം തുടര്‍ന്നു. പിന്നീട് കൃഷിയുപകരണങ്ങള്‍ നിര്‍മിക്കുന്ന വിഭാഗം മറ്റൊരു കമ്പനി സ്വന്തമാക്കി. ലംബോര്‍ഗിനി ലോഗോ തുടര്‍ന്നും ഉപയോഗിക്കാന്‍ SAME Deitz-Fahr (SDF) എന്ന ആ കമ്പനിക്ക് അനുമതി നല്‍കിയിരുന്നു. ലോകത്തെമ്പാടുമുള്ള നിരവധി കൃഷിയിടങ്ങളില്‍ ലംബോര്‍ഗിനിയുടെ ഗുണനിലവാരമേറിയ ട്രാക്ടറുകള്‍ സേവനം തുടരുന്നു. ഇന്ത്യന്‍ കൃഷിയിടങ്ങളിലേക്കുള്ള ലംബോര്‍ഗിനി ട്രാക്ടറുകളുടെ വരവിനെക്കുറിച്ച് നേരത്തെതന്നെ ഡ്രൈവ്‌സ്പാര്‍ക് ചര്‍ച്ച ചെയ്തിരുന്നു. പുതിയ വാര്‍ത്തകള്‍ പറയുന്നത് ലംബോര്‍ഗിനി ട്രാക്ടറിന്റെ ഇന്ത്യന്‍ ലോഞ്ചിന്റെ തിയ്യതിയെക്കുറിച്ചാണ്. താഴെ ഗാലറിയിലേക്ക് നീങ്ങുക.

Lamborghini Tractors India Debut On December 12

1973ലാണ് ലംബോര്‍ഗിനിയുടെ സ്‌പോര്‍ട്‌സ് കാര്‍ വിഭാഗവും ട്രാക്ടര്‍ നിര്‍മാണയൂണിറ്റും വേര്‍പെടുന്നത്. കരാറില്‍, ലംബോര്‍ഗിനി ബ്രാന്‍ഡ് നാമവും ലോഗോയും തുടര്‍ന്നുമുപയോഗിക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നു.

ഇന്ത്യന്‍ ലോഞ്ച്

ഇന്ത്യന്‍ ലോഞ്ച്

2013 ഡിസംബര്‍ 13ന് ലംബോര്‍ഗിനി ട്രാക്ടറുകള്‍ ഇന്ത്യയിലെത്തും. കൃഷിയിടങ്ങളിലെ ഉപയോഗത്തിനു മാത്രമല്ല ലംബോര്‍ഗിനി ട്രാക്ടറുകള്‍ ഉപയോഗിക്കുന്നത്. ഇതൊരു ലൈഫ്‌സ്റ്റൈല്‍ വാഹനമെന്ന നിലയില്‍ ആളുകള്‍ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.

Lamborghini Tractors India Debut On December 12

സമ്പന്നരായ ആളുകള്‍ തങ്ങളുടെ സ്വകാര്യ കൃഷിയിടങ്ങളിലുപയോഗിക്കാന്‍ ലംബോര്‍ഗി ട്രാക്ടറുകള്‍ സ്വന്തമാക്കുന്നു. ഗോള്‍ഫ് കോഴ്‌സുകളിലും ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളിലും ആഡംബര ഹോട്ടലുകളിലുമെല്ലാം ഈ ട്രാക്ടറുകള്‍ക്ക് സ്ഥാനമുണ്ട്.

Lamborghini Tractors India Debut On December 12

ലംബോര്‍ഗിനി ട്രാക്ടറിന്റെ ഇപ്പോഴത്തെ ഉടമസ്ഥരായ എസ്ഡിഎഫ് ഇതിനകം തന്നെ ഇന്ത്യയില്‍ അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ റാണിപേട്ടില്‍ ഒരു നിര്‍മാണയൂണിറ്റ് ശരിപ്പെടുത്തിവരികയാണിപ്പോള്‍. ചെന്നൈയില്‍ നിന്ന് ലംബോര്‍ഗിനി ട്രാക്ടറുകള്‍ യൂറോപ്പിലേക്കും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളിലേക്കുമെല്ലാം കയറ്റിവിടും.

Lamborghini Tractors India Debut On December 12

ലോകത്തരമായ ലംബോര്‍ഗിനി ട്രാക്ടറുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ പോകുന്നത് തങ്ങളെ ത്രില്ലടിപ്പിക്കുന്നുവെന്ന് എസ്ഡിഎഫ് ഇന്ത്യ സിഇഒ ഭാനു ശര്‍മ അറിയിക്കുന്നു.

Most Read Articles

Malayalam
English summary
Lamborghini, the Italian supercar manufacturer, will appear in India soon in a whole new avatar.
Story first published: Saturday, December 7, 2013, 12:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X